വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈ ഇന്ത്യന്‍സിന് വീഴ്ത്താന്‍ ഈ ടീം പ്രാപ്തമോ? പിഎസ്എല്ലിലെ മികച്ച പ്ലേയിങ് ഇലവന്‍ ഇതാ

ദുബായ്: ഐപിഎല്ലിലെ ചാമ്പ്യന്മാരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. ഇതുവരെ അഞ്ച് കിരീടം അലമാരയിലെത്തിച്ച മുംബൈ ഏറ്റവും മികച്ച ടി20 നിരയാണ്. ഏത് ടി20 ലീഗിലെ ടീമിനെ എടുത്താലും മുംബൈയുടെ മികവിനെ മറികടക്കാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം. ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗായ ഐപിഎല്ലില്‍ ഇത്രയും ആധിപത്യം കാട്ടാന്‍ മുംബൈക്ക് സാധിക്കുന്നുണ്ടെങ്കില്‍ ഏത് ടീമിനെയും വീഴ്ത്താന്‍ മുംബൈക്ക് സാധിക്കും. പാകിസ്താന്‍ സൂപ്പര്‍ ലീഗിനെ അപേക്ഷിച്ച് താരസമ്പത്തിലും പ്രതിഫലത്തിലും ആരാധക പിന്തുണയിലുമെല്ലാം ഐപിഎല്‍ മുന്നിലാണ്. ഇത്തവണ പിഎസ്എസ് എല്ലിലെ ഡ്രീം ഇലവനെ പ്രഖ്യാപിക്കുമ്പോള്‍ അവര്‍ക്ക് മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്താനുള്ള കരുത്തുണ്ടോയെന്നാണ് ആരാധക സംശയം. ഇതാ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്താനുള്ള പിഎസ്എല്‍2020 മികച്ച പ്ലേയിങ് ഇലവന്‍.

ടോപ് ഓഡര്‍ ബാറ്റിങ്

ടോപ് ഓഡര്‍ ബാറ്റിങ്

ഓപ്പണര്‍മാരായി എത്തുക ബാബര്‍ അസാമും ഫഖര്‍ സമാനുമാണ്. പാകിസ്താന്‍ നായകനായ ബാബര്‍ പിഎസ്എല്‍ ഫൈനലിലെ കളിയിലെ താരവും ടൂര്‍ണമെന്റിലെ താരവുമായിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഫഖര്‍ സമാന്‍ 12 മത്സരത്തില്‍ നിന്ന് 325 റണ്‍സാണ് ഇത്തവണത്തെ പിഎസ്എല്ലില്‍ നേടിയത്. 129 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 2017ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ കിരീടം നേടിയ ചാമ്പ്യന്‍സ് ട്രോഫിയില്‍ സെഞ്ച്വറി നേടിയ താരമാണ് ഫഖര്‍. 36 ഫോറും 10 സിക്‌സും ഇത്തവണത്തെ പിഎസ്എല്ലില്‍ ഫഖര്‍ സമാന്‍ നേടി. ബാബര്‍ 12 മത്സരത്തില്‍ നിന്ന് 473 റണ്‍സാണ് നേടിയത്. 124.14ആണ് സ്‌ട്രൈക്കറേറ്റ്. ഫൈനലില്‍ കറച്ചി കിങ്‌സിനെ വിജയത്തിലെത്തിക്കാനും ബാബറിനായി.മൂന്നാം നമ്പറില്‍ മുഹമ്മദ് ഹഫീസ് ഇറങ്ങും. പരിചയസമ്പന്നനായ ഹഫീസ് 12 ഇന്നിങ്‌സില്‍ നിന്ന് 312 റണ്‍സാണ് നേടിയത്.

മധ്യനിരയും ശക്തം

മധ്യനിരയും ശക്തം

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ലൂക്ക് റോഞ്ചിയാണ് നാലാം നമ്പറില്‍. ന്യൂസീലന്‍ഡ് കാരനായ റോഞ്ചി 8 മത്സരത്തില്‍ നിന്ന് 266 റണ്‍സാണ് നേടിയത്. 156 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. രണ്ട് അര്‍ധ സെഞ്ച്വറിയാണ് റോഞ്ചി നേടിയത്. അഞ്ചാം നമ്പറില്‍ ഇമാദ് വാസിമാണ്. ഇമാദാണ് ടീമിന്റെ നായകനും. ഓള്‍റൗണ്ടറായ ഇമാദ് 11 മത്സരത്തില്‍ നിന്ന് 133 സ്‌ട്രൈക്കറേറ്റില്‍ 158 റണ്‍സും ഏഴ് വിക്കറ്റുമാണ് ഇത്തവണ നേടിയത്. ഇംഗ്ലണ്ട് താരം സമിത് പട്ടേലാണ് ആറാം നമ്പറില്‍. സ്പിന്‍ ഓള്‍റൗണ്ടറായ പട്ടേല്‍ 12 മത്സരത്തില്‍ നിന്ന് 188 റണ്‍സും 10 വിക്കറ്റുമാണ് നേടിയത്. പ്രായം 35 ആയെങ്കിലും മികച്ച ഫോമിലാണ് താരം. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാനാണ്. 253 റണ്‍സും എട്ട് വിക്കറ്റുമാണ് അദ്ദേഹം ഇത്തവണ വീഴ്ത്തിയത്.

സൂപ്പര്‍ ബൗളിങ് നിര

സൂപ്പര്‍ ബൗളിങ് നിര

പരിചയസമ്പന്നനായ പാക് പേസര്‍ വഹാബ് റിയാസാണ് എട്ടാം നമ്പറില്‍. 35കാരനായ താരം 10 മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് ഇത്തവണ നേടിയത്. പാകിസ്താന്‍ ദേശീയ ടീമിന്റെ ഭാഗമാണ് വഹാബ്. ഒമ്പതാമനായി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ്. ടി20 ഫോര്‍മാറ്റില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് അദ്ദേഹം. 41കാരനായ താരം ഇത്തവണ 10 മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് നേടിയത്. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള ബൗളറാണ് താഹിര്‍. 10ാം നമ്പറില്‍ പാകിസ്താന്‍ പേസര്‍ സൊഹൈല്‍ തന്‍വീറാണ്. 35കാരനായ താരം ഇത്തവണ 14 വിക്കറ്റാണ് വീഴ്ത്തിയത്. 11ാമനായി പാകിസ്താന്‍ പേസര്‍ ഷഹിന്‍ ഷാ അഫ്രീദിയാണ്. 12 മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് യുവതാരം ഇത്തവണ വീഴ്ത്തിയത്.

Story first published: Monday, November 23, 2020, 12:17 [IST]
Other articles published on Nov 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X