29 പന്തില്‍ 71 റണ്‍സ്, ലോകകപ്പില്‍ ഡിവില്ലിയേഴ്‌സ് ഓപ്പണ്‍ ചെയ്യും; എതിരാളികള്‍ കരുതിയിരിക്കുക!
വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ എ ബി ഡിവില്ലിയേഴ്‌സ് ലോകകപ്പില്‍ ഓപ്പണറായി ബാറ്റ് ചെയ്യും. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസിയാണ് ലോകകപ്പിന് വേണ്ടി താന്‍ ഒരുക്കിവെച്ചിരിക്കുന്ന രഹസ്യം പുറത്തുവിട്ടത്. ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ പരമാവധി ഓവര്‍ ബാറ്റ് ചെയ്യുക എന്ന പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കിയാണ് ഡുപ്ലിസി ഈ ലോകകപ്പില്‍ അവതരിപ്പിക്കുക.
നിലവില്‍ നാലോ അഞ്ചോ സ്ഥാനങ്ങളിലാണ് ഡിവില്ലിയേഴ്‌സ് ക്രീസിലെത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ അടുത്ത മാസം തുടങ്ങുന്ന ലോകകപ്പില്‍ ഇതാകില്ല സ്ഥിതി എനന്ന് ഫാഫ് ഡുപ്ലിസി പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ എ ബി ഡിയെ ഓപ്പണ്‍ ചെയ്യിച്ചപ്പോള്‍ കിട്ടിയ മറുപടിയും ഇന്ത്യയിലെ സാഹചര്യങ്ങളുമാണ് ഡുപ്ലിസിക്ക് ഈ ധൈര്യം കൊടുക്കുന്നത്. കാണൂ...

29 പന്തില്‍ 71 റണ്‍സ്!
ഞായറാഴ്ച ഓപ്പണറായി ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സ് അടിച്ചെടുത്ത സ്‌കോറാണ് ഇത്. 29 പന്തില്‍ 71 റണ്‍സ്. 6 വീതം സിക്‌സും ഫോറും. സ്‌ട്രൈക്ക് റേറ്റ് 244 ന് മേല്‍.

ഇംഗ്ലണ്ട് ഞെട്ടി, കളി തോറ്റു
172 റണ്‍സിന്റെ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക ജയിച്ചുകയറിയത് വെറും ഒരേ ഒരു വിക്കറ്റ് നഷ്ടത്തിലാണ്. 14.4 ഓവറേ അവര്‍ ബാറ്റ് ചെയ്തുള്ളൂ, അപ്പോഴേക്കും കളി കഴിഞ്ഞു. ഹാഷിം അംല 69ഉം ഡുപ്ലിസി 22ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു

ഓപ്പണറാകാന്‍ എ ബി ഡി
ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഓപ്പണറാകാന്‍ ഏറ്റവും യോജിച്ച കളിക്കാരനാണ് എ ബി ഡിവില്ലിയേഴ്‌സ് എന്നാണ് ഡുപ്ലിസി പറയുന്നത്. വേഗത്തില്‍ ബാറ്റ് ചെയ്യുന്ന ഡിവില്ലിയേഴ്‌സിന് വേണമെങ്കില്‍ സെഞ്ചുറി വരെ അടിച്ചെടുക്കാമെന്നാണ് ക്യാപ്റ്റന്റെ പക്ഷം.

ഐപിഎല്ലിലെ താരം
ഐ പി എല്‍ ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ വിലപിടിപ്പുള്ള താരമാണ് എ ബി ഡിവില്ലിയേഴ്‌സ്. മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 3 വരെ നടക്കുന്ന ലോകകപ്പില്‍ ബി ഗ്രൂപ്പിലാണ് ദക്ഷിണാഫ്രിക്ക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications