For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആധുനിക ക്രിക്കറ്റിലെ വലം കൈയന്‍മാരുടെ മികച്ച ഏകദിന 11; ക്യാപ്റ്റന്‍ വിരാട് കോലി

ആധുനിക ക്രിക്കറ്റിലെ മികച്ച വലം കൈയന്‍മാരുടെ പട്ടികയെടുത്താല്‍ പ്രമുഖരായ പല താരങ്ങളും അതില്‍ ഉള്‍പ്പെടും. വിരാട് കോലി, ബാബര്‍ അസാം, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, രോഹിത് ശര്‍മ തുടങ്ങി നിലവില്‍ ക്രിക്കറ്റിനെ അടക്കിഭരിക്കുന്ന ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാല്‍ ഇതിലെല്ലാവരും വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണെന്ന് വ്യക്തമാവും. ആധുനിക ക്രിക്കറ്റിലെ വലം കൈയന്‍മാരുടെ മികച്ച പ്ലേയിങ് 11ല്‍ പരിഗണിച്ചാല്‍ അതില്‍ ആരൊക്കെ ഉള്‍പ്പെടും?പരിശോധിക്കാം.


രോഹിത് ശര്‍മ, ബാബര്‍ അസാം

രോഹിത് ശര്‍മ, ബാബര്‍ അസാം

2013മുതല്‍ ഇന്ത്യയുടെ ഓപ്പണറായി തല്ലിത്തകര്‍ക്കുന്ന താരമാണ് രോഹിത് ശര്‍മ. മൂന്ന് ഇരട്ട സെഞ്ച്വറി ഏകദിനത്തില്‍ നേടിയ ഏക താരവും അദ്ദേഹമാണ്. ഏകദിനത്തിലെ 264 എന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇന്ത്യന്‍ ഉപനായകനായ രോഹിതിന്റെറ പേരിലാണ്. ഓപ്പണറെന്ന നിലയില്‍ 143 ഏകദിനത്തില്‍ നിന്ന് 7238 റണ്‍സ് രോഹിതിന്റെ പേരിലുണ്ട്.

പാകിസ്താന്‍ യുവനായകന്‍ ബാബര്‍ അസാമാണ് ഓപ്പണിങ്ങിലെ രോഹിതിന്റെ പങ്കാളി. 80 ഏകദിനത്തില്‍ നിന്ന് 56.83 ശരാശരിയില്‍ 3808 റണ്‍സ് ബാബറിന്റെ പേരിലുണ്ട്. പാകിസ്താന്‍ ടീമില്‍ മൂന്നാം നമ്പര്‍ താരമാണ് അദ്ദേഹം.

വിരാട് കോലി, റോസ് ടെയ്‌ലര്‍, മുഷ്ഫിഖര്‍ റഹിം

വിരാട് കോലി, റോസ് ടെയ്‌ലര്‍, മുഷ്ഫിഖര്‍ റഹിം

ടീമിന്റെ നായകന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. മൂന്നാം നമ്പറില്‍ കോലിയേക്കാള്‍ മികച്ചവന്‍ ക്രിക്കറ്റ് ചരിത്രത്തിലുണ്ടായിട്ടില്ല. മൂന്നാം നമ്പറില്‍ 191 ഇന്നിങ്‌സില്‍ നിന്ന് 62.44 ശരാശരിയില്‍ 10053 റണ്‍സ് ഇതിനോടകം അദ്ദേഹം നേടിയിട്ടുണ്ട്. 43 സെഞ്ച്വറിയിലെ 36 സെഞ്ച്വറിയും അദ്ദേഹം മൂന്നാം നമ്പറില്‍ നേടിയതാണ്.

വിരാട് കോലി, റോസ് ടെയ്‌ലര്‍, മുഷ്ഫിഖര്‍ റഹിം

നാലാം നമ്പറില്‍ ന്യൂസീലന്‍ഡ് സീനിയര്‍ താരം റോസ് ടെയ്‌ലറാണ് ഏറ്റവും കേമന്‍. 2006ല്‍ അരങ്ങേറ്റം കുറിച്ച ടെയ്‌ലറിന്റെ പേരില്‍ 8581 റണ്‍സ് ഏകദിന റണ്‍സാണുള്ളത്. നാലാംനമ്പറില്‍ 52.13 ശരാശരിയില്‍ 7664 റണ്‍സാണ് താരം നേടിയത്.

വിക്കറ്റ് കീപ്പറായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീമാണ്. മികച്ച ഏകദിന റെക്കോഡുള്ള താരം ഏകദിന കരിയറില്‍ എട്ട് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 104 ഏകദിനങ്ങളില്‍ നിന്ന് 49.44 ശരാശരിയില്‍ 4104 റണ്‍സാണ് അദ്ദേഹം അഞ്ചാം നമ്പറില്‍ നേടിയത്.

ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, റാഷിദ് ഖാന്‍

ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, റാഷിദ് ഖാന്‍

ആറാമനായി ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറാണ്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് മികവുണ്ട്. 148 ഏകദിനത്തില്‍ നിന്ന് 9 സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയുമടക്കം 3872 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, റാഷിദ് ഖാന്‍

ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സാണ് ഏഴാമന്‍.32കാരനായ താരം 149 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. കൂടാതെ 25.78 ശരാശരിയില്‍ 1315 റണ്‍സും നേടിയിട്ടുണ്ട്.നിര്‍ണ്ണായക സമയത്ത് ബാറ്റുകൊണ്ട് തിളങ്ങാനും വോക്‌സിന് മികവുണ്ട്.

എട്ടാമനായി അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനാണ്. 70 ഇന്നിങ്‌സില്‍ നിന്ന് 140 വിക്കറ്റുകള്‍ വീഴ്ത്തിയ റാഷിദ് ബാറ്റുകൊണ്ടും തിളങ്ങുന്ന താരമാണ്. അഞ്ച് അര്‍ധ സെഞ്ച്വറികള്‍ ഇതിനോടകം നേടിയിട്ടുണ്ട്.

കഗിസോ റബാദ, പാറ്റ് കമ്മിന്‍സ്, ജോണി ബെയര്‍സ്‌റ്റോ

കഗിസോ റബാദ, പാറ്റ് കമ്മിന്‍സ്, ജോണി ബെയര്‍സ്‌റ്റോ

ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ കഗിസോ റബാദയാണ് ഒമ്പതാമന്‍.2015ല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തിയ അദ്ദേഹം 75 ഇന്നിങ്‌സില്‍ നിന്ന് 119 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.നിലവിലെ ഏറ്റവും മികച്ച ഏകദിന പേസറെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാലും തെറ്റില്ല.

കഗിസോ റബാദ, പാറ്റ് കമ്മിന്‍സ്, ജോണി ബെയര്‍സ്‌റ്റോ

ഓസീസ് സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് 10ാമന്‍. ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കമ്മിന്‍സിന് സാധിക്കും. 69 ഏകദിനത്തില്‍ നിന്നായി 111 വിക്കറ്റ് കമ്മിന്‍സിന്റെ പേരിലുണ്ട്. വെടിക്കെട്ട് ബാറ്റിങ് ശൈലികൊണ്ട് അവസാന ഓവറുകളില്‍ നിര്‍ണ്ണായക റണ്‍സും താരം ടീമിന് നേടിക്കൊടുക്കും.

കഗിസോ റബാദ, പാറ്റ് കമ്മിന്‍സ്, ജോണി ബെയര്‍സ്‌റ്റോ

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് 11മന്‍.ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്ക് തടയാന്‍ ബുംറ മിടുക്കനാണ്. 67 മത്സരങ്ങളില്‍ നിന്ന് 108 വിക്കറ്റാണ് ബുംറ വീഴ്ത്തിയിട്ടുള്ളത്. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ ബുംറ മിടുക്കനാണ്.

ടീമിലെ 12ാമന്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയാണ്. 79 ഇന്നിങ്‌സില്‍ നിന്ന് 3426 റണ്‍സാണ് ബെയര്‍സ്‌റ്റോയുടെ പേരിലുള്ളത്.

Story first published: Friday, May 28, 2021, 15:55 [IST]
Other articles published on May 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+