Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ മാത്രമല്ല, രാഹുല്‍ ദ്രാവിഡും ഒരു താരമാണ്

ബാംഗ്ലൂര്‍: എനിക്ക് വേണ്ടി ഒരാളെ ഞാന്‍ ബാറ്റ് ചെയ്യാന്‍ വിടുകയാണെങ്കില്‍ അത് രാഹുല്‍ ദ്രാവിഡിനെയായിരിക്കും - ബ്രയാന്‍ ചാള്‍സ് ലാറ (ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍, വെസ്റ്റ് ഇന്‍ഡീസ്)

സച്ചിനില്ലായിരുന്നെങ്കില്‍? ചോദ്യം കേട്ട് അത്ര കടന്ന് ചിന്തിക്കാനൊന്നും പോകണ്ട. സച്ചിനില്ലെങ്കില്‍ ആരായിരുന്നു ഇന്ത്യയുടെ മികച്ച ക്രിക്കറ്റര്‍ എന്നതാണ് ചോദിക്കാന്‍ പോകുന്നത്. കളിയെഴുത്തുകാരും കളിയാരാധാകരും ഒരേ സ്വരത്തില്‍ പറയുന്ന ഒരു പേരുണ്ട്, അതാണ് രാഹുല്‍ ദ്രാവിഡ്. രാഹുല്‍ ശരദ് ദ്രാവിഡ് എന്ന കര്‍ണാടകക്കാരന്‍.

ഒന്നരപ്പതിറ്റാണ്ടിലധികം ഇന്ത്യന്‍ ടീമിന് വേണ്ടി വിയര്‍പ്പൊഴുക്കിയിട്ടും സച്ചിന്‍ എന്ന പ്രഭാവലയത്തിന്റെ നിഴലിലായിരുന്നു കഠിനാധ്വാനിയായ ദ്രാവിഡിന് സ്ഥാനം. സച്ചിന്‍ അരങ്ങേറ്റവും വിടവാങ്ങലും ഉത്സവം പോലെ ആഘോഷിച്ചപ്പോള്‍ കംപ്ലീറ്റ് ടീം പ്ലെയര്‍ എന്നറിയപ്പെടുന്നതില്‍ അഭിമാനം കൊണ്ടു ദ്രാവിഡ്.

സച്ചിനെക്കുറിച്ചുള്ള വാഴ്ത്തുമൊഴികള്‍ കോടിക്കണക്കായ ആരാധകര്‍ക്ക് കാണാപ്പാഠമാണ്, കളിയിലെ പ്രഗത്ഭര്‍ ദ്രാവിഡിനെ കുറിച്ച് പറയുന്നതെന്താണ്, നോക്കൂ.

സച്ചിന്‍

സച്ചിന്‍

തികഞ്ഞ ഒരു റോള്‍മോഡലാണ് ദ്രാവിഡ്. മഹത്തായ ഒരു മോഡല്‍ രാഹുല്‍ ഞങ്ങള്‍ക്ക് മുന്നില്‍ സെറ്റ് ചെയ്തിട്ടുണ്ട്. അത് പിന്തുടരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

മാത്യു ഹെയ്ഡന്‍

മാത്യു ഹെയ്ഡന്‍

ഈ കാണുന്നതൊന്നുമല്ല അഗ്രഷന്‍. ക്രിക്കറ്റ് ഫീല്‍ഡില്‍ ശരിക്കുള്ള അഗ്രഷന്‍ കാണണമെങ്കില്‍ നിങ്ങള്‍ രാഹുല്‍ ദ്രാവിഡിന്റെ കണ്ണിലേക്ക് നോക്കൂ.

നവ്‌ജ്യോത് സിംഗ് സിദ്ദു

നവ്‌ജ്യോത് സിംഗ് സിദ്ദു

ടീമിന് വേണ്ടി പൊട്ടിയ കണ്ണാടിച്ചില്ലിന് മുകളിലൂടെ നടക്കാന്‍ പറഞ്ഞാലും അത് ചെയ്യാന്‍ തയ്യാറാകുന്ന കളിക്കാരനാണ് ദ്രാവിഡ്.

ബ്രയാന്‍ ലാറ

ബ്രയാന്‍ ലാറ

എനിക്ക് വേണ്ടി ഒരാളെ ഞാന്‍ ബാറ്റ് ചെയ്യാന്‍ വിടുകയാണെങ്കില്‍ അത് രാഹുല്‍ ദ്രാവിഡിനെയായിരിക്കും, മറ്റൊന്ന് ജാക്ക് കാലിസാണ്.

കാലിസ്

കാലിസ്

ഇന്ത്യയില്ലാതെ വേറെ എവിടെയെങ്കിലുമാണ് ജനിച്ചതെങ്കില്‍ ദ്രാവിഡ് ആകുമായിരുന്നു സൂപ്പര്‍ സ്റ്റാര്‍.

സ്റ്റീവ് വോ

സ്റ്റീവ് വോ

ആദ്യ പതിനഞ്ചുമിനുട്ടില്‍ ദ്രാവിഡിന്റെ വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കുക. കഴിഞ്ഞില്ലെങ്കില്‍ പിന്നെ മറ്റേയറ്റത്തെ വിക്കറ്റ് വീഴ്ത്താന്‍ ശ്രമം തുടങ്ങിക്കോളുക.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

ദ്രാവിഡിന് വേണമെങ്കില്‍ എന്നെപ്പോലെ അറ്റാക്കിംഗ് ക്രിക്കറ്റ് കളിക്കാന്‍ പറ്റും. എന്നാല്‍ ദ്രാവിഡിനെപ്പോലെ കളിക്കാന്‍ എനിക്ക് ഒരിക്കലും സാധിക്കില്ല.

 ബ്രെറ്റ് ലീ

ബ്രെറ്റ് ലീ

ദ്രാവിഡിനെ ഉള്‍ക്കൊണ്ട് പോകാന്‍ കഴിയുന്നില്ലെങ്കില്‍ ജീവിതം ദുരിതമായിരിക്കും.

ഷാഹിദ് അഫ്രിദി

ഷാഹിദ് അഫ്രിദി

രാഹുല്‍ ദ്രാവിഡാണ് എന്റെ പ്രിയപ്പെട്ട കളിക്കാരന്‍.

ബ്രാഡ് ഹോഡ്ജ്

ബ്രാഡ് ഹോഡ്ജ്

പരിചയസമ്പത്തിനെ തോല്‍പ്പിക്കാന്‍ മറ്റൊന്നിനുമാകില്ല.


Story first published: Wednesday, November 27, 2013, 12:01 [IST]
Other articles published on Nov 27, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+