ധോണി പറഞ്ഞാല്‍ ഓടും ചാടും ചാകും... സഹതാരങ്ങള്‍ പറയുന്നു....
കഷ്ടകാലം വരുമ്പോള്‍ പിന്നില്‍ നിന്ന് കുത്തുന്നവരും കാലുവാരുന്നവരുമാണ് ക്രിക്കറ്റില്‍ ഉള്ളതെന്ന് ആരെങ്കിലും കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ കാര്യത്തിലെങ്കിലും അത് അങ്ങനെയല്ല. ധോണി പറഞ്ഞാല്‍ മരിക്കാന്‍ പോലും തയ്യാറാണ് എന്ന് പറയുന്ന ഒരു കളിക്കാരന്‍ കൂടെയുള്ളപ്പോള്‍ ക്യാപ്റ്റന്‍ പേടിക്കേണ്ട കാര്യമെന്താണ്.
ഇന്ത്യന്‍ ടീമില്‍ മാത്രമല്ല, ഐ പി എല്ലിലും കൂടെ കളിക്കുന്ന താരങ്ങളാണ് ധോണിക്ക് സപ്പോര്‍ട്ടുമായി എത്തുന്നവരില്‍ കൂടുതല്‍. ധോണി പറഞ്ഞാല്‍ ഓടുമെന്നും ചാടുമെന്നും എന്തിനധികം പറയുന്നു ചാകുമെന്ന് വരെ പറഞ്ഞവര്‍ കൂട്ടത്തിലുണ്ട്. ധോണിയെക്കുറിച്ച് സഹകളിക്കാര്‍ പറയുന്ന രസകരമായ കാര്യങ്ങള്‍ എന്തൊക്കയെന്ന് നോക്കൂ..

ധോണി പറഞ്ഞാല്‍ മരിക്കാനും തയ്യാര്‍
ക്യാപ്റ്റന്‍ ധോണി പറഞ്ഞാല്‍ മരിക്കാന്‍ വരെ തയ്യാറാണ് എന്ന് പറഞ്ഞാണ് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ തന്റെ ധോണി ഭക്തി വെളിച്ചത്താക്കിയത്. വെറുതെയല്ല, ഐ പി എല്‍ വഴി അശ്വിന്‍ ഇന്ത്യന്‍ ടീമിലെത്തുന്ന കാലം മുതലേ ഉള്ള ക്യാപ്റ്റനാണ് ധോണി.

ധോണി പറഞ്ഞാല്‍ ട്രക്കിന് മുന്നില്‍
ക്യാപ്റ്റന്‍ ധോണി ആവശ്യപ്പെട്ടാന്‍ പാഞ്ഞുവരുന്ന ട്രക്കിന് മുന്നില്‍ കയറി നില്‍ക്കാനും തയ്യാറാണ് എന്ന് പറഞ്ഞത് ഓപ്പണര്‍ റോബിന്‍ ഉത്തപ്പയാണ്. എന്തായാലും ഉത്തപ്പ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലില്ല.

24ാം നിലയില്‍ നിന്നു ചാടും
ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് ധോണി പറഞ്ഞാല്‍ ഇത്രയും വലിയ സാഹസം ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നത്.

ധോണിയാണ് എല്ലാം
ക്യാപ്റ്റന്‍ ധോണിയാണ് തന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നിലെന്ന് ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മ പറയുന്നു. ധോണിയുടെ കീഴില്‍ കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു
റെസ്‌പെക്ട്
സുരേഷ് റെയ്‌നയ്ക്ക് അധികമൊന്നും പറയാനില്ല. റെസ്‌പെക്ട് അത്ര മാത്രം. ട്വിറ്ററിലായിരുന്നു റെയ്‌ന ഇത് പറഞ്ഞത്.

ഏറ്റവും വിജയിച്ച ക്യാപ്റ്റന്‍
ഇന്ത്യയുടെ ഏറ്റവും വിജയിച്ച ക്യാപ്റ്റനാണ് ധോണി എന്ന് പറയാന്‍ വിരാട് കോലിക്ക് മടിയൊന്നും ഇല്ല. മടിക്കേണ്ട കാര്യമില്ല കണക്കുകള്‍ ധോണിക്കൊപ്പമാണ്.

എന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്‍
ഞാന്‍ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്ന് ധോണിയെക്കുറിച്ച് പറയുന്നത് മറ്റാരുമല്ല, സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications