For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2020ലെ മികച്ച ഏകദിന 11; ഫിഞ്ച് നായകന്‍, കോലിക്ക് ഇടമില്ല, പ്ലേയിങ് ഇലവനെ പരിചയപ്പെടാം

2020 കടന്ന് പോകാനൊരുങ്ങുകയാണ്. ഇത്തവണ കൊറോണ കായിക മേഖലയെ കാര്യമായിത്തന്നെ ബാധിച്ചെങ്കിലും കായിക പ്രേമികളുടെ ആവേശത്തെ തെല്ലും കുറക്കാന്‍ സാധിച്ചിട്ടില്ല. പ്രതിസന്ധികള്‍ക്കിടയിലും ക്രിക്കറ്റ് പരമ്പരകളുമായി മുന്നോട്ട് പോകാന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സാധിച്ചിരുന്നു. കൊറോണയുടെ പ്രശ്‌നങ്ങള്‍ക്കിടയിലും ആദ്യമായി ബയോ ബബിള്‍ സുരക്ഷയില്‍ ക്രിക്കറ്റ് സംഘടിപ്പിക്കാന്‍ ധൈര്യം കാണിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡായിരുന്നു. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്-പാകിസ്താന്‍, ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പകളെല്ലാം ഈ പ്രതിസന്ധിക്കിടയിലും നടന്നിരുന്നു. ഈ വര്‍ഷം വിടപറയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മികച്ച ഏകദിന പ്ലേയിങ് 11വനെ പരിചയപ്പെടാം.

ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറുമാണ്

ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറുമാണ് ഓപ്പണര്‍മാര്‍. ഇരുവരും തമ്മില്‍ ഏകദിനത്തില്‍ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് എപ്പോഴും ഓസീസ് ടീമിന് നല്‍കാറ്. ഇക്കഴിഞ്ഞ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും ഇരുവരും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. പ്ലേയിങ് ഇലവന്റെ നായകനും ഫിഞ്ചാണ്. 13 മത്സരത്തില്‍ നിന്ന് 56. 08 ശരാശരിയില്‍ 673 റണ്‍സാണ് അദ്ദേഹം നേടിയത്. അഞ്ച് അര്‍ധ സെഞ്ച്വറിയും 2 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. വാര്‍ണര്‍ 12 മത്സരത്തില്‍ നിന്ന് 42.27 ശരാശരിയില്‍ 465 റണ്‍സും നേടിയിട്ടുണ്ട്. ഇതില്‍ 1സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

സ്റ്റീവ് സ്മിത്ത്

മൂന്നാം നമ്പറിലും ഓസീസ് താരമാണ്. സ്റ്റീവ് സ്മിത്ത് 10 മത്സരത്തില്‍ നിന്ന് 63.11 ശരാശരിയില്‍ 568 റണ്‍സാണ് ഈ വര്‍ഷം നേടിയത്. ഇതില്‍ 3 സെഞ്ച്വറിയും 2 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. കോലി 9 മത്സരത്തില്‍ നിന്ന് 431 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും കണക്കില്‍ മുന്‍തൂക്കം സ്മിത്തിന് തന്നെയാണ്. ഇംഗ്ലണ്ട് താരം സാം ബില്ലിങ്‌സാണ് നാലാമന്‍. 13 മത്സരത്തില്‍ നിന്ന് 39.42 ശരാശരിയില്‍ 478 റണ്‍സാണ് ബില്ലിങ്‌സ് നേടിയത്. 1 സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടും.

അഞ്ചാമന്‍ ഇന്ത്യയുടെ കെ എല്‍ രാഹുലാണ്.

അഞ്ചാമന്‍ ഇന്ത്യയുടെ കെ എല്‍ രാഹുലാണ്. വിക്കറ്റ് കീപ്പറും രാഹുല്‍ തന്നെ. 9 മത്സരത്തില്‍ നിന്ന് 55.38 ശരാശരിയില്‍ 443 റണ്‍സാണ് രാഹുല്‍ നേടിയത്. 1 സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ആറാമനായി വെടിക്കെട്ട് തീര്‍ക്കാന്‍ ഹര്‍ദിക് പാണ്ഡ്യ ഇറങ്ങും. മൂന്ന് മത്സരങ്ങളില്‍ നിന്ന് 210 റണ്‍സാണ് ഹര്‍ദിക് ഇത്തവണ നേടിയത്. ഏഴാം സ്ഥാനത്ത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 9 മത്സരത്തില്‍ നിന്ന് 223 റണ്‍സ് നേടിയ ജഡേജ 7 വിക്കറ്റും സ്വന്തമാക്കി. മാക്‌സ് വെല്‍ 6 മത്സരത്തില്‍ നിന്ന് 353 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഓള്‍റൗണ്ടറെന്ന നിലയില്‍ ബൗളിങ്ങില്‍ ശോഭിച്ചില്ല.

അല്‍സാരി

എട്ടാമന്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫാണ്. 6 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് ജോസഫ് നേടിയത്. 4.42 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി. ഈ വര്‍ഷത്തെ ഏകദിന വിക്കറ്റ് വേട്ടക്കാരായ പേസര്‍മാരില്‍ ഒന്നാം സ്ഥാനത്താണ് ജോസഫ്. ഒമ്പതാമനായി ജോഫ്ര ആര്‍ച്ചറും ഇറങ്ങും. 10മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് അദ്ദേഹം നേടിയത്. 16 വിക്കറ്റ് വീഴ്ത്തിയ മറ്റ് ബൗളര്‍മാരുണ്ടെങ്കിലും പേസുകൊണ്ടും ലെങ്തുകൊണ്ടുമാണ് ആര്‍ച്ചര്‍ തന്റെ സ്ഥാനം നേടിയെടുക്കുന്നത്.

ലൂങ്കി എന്‍ഗിഡി

10ാം സ്ഥാനം ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലൂങ്കി എന്‍ഗിഡിക്കാണ്. നാല് മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് എന്‍ഗിഡി വീഴ്ത്തിയത്. 11ാമനായി ഓസീസ് സ്പിന്നര്‍ ആദം സാംപയാണ്. 13 മത്സരത്തില്‍ നിന്ന് 27 വിക്കറ്റുമായി 2020ല്‍ കൂടുതല്‍ ഏകദിന വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കിയത് സാംപയാണ്. 5.01 എന്ന മികച്ച ഇക്കോണമിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

Story first published: Thursday, December 24, 2020, 16:47 [IST]
Other articles published on Dec 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+