വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ത്രില്ലറോടെ തുടക്കം... ഐപിഎല്ലില്‍ ഇതിനേക്കാള്‍ ബെസ്റ്റ് ഇല്ല, മറക്കുന്നതെങ്ങനെ?

ചില ഉദ്ഘാടന മല്‍സരങ്ങള്‍ കാണികളെ ഹരം കൊള്ളിച്ചിട്ടുണ്ട്

By Manu
മറക്കുവാൻ പറ്റുമോ ത്രില്ലടിപ്പിച്ച ഈ മത്സരങ്ങൾ | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ മറ്റൊരു സീസണിന് കൂടി ശനിയാഴ്ച തുടക്കമാവുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സ് മുന്‍ റണ്ണറപ്പായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. എംഎസ് ധോംണിയും വിരാട് കോലിയും മുഖാമുഖം വരുന്നുവെന്നത് മല്‍സരത്തിന്റെ ആവേശം ഇരട്ടിയാക്കുന്നുണ്ട്.

വാതുവയ്പ്പിനെക്കുറിച്ച് ധോണി, ഇങ്ങനെയും സംഭവിക്കാം... താരങ്ങളെ മാത്രം ക്രൂശിക്കരുത്!! വാതുവയ്പ്പിനെക്കുറിച്ച് ധോണി, ഇങ്ങനെയും സംഭവിക്കാം... താരങ്ങളെ മാത്രം ക്രൂശിക്കരുത്!!

കഴിഞ്ഞ 11 സീസണുകളിലെ ചരിത്രം പരിശോധിച്ചാല്‍ കാണികളെ ത്രില്ലടിപ്പിച്ച ചില ഉദ്ഘാടന മല്‍സരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു കാണാം. ഇത്തരത്തില്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച മൂന്ന് ഉദ്ഘാടന മല്‍സരങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

സിഎസ്‌കെ x കെകെആര്‍ (2011)

സിഎസ്‌കെ x കെകെആര്‍ (2011)

2011ല്‍ സിഎസ്‌കെയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള പോരാട്ടം ശരിക്കുമൊരു ത്രില്ലറായിരുന്നു. നിലവിലെ ജേതാക്കളെന്ന തലയെടുപ്പോടെയാണ് അന്ന് സിഎസ്‌കെ ഇറങ്ങിയത്. സിഎസ്‌കെയെ ധോണി തന്നെ നയിച്ചപ്പോള്‍ മറുഭാഗത്ത് കെകെആര്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറായിരുന്നു.
ടോസിനു ശേഷം സിഎസ്‌കെ ബാറ്റിങാണ് തിരഞ്ഞെടുത്തത്. ശ്രീകാന്ത് അനിരുദ്ധ നേടിയ 64 റണ്‍സിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 153 റണ്‍സ് നേടി. മറുപടിയില്‍ മികച്ച രീതിലായിരുന്നു കെകെആറിന്റെ തുടക്കം. ഒന്നിന് 93 റണ്‍സെന്ന നിലയിലായിരുന്ന കെകെആര്‍ സ്പിന്നര്‍മാരുടെ വരവോടെ അഞ്ചിന് 120 റണ്‍സെന്ന നിലയിലേക്കു വീണു. ഒടുവില്‍ അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു കെകെആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ബൗള്‍ ചെയ്തത് ടിം സോത്തിയും. ആദ്യ അഞ്ചു പന്തില്‍ കെകെആര്‍ അഞ്ച് റണ്‍സെടുത്തു. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് ബൗണ്ടറി. എന്നാല്‍ സോത്തിയുടെ തകര്‍പ്പന്‍ യോര്‍ക്കര്‍ കെകെആറിനെ കുരുക്കിയപ്പോള്‍ സിഎസ്‌കെ അവിസ്മരണീയ ജയം കൊയ്തു.

കെകെആര്‍ x ആര്‍സിബി (2008)

കെകെആര്‍ x ആര്‍സിബി (2008)

2008ലെ പ്രഥമ സീസണിലെ ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌േൈഡഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ഏറ്റുമുട്ടിയത്. സൗരവ് ഗാംഗുലിയായിരുന്നു കെകെആറിന്റെ നായകനെങ്കില്‍ ആര്‍സിബിയെ നയിച്ചത് മറ്റൊരു ഇതിഹാസം രാഹുല്‍ ദ്രാവിഡായിരുന്നു.
ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശരിക്കുമൊരു വെടിക്കെട്ടിനാണ് അന്നു ലോകം സാക്ഷിയായത്. കെകെആറിന്റെ സൂപ്പര്‍ താരം ബ്രെന്‍ഡന്‍ മക്കുല്ലം തീപ്പൊരി ഇന്നിങ്‌സോടെ ഐപിഎല്ലിന്റെ തുടക്കം ഗംഭീരമാക്കി. വെറും 73 പന്തില്‍ 158 റണ്‍സാണ് അന്നു മക്കുല്ലം വാരിക്കൂട്ടിയത്. 10 ബൗണ്ടറികളും 13 സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇതോടെ കൡയില്‍ ആര്‍സിബിയുടെ വിജയലക്ഷ്യം 222 റണ്‍സ്.
എന്നാല്‍ കെകെആറിന് അല്‍പ്പം പോലും വെല്ലുവിളിയുയര്‍ത്താതെ ദ്രാവിഡും സംഘവും കീഴടങ്ങുകയായിരുന്നു. ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതോടെ വെറും 82 റണ്‍സിന് ആര്‍സിബി പുറത്തായി. 140 റണ്‍സിന്റെ വമ്പന്‍ ജയമാണ് കെകെആര്‍ ആഘോഷിച്ചത്.

മുംബൈ x സിഎസ്‌കെ (2018)

മുംബൈ x സിഎസ്‌കെ (2018)

കഴിഞ്ഞ സീസണില്‍ നടന്ന സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മല്‍സരവും കാണികളെ ത്രില്ലടിപ്പിച്ചു. ഒരു ഫൈനല്‍ പോലെ ആവേശകരമായിരുന്നു ഈ പോരാട്ടം. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഒരുപക്ഷെ ഏറ്റവും മികച്ച ഉദ്ഘാടന മല്‍സരവും ഇത് തന്നെയാവും. അന്ന് നിലവിലെ ചാംപ്യന്‍മാരായാണ് രോഹിത് ശര്‍മ നയിച്ച മുംബൈ ധോണിയുടെ സിഎസ്‌കെയുമായി കൊമ്പുകോര്‍ത്തത്.
ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയമായിരുന്നു മല്‍സരവേദി. രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷമുള്ള സിഎസ്‌കെയുടെ ആദ്യ മല്‍സരമെന്ന നിലയിലും ഈ കളി ശ്രദ്ധിക്കപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 165 റണ്‍സാണ് നേടിയത്. മറുപടിയില്‍ സിഎസ്‌കെ അവിശ്വസനീയമാം വിധം തകര്‍ന്നടിഞ്ഞു. ആറിന് 84 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ സിഎസ്‌കെയ്ക്കു ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഏവരും ഉറപ്പിച്ചു. 18 പന്തില്‍ 47 റണ്‍സായിരുന്നു അപ്പോള്‍ സിഎസ്‌കെയ്ക്കു വേണ്ടിയിരുന്നത്.
വിന്‍ഡീസ് താരം ഡ്വയ്ന്‍ ബ്രാവോയുടെ ഹീറോയിസമാണ് പിന്നീട് കണ്ടത്. മുംബൈയെ തല്ലിത്തകര്‍ത്ത ബ്രാവോ സിഎസ്‌കെയ്ക്കു അപ്രതീക്ഷിത ജയം സമ്മാനിച്ചു. വെറും 10 പന്തില്‍ അഞ്ചു സിക്‌സറാണ് അന്നു ബ്രാവോ വാരിക്കൂട്ടിയത്. 30 പന്തില്‍ 68 റണ്‍സെടുത്ത ബ്രാവോയുടെ മികവില്‍ ഓരോ വിക്കറ്റും പന്തും ശേഷിക്കെ സിഎസ്‌കെ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

Story first published: Friday, March 22, 2019, 13:01 [IST]
Other articles published on Mar 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X