വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തിലെ ബെസ്റ്റ് ഓപ്പണിങ് ജോടികള്‍... ഇന്ത്യ, ഓസീസ് ആധിപത്യം, സച്ചിന്‍-ദാദ തലപ്പത്ത്

തുടക്കം നന്നായാല്‍ ഒടുക്കം നന്നാവുമെന്ന് ഒരു ചൊല്ലുണ്ട്. ക്രിക്കറ്റിലും തുടക്കത്തിനുള്ള പ്രാധാന്യം കുറച്ചൊന്നുമല്ല. ഏതു ഫോര്‍മാറ്റെടുത്താലും ടീമിന്റെ വിധി തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുക ഓപ്പണിജ് ജോടിയുടെ പ്രകടനം തന്നെയായിരിക്കും. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുകയാണെങ്കില്‍ അത് ഏതു ടീമിന്റെയും വിജയത്തില്‍ നിര്‍ണായകമായി മാറുമെന്ന് ഇതുവരെയുള്ള ചരിത്രം അടിവരയിടുന്നു.

നിരവധി മികച്ച ഓപ്പണിങ് ജോടികള്‍ ക്രിക്കറ്റിലുണ്ടായിട്ടുണ്ട്. മികച്ച അഞ്ചു പേരെ പരിഗണിച്ചാല്‍ അതില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും രണ്ടു സഖ്യങ്ങള്‍ വീതമുണ്ടെന്നതാണ് ശ്രദ്ധേയം. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ച് ഓപ്പണിങ് സഖ്യങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-വീരേന്ദര്‍ സെവാഗ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-വീരേന്ദര്‍ സെവാഗ്

ഏകദിനത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ഓപ്പണിങ് ജോടി ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗുമാണ്. 2011ലെ ഏകദിന ലോകകപ്പിലുള്‍പ്പെടെ നിരവധി ഏകദിനങ്ങളിലാണ് സച്ചിന്‍-സെവാഗ് ജോടി എതിര്‍ ബൗളര്‍മാരെ അമ്മാനമാടിയിട്ടുള്ളത്. 2011ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ഇംഗ്ലണ്ട് എന്നിവരെല്ലാം ഈ സഖ്യത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

ബൗളര്‍മാരെ തല്ലിച്ചതയ്ക്കുകയെന്ന പ്രിയപ്പെട്ട ശൈലി തന്നെ സെവാഗ് പിന്തുടര്‍ന്നപ്പോള്‍ സച്ചിന്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയെന്നതിനാണ് മുന്‍തൂക്കം നല്‍കിയത്. 93 ഇന്നിങ്‌സുകളിലാണ് സച്ചിനും സെവാഗും ഏകദിനത്തില്‍ ഓപ്പണര്‍ ചെയ്തത്. 42 ശരാശരിയില്‍ 12 സെഞ്ച്വറി കൂട്ടുകെട്ടുകളോടെ 3919 റണ്‍സെടുക്കാന്‍ ഇവര്‍ക്കു സാധിച്ചു. നാട്ടിലേക്കാള്‍ കുറഞ്ഞ ബാറ്റിങ് ശരാശരിയായിരുന്നു ഈ സഖ്യത്തിന് വിദേശത്ത്. നാട്ടിലെ ബാറ്റിങ് വിക്കറ്റുകളിലാണ് സെവാഗ് കൂടുതല്‍ ആക്രമണകാരിയായിരുന്നത് എന്നതായിരുന്നു ഇതിന്റെ കാരണം.

ആദം ഗില്‍ക്രിസ്റ്റ്-മാര്‍ക്ക് വോ

ആദം ഗില്‍ക്രിസ്റ്റ്-മാര്‍ക്ക് വോ

1998 മുതല്‍ 2002 വരെ ലോക ക്രിക്കറ്റില്‍ ഓസ്‌ട്രേലിയന്‍ ആധിപത്യമാണ് കണ്ടത്. 2007ലെ ലോകകപ്പിന്റെ അവസാനം വരെ ഈ മേധാവിത്തം തുടരുകയും ചെയ്തു. ഇക്കാലയളവില്‍ ഏകദിനത്തില്‍ അവരുടെ കുതിപ്പിന് പിന്നില്‍ ആദം ഗില്‍ക്രിസ്റ്റ്- മാര്ക്ക് വോ ഓപ്പണിങ് ജോടിയായിരുന്നു. ഇവരുടെ ഇടംകൈ- വലം കൈ കോമ്പിനേഷന്‍ നിരവധി മല്‍സരങ്ങളില്‍ ഓസീസിന് മികച്ച തുടക്കം നല്‍കി.


93 ഇന്നിങ്‌സുകളിലാണ് ഗില്‍ക്രിസ്റ്റ്- വോ സഖ്യം ഓപ്പണ്‍ ചെയ്തത്. 3853 റണ്‍സ് നേടാന്‍ ഈ ജോടിക്കു കഴിഞ്ഞു. 40 ശരാശരിയില്‍ എട്ട് സെഞ്ച്വറി കൂട്ടുകളും ഇതിലുണ്ടായിരുന്നു. നാട്ടില്‍ 44ഉം വിദേശത്ത് 40നും താഴെയായിരുന്നു സഖ്യത്തിന്റെ ബാറ്റിങ് ശരാശരി.

ഇന്ത്യന്‍ ടീമിലെ ഒരാളുടെ കട്ട ഫാന്‍! തന്നില്‍ അദ്ദേഹം ഏറെ വിശ്വാസമര്‍പ്പിച്ചു- രാഹുല്‍

ആദം ഗില്‍ക്രിസ്റ്റ്- മാത്യു ഹെയ്ഡന്‍

ആദം ഗില്‍ക്രിസ്റ്റ്- മാത്യു ഹെയ്ഡന്‍

ഓസ്‌ട്രേലിയയുടെ തന്നെ മറ്റൊരു സഖ്യമാണ് ടോപ്പ് ഫൈവില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഈ ജോടിയിലും ആദം ഗില്‍ക്രിസ്റ്റിന്റെ സാന്നിധ്യമുണ്ട്. മറുഭാഗത്ത് വോയ്ക്കു പകരം മാത്യു ഹെയ്ഡനുമെത്തി. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് ജോടികളായിരുന്നു ഇവര്‍. രണ്ടു പേരും ഒരുപോലെ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നുവെന്നതാണ് ഗില്‍ക്രിസ്റ്റ്- ഹെയ്ഡന്‍ സഖ്യത്തെ ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറിയത്.

114 ഇന്നിങ്‌സുകളില്‍ നിന്നും ഇരുവരും വാരിക്കൂട്ടിയത് 5372 റണ്‍സായിരുന്നു. 16 സെഞ്ച്വറി കൂട്ടുകെട്ടുകളും 29 അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുകളും ഈ സഖ്യം പടുത്തുയര്‍ത്തി. 48ന് മുകളിലായിരുന്നു ബാറ്റിങ് ശരാശരി. ലോകകപ്പിലും ഗില്‍ക്രിസ്റ്റ്- ഹെയ്ഡന്‍ സഖ്യം തകര്‍പ്പന്‍ പ്രകടനം നടത്തി.
ഓസീസിന്റെ 87 വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിക്കാന്‍ ഈ ജോടിക്കു കഴിഞ്ഞു. ഇവയില്‍ 15ലും ഗില്‍ക്രിസ്റ്റ്- ഹെയ്ഡന്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

ഡോണ്‍ ബ്രാഡ്മാനു ശേഷം സച്ചിനല്ല, അത് വിരാട് കോലിയാവും!- അപൂര്‍വ്വ 'ഇനമെന്ന് കുമാര്‍ സങ്കക്കാര

ജോര്‍ഡന്‍ ഗ്രീനിഡ്ജ്- ഡെസ്മണ്ട് ഹെയ്‌നസ്

ജോര്‍ഡന്‍ ഗ്രീനിഡ്ജ്- ഡെസ്മണ്ട് ഹെയ്‌നസ്

വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണിങ് ജോടികളായ ജോര്‍ഡന്‍ ഗ്രീവിഡ്ജ്- ഡെസ്മണ്ട് ഹെയ്ന്‍സ് സഖ്യമാണ് മികച്ച രണ്ടാമത്തെ ഓപ്പണിങ് ജോടി. 1979-91 വരെ എതിര്‍ ടീം ബൗളര്‍മാരെ കശാപ്പ് ചെയ്ത സഖ്യമായിരുന്നു ഇവര്‍. പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരുടെ അക്കാലത്തെ കരുത്തുറ്റ ബൗളിങ് നിരയ്ക്കുപോലും ഇവര്‍ക്കു മുന്നില്‍ രക്ഷയില്ലായിരുന്നു.

102 ഇന്നിങ്‌സുകളില്‍ നിന്നും 52.55 ശരാശരിയില്‍ 5150 റണ്‍സാണ് ഈ സഖ്യം നേടിയത്. 2000ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഓപ്പണിങ് ജോടികളുടെ നിരയില്‍ 50ന് മുകളില്‍ ശരാശരിയുള്ള ഏക സഖ്യവും ഗ്രീനിഡ്ജ്-ഹെയ്‌നസ് ജോടിയായിരുന്നു. 15 സെഞ്ച്വറി കൂട്ടുകെട്ടുകളിലാണ് ഇരുവരും പങ്കാളികളായത്. ഇവയില്‍ 13ഉം വിദേശത്തായിരുന്നു.

സുഷാന്തിന്റെ വിയോഗം- വാക്കുകള്‍ കിട്ടാതെ ധോണി! പ്രതികരിച്ച് മാനേജര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി

ഏകദിനത്തിലെ ഓപ്പണിങ് രാജാക്കന്‍മാര്‍ ആരാണെന്നു ചോദിച്ചാല്‍ ഉത്തരം ഇന്ത്യയുടെ മുന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമടങ്ങുന്ന സഖ്യമാണെന്നായിരിക്കും. അസാധാരണ പ്രകടനമായിരുന്നു ഇവര്‍ ഇന്ത്യക്കു വേണ്ടി നടത്തിയത്. 11 വര്‍ഷത്തോളം ഇന്ത്യന്‍ ഓപ്പണിങിന് നേതൃത്വം നല്‍കിയത് മാസ്റ്റര്‍ ബ്ലാസ്റ്ററും ദാദയുമായിരുന്നു.

136 ഇന്നിങ്‌സുകളില്‍ നിന്നും സച്ചിന്റെയും ഗാംഗുലിയുടെയും ഇടംകൈ- വലംകൈ കോമ്പിനേഷന്‍ അടിച്ചെടുത്തത് 6609 റണ്‍സായിരുന്നു. 258 റണ്‍സാണ് ഇവരുടെ ഉയര്‍ന്ന കൂട്ടുകെട്ട്. ഏകദിനത്തിലെ എക്കാലത്തെയും മികച്ച നാലാമത്തെ ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണിത്. 21 സെഞ്ച്വറികളും 23 ഫിഫ്റ്റികളുമാണ് സച്ചിന്‍-ഗാംഗുലി സഖ്യം ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ നേടിയത്.

യഥാര്‍ഥ ക്രിക്കറ്ററെപ്പോലെ, സച്ചിനെ അമ്പരപ്പിച്ചു!- സുഷാന്തിനെ 'ധോണി'യാക്കിയ മോറെ

49.32 ആയിരുന്നു ഇന്ത്യന്‍ ജോടിയുടെ ബാറ്റിങ് ശരാശരി. 2000ന് മുകളില്‍ നേടിയിട്ടുള്ള സഖ്യങ്ങളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ശരാശരിയും ഇവര്‍ക്കു തന്നെയാണ്. നാട്ടില്‍ മാത്രമല്ല വിദേശത്തും മികച്ച റെക്കോര്‍ഡാണ് സച്ചിന്‍- ഗാംഗുലി സഖ്യത്തിനുണ്ടായിരുന്നത്. നാട്ടില്‍ 100 ഇന്നിങ്‌സുകളില്‍ നിന്നും ഇവര്‍ നേടിയത് 4697 റണ്‍സാണ്.

ഇതു കൊണ്ടും തീരുന്നില്ല, ഏകദിനത്തില്‍ ടീം ജയിച്ച മല്‍സരങ്ങളില്‍ ഏറ്റവുമധികം ഓപ്പണിങ് കൂട്ടുകെട്ടുകളുണ്ടാക്കിയ സഖ്യവും ഇവരാണ്. ഇന്ത്യ ജയിച്ച 136 മല്‍സരങ്ങളില്‍ 65ലും മികച്ച തുടക്കം നല്‍കാന്‍ സച്ചിന്‍-ഗാംഗുലി സഖ്യത്തിനു സാധിച്ചു.

Story first published: Monday, June 15, 2020, 16:39 [IST]
Other articles published on Jun 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X