For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റിലെ മികച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആര്? സച്ചിന്‍ തലപ്പത്ത്, ടോപ് ഫൈവിനെ പരിചയപ്പെടാം

മുംബൈ: ക്രിക്കറ്റിന്റെ യഥാര്‍ത്ഥരൂപം ടെസ്റ്റ് ക്രിക്കറ്റാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മികവ് കാട്ടുന്നവരെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. പരിമിത ഓവറില്‍ മികവ് കാട്ടിയ പലരും ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കാത്തവരാണ്. ഇന്ത്യയില്‍ നിന്ന് ടെസ്റ്റിലെ പ്രകടനത്തിലൂടെ ഇതിഹാസങ്ങളായി മാറിയ നിരവധി താരങ്ങളുണ്ട്. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാന് വലിയ പ്രത്യേകതയുണ്ട്. ടീമിലെ ഏറ്റവും മികച്ച താരമാവും നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഒന്നാമന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം (200),കൂടുതല്‍ റണ്‍സ് (15921),കൂടുതല്‍ സെഞ്ച്വറി (51) എന്നിവയെല്ലാം സച്ചിന്റെ പേരിലാണ്.നാലാം നമ്പറില്‍ 275 മത്സരം കളിച്ച അദ്ദേഹം 54.40 ശരാശരിയില്‍ 13492 റണ്‍സാണ് നേടിയത്. നാലാം നമ്പറില്‍ 44 സെഞ്ച്വറിയും 58 ഫിഫ്റ്റിയും സച്ചിന്റെ പേരിലുണ്ട്. ഇതില്‍ 6 എണ്ണം ഇരട്ട സെഞ്ച്വറിയാണ്. സച്ചിന്റെ ടെസ്റ്റ് റെക്കോഡുകള്‍ തകര്‍ക്കുകയെന്നത് എളുപ്പമല്ലാത്ത കാര്യമാണ്.

ജാക്‌സ് കാലിസ് ( ദക്ഷിണാഫ്രിക്ക)

ജാക്‌സ് കാലിസ് ( ദക്ഷിണാഫ്രിക്ക)

ലോക ക്രിക്കറ്റിലെത്തന്നെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറാണ് ദക്ഷിണാഫ്രിക്കയുടെ ജാക്‌സ് കാലിസ്. പലപ്പോഴും ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് കാലിസിനെ പരിഗണിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രകടന കണക്കുകള്‍ കാലിസിന്റെ മികവിനെ എടുത്തുകാട്ടുന്നു. നാലാം നമ്പറില്‍ 170 ഇന്നിങ്‌സില്‍ നിന്ന് 61.86 ശരാശരിയില്‍ 9033 റണ്‍സാണ് കാലിസ് നേടിയത്. ഇതില്‍ 35 സെഞ്ച്വറിയും 36 ഫിഫ്റ്റിയും ഉള്‍പ്പെടും. രണ്ട് ഡബിള്‍ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്.

മഹേല ജയവര്‍ധന (ശ്രീലങ്ക)

മഹേല ജയവര്‍ധന (ശ്രീലങ്ക)

ശ്രീലങ്കയുടെ ബാറ്റിങ് ഇതിഹാസങ്ങളിലൊരാളായാണ് മഹേല ജയവര്‍ധനയെ വിശേഷിപ്പിക്കുന്നത്. 2997-2014വരെ നീണ്ടുനിന്ന മനോഹരമായ കരിയറില്‍ നിരവധി റെക്കോഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടിയ ആദ്യ താരമാണ് ജയവര്‍ധന. നാലാം നമ്പറില്‍ കളിച്ചിരുന്ന അദ്ദേഹം 195 ഇന്നിങ്‌സില്‍ നിന്ന് 9509 റണ്‍സ് നേടിയിട്ടുണ്ട്. 30 സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് അദ്ദേഹം. 2006-2010വരെ ശ്രീലങ്കയുടെ നായകനായിരുന്നു ജയവര്‍ധന.

ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്)

ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്)

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡിനുടമയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറ. ഇംഗ്ലണ്ടിനെതിരേ 400 റണ്‍സാണ് അദ്ദേഹം നേടിയത്. നാലാം നമ്പറില്‍ 148 ഇന്നിങ്‌സ് കളിച്ച ലാറ 51.25 ശരാശരിയില്‍ 7535 റണ്‍സാണ് നേടിയിട്ടുള്ളത്. 24 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് ലാറ. സച്ചിന് ശേഷം സാങ്കേതിക മികവുകൊണ്ട് ഏറെ പ്രശംസ നേടിയ ബാറ്റ്‌സ്മാനാണ് ലാറ.

ജാവേദ് മിയാന്‍ദാദ് (പാകിസ്താന്‍)

ജാവേദ് മിയാന്‍ദാദ് (പാകിസ്താന്‍)

പാകിസ്താന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ജാവേദ് മിയാന്‍ദാദ്. നാലാം നമ്പറില്‍ 140 ഇന്നിങ്‌സ് കളിച്ച ജാവേദ് മിയാന്‍ദാദ് 54.10 ശരാശരിയില്‍ 6925 റണ്‍സാണ് നേടിയത്. 17 വര്‍ഷം നീണ്ട കരിയറില്‍ ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ മിയാന്‍ദാദിന് സാധിച്ചിരുന്നു. എവേ മൈതാനത്ത് 78 മത്സരങ്ങളില്‍ നിന്ന് 3735 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്.

Story first published: Thursday, December 24, 2020, 19:13 [IST]
Other articles published on Dec 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+