Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഇന്ത്യക്കാരനല്ലാത്ത മികച്ച ബാറ്റ്‌സ്മാനും ബൗളറും ആരൊക്കെ?; സച്ചിന്റെ സര്‍പ്രൈസ്

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന് ഇംഗ്ലണ്ടില്‍ അരങ്ങുതെളിഞ്ഞപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുതിയൊരു ഇന്നിങ്‌സിനുകൂടി തുടക്കമിട്ടു. ബാറ്റുകൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച സച്ചിന്‍ കമന്ററി ബോക്‌സില്‍ കളിപറഞ്ഞാണ് അരങ്ങേറിയത്. ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ഉദ്ഘാടന മത്സരത്തിലായിരുന്നു സച്ചിന്റെ കമന്റേറ്ററി കരിയറിന് തുടക്കമായത്.

sachintendulkar

മത്സരത്തിന്റെ ഇടവേളയില്‍ ഒരു ചോദ്യത്തിന് മറുപടിയായി സച്ചിന്‍ പറഞ്ഞ ഉത്തരം ശ്രദ്ധേയമായി. ലോകകപ്പില്‍ കളിക്കുന്നവരില്‍ ഇന്ത്യന്‍ ടീമില്‍ അല്ലാത്ത മികച്ച ബാറ്റ്‌സ്മാനും ബൗളറും ആരെന്നായിരുന്നു ചോദ്യം. രണ്ടു ചോദ്യത്തിനും സച്ചിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. ബാറ്റ്‌സ്മാന്മാരില്‍ അത് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആണ്.

ഐപിഎല്ലിലെ വാര്‍ണറുടെ ഫോം അതിശയിപ്പിക്കുന്നതായിരുന്നെന്ന് സച്ചിന്‍ പറഞ്ഞു. മികച്ച ഫിറ്റ്‌നസ് ഉള്ള കളിക്കാരന്‍ കൂടിയാണ് വാര്‍ണറെന്നും സച്ചിന്‍ വിലയിരുത്തി. ബൗളര്‍മാരില്‍ സച്ചിന്‍ ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറിനെയാണ് തെരഞ്ഞെടുത്തത്. ഇംഗ്ലണ്ടിന് വിക്കറ്റ് വേണ്ട അവസരമാണെങ്കില്‍ ആര്‍ച്ചറിനായിരിക്കും പന്തുകൊടുക്കുകയെന്നും സച്ചിന്‍ പറയുന്നു. സച്ചിന്റെ വാക്കുകള്‍ സത്യമാക്കി ഉദ്ഘാടന മത്സരത്തില്‍ ആര്‍ച്ചര്‍ 3 വിക്കറ്റെടുത്ത് തിളങ്ങുകയും ചെയ്തു.

അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും സച്ചിന്റെ ഇഷ്ട ബൗളര്‍മാരിലൊരാളാണ്. ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ പ്രധാന ആയുധമാകും റാഷിദ് എന്നും മുന്‍ ഇന്ത്യന്‍ താരം വിലയിരുത്തി. ആദ്യമായി കമന്റേറ്റര്‍ മൈക്ക് പിടിച്ചപ്പോള്‍ 1989ല്‍ പാക്കിസ്ഥാനെതിരെ അരങ്ങേറിയ അനുഭവമാണെന്നും സച്ചിന്‍ പറഞ്ഞു. അന്ന് ബാറ്റ് ആയിരുന്നു കൈയ്യിലെങ്കില്‍ ഇന്ന് മൈക്ക് ആണെന്ന വ്യത്യാസം മാത്രമേ ഉള്ളൂ എന്നും താരം പറയുന്നു.

Story first published: Saturday, June 1, 2019, 15:03 [IST]
Other articles published on Jun 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+