വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: എങ്ങനെ മറക്കും ഈ പ്രകടനങ്ങള്‍... നന്ദി എബിഡി, സൂപ്പര്‍മാന്റെ സൂപ്പര്‍ ഇന്നിങ്‌സുകള്‍

ആര്‍സിബിക്കു വേണ്ടി ചില തകര്‍പ്പന്‍ പ്രകടനങ്ങള്‍ താരം നടത്തിയിട്ടുണ്ട്

Farewell AB | ലോകക്രിക്കറ്റിലെ ആരാധനാമൂർത്തിക്ക് ആരാധകരുടെ പ്രണാമം | Oneindia Malayalak

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിലും തന്റെ അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങളിലൂടെ ഇന്ത്യക്കാര്‍ക്കു പ്രിയങ്കരനായ താരമാണ് എബി ഡിവില്ലിയേഴ്‌സ്. ഏവരെയും ഞെട്ടിച്ചുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച എബിഡി അടുത്ത സീസണില്‍ ഐപിഎല്ലില്‍ കളിക്കുമെന്ന പ്രതീക്ഷിയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

ഐപിഎല്‍ തുടര്‍ന്നു കളിക്കുമോയെന്ന കാര്യത്തില്‍ താരം തീരുമാനം എടുത്തിട്ടില്ലെന്നത് അവരുടെ പ്രതീക്ഷകള്‍ക്കു സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലെ അവിഭാജ്യഘടകമാണ് ഡിവില്ലിയേഴ്‌സ്. ഇതുവരെയുള്ള താരത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

17 പന്തില്‍ 47 (2012, എതിരാളി ഡെക്കാന്‍)

17 പന്തില്‍ 47 (2012, എതിരാളി ഡെക്കാന്‍)

2012ലെ ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടി ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ് ഇന്നും ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടുണ്ടാവില്ല. ആര്‍സിബിയെ തോല്‍വിക്കരികില്‍ നിന്നും രക്ഷിച്ചത് താരത്തിന്റെ അവിസ്മരണീയ ഇന്നിങ്‌സായിരുന്നു. 17 പന്തില്‍ 47 റണ്‍സാണ് എബിഡി അടിച്ചുകൂട്ടിയത്.
അവസാന മൂന്നോവറില്‍ 39 റണ്‍സാണ് ആര്‍സിബിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. അഞ്ചു വിക്കറ്റുകളും അവര്‍ക്കു നഷ്ടമായിരുന്നു.
18ാം ഓവറില്‍ നാട്ടുകാരന്‍ കൂടിയായ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്‌നിനെതിരേ 23 റണ്‍സാണ് എബിഡി വാരിക്കൂട്ടിയത്. തന്റെ ആദ്യ രണ്ടോവറില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങിയ സ്‌റ്റെയ്ന്‍ ഇങ്ങനെയൊരു ഷോക്ക് ട്രീറ്റ്‌മെന്റ് പ്രതീക്ഷിച്ചിരുന്നില്ല.
19ാം ഓവറില്‍ ആനന്ദ് രാജനെയും എബിഡി വെറുതെവിട്ടില്ല. 19 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ടീമിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയും ചെയ്തു.

54 പന്തില്‍ 105* (ചെന്നൈ, 2010)

54 പന്തില്‍ 105* (ചെന്നൈ, 2010)

ദക്ഷിണാഫ്രിക്കയില്‍ 2010ല്‍ നടന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി ഡിവില്ലിയേഴ്‌സ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ രണ്ടു ഓപ്പണര്‍മാരെയു നഷ്ടപ്പെട്ട് ഡല്‍ഹി പതറുന്നതിനിടെയാണ് അദ്ദേഹം ക്രീസിലെത്തിയത്. മൂന്നാം വിക്കറ്റില്‍ തിലകരത്‌നെ ദില്‍ഷനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി എബിഡി ടീമിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്നു.
ദില്‍ഷന്‍ പുറത്തായ ശേഷവും അദ്ദേഹം വിട്ടുകൊടുത്തില്ല. ചെന്നൈ ബൗളര്‍മാരെ തല്ലിച്ചതച്ച് എബിഡി സെഞ്ച്വറി തികച്ചു. 54 പന്തിലാണ് താരം പുറത്താവാതെ 105 റണ്‍സെടുത്തത്. മല്‍സരത്തില്‍ ഡല്‍ഹി എട്ടു റണ്‍സിന് സിഎസ്‌കെയെ തോല്‍പ്പിക്കുകയും ചെയ്തു.

41 പന്തില്‍ 89* (ഹൈദരാബാദ്, 2014)

41 പന്തില്‍ 89* (ഹൈദരാബാദ്, 2014)

2012ലേതു പോലെ ഇത്തവണയും എബിഡിയും നാട്ടുകാരായ സ്‌റ്റെയ്‌നും തമ്മില്‍ മാറ്റുരച്ചപ്പോള്‍ എബിഡിയാണ് മികച്ചുനിന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 156 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആര്‍സിബിയുടെ ഹീറോയായത് എബിഡിയായിരുന്നു.
ടീമിലെ മറ്റു താരങ്ങളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന് കീഴടങ്ങാന്‍ മനസ്സിലായിരുന്നു. 41 പന്തില്‍ നിന്നും പുറത്താവാതെ 89 റണ്‍സെടുത്ത് എബിഡി ആര്‍സിബിക്ക് മിന്നുന്ന ജയം സമ്മാനിച്ചു.
അവസാന രണ്ടോവറില്‍ 28 റണ്‍സാണ് ആര്‍സിബിക്കു വേണ്ടിയിരുന്നത്. ടീമില്‍ ശേഷിച്ച ഏക അംഗീകൃത ബാറ്റ്‌സ്മാനും അദ്ദേഹം തന്നെയായിരുന്നു. സ്‌റ്റെയ്‌നിന്റെ 19ാം ഓവരില്‍ രണ്ടു വീതം സിക്‌സറും ബൗണ്ടറിയുമടക്കം 24 റണ്‍സാണ് എബിഡി വാരിക്കൂട്ടിയത്.

 47 പന്തില്‍ 79* (2016, ഗുജറാത്ത്)

47 പന്തില്‍ 79* (2016, ഗുജറാത്ത്)

2016ലെ പ്ലേഓഫ് മല്‍സരത്തിലും എബിഡിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് ആര്‍സിബിയുടെ രക്ഷയ്‌ക്കെത്തി. ഗുജറാത്ത് ലയണ്‍സിനെതിരായ ക്വാളിഫയര്‍ ഒന്നില്‍ ജയിച്ച് ആര്‍സിബി ഫൈനലില്‍ കടന്നപ്പോള്‍ എബിഡിയായിരുന്നു ഹീറോ. 159 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗുജറാത്ത് ആര്‍സിബിക്കു നല്‍കിയത്. മറുപടി ബാറ്റിങില്‍ മുന്‍നിര തകര്‍ന്നതോടെ ആര്‍സിബി 100 റണ്‍സ് പോലും കടക്കുമെന്ന് ആരാധകര്‍ ഭയപ്പെട്ടു.
എന്നാല്‍ എബിഡി കുലുങ്ങിയില്ല. ഏഴാം വിക്കറ്റില്‍ പവന്‍ നേഗിക്കൊപ്പം 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായ ഇന്നിങ്‌സാണ് എബിഡി കളിച്ചത്. മോശം പന്തുകളില്‍ മാത്രം വലിയ ഷോട്ടുകള്‍ കളിച്ച അദ്ദേഹം സ്‌ട്രൈക്ക് റൊട്ടേറ്റ് ടീമിനെ മുന്നോട്ട് നയിക്കുകയെന്ന രീതിയാണ് പിന്തുടര്‍ന്നത്. 47 പന്തില്‍ പുറത്താവാതെ 79 റണ്‍സെടുതത് എബിഡിയാണ് ടീമിനെ ഫൈനലിലെത്തിച്ചത്.

59 പന്തില്‍ 133* (മുംബൈ, 2015)

59 പന്തില്‍ 133* (മുംബൈ, 2015)

ടീമംഗവും വിന്‍ഡീസ് ഇതിഹാസവുമായ ക്രിസ് ഗെയ്ല്‍ ഫ്‌ളോപ്പായ കളിയില്‍ എബിഡി കത്തിക്കയറുന്നതാണ് 2015ല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ കണ്ടത്. ആര്‍സിബിക്കു വേണ്ടി വെറും 59 പന്തില്‍ പുറത്താവാതെ 133 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്.
ലസിത് മലിങ്ക, ഹര്‍ഭജന്‍ സിങ് എന്നീ ലോകോത്തര താരങ്ങളടങ്ങിയ മുംബൈ ബൗളിങ് നിരയോട് എബിഡി ഒരു കരുണയും കാണിച്ചില്ല. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം 215 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരം പടുത്തുയര്‍ത്തിയത്. മല്‍സരത്തില്‍ ആര്‍സിബി മിന്നുന്ന ജയം നേടുകയും ചെയ്തു.

തല്ലി, മാത്രമല്ല പാടിയും തോല്‍പ്പിക്കും ഡിവില്ലിയേഴ്‌സ്!! ഹോക്കിയിലും കേമന്‍, നിങ്ങളറിയാത്ത എബിഡി തല്ലി, മാത്രമല്ല പാടിയും തോല്‍പ്പിക്കും ഡിവില്ലിയേഴ്‌സ്!! ഹോക്കിയിലും കേമന്‍, നിങ്ങളറിയാത്ത എബിഡി

എബിഡി- റെക്കോര്‍ഡുകളുടെ തമ്പുരാന്‍... പക്ഷെ സൂപ്പര്‍മാന് സാധിക്കാത്ത ചിലതുമുണ്ട്!!എബിഡി- റെക്കോര്‍ഡുകളുടെ തമ്പുരാന്‍... പക്ഷെ സൂപ്പര്‍മാന് സാധിക്കാത്ത ചിലതുമുണ്ട്!!

Story first published: Thursday, May 24, 2018, 12:43 [IST]
Other articles published on May 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X