Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: മികച്ച 4 ഇന്നിംഗ്‌സുകള്‍ ഇവയാണ്, എല്ലാം നേടിയത് ഇവര്‍, ടൂര്‍ണമെന്റിലെ താരമാകാന്‍ ഇവര്‍

ഈ ലോകകപ്പിലെ 4 മികച്ച സെഞ്ചുറികൾ , കിടിലനായത് നമ്മുടെ ഹിറ്റ്മാൻ തന്നെ

ലണ്ടന്‍: ലോകകപ്പിലെ ടോപ് സ്‌കോറര്‍ പട്ടിക നിത്യേന മാറി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിനെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ മാറിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ നിരവധി സെഞ്ച്വറികള്‍ പിറന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും മികവേറിയ നാല് സെഞ്ച്വറികള്‍ നേടിയ താരങ്ങള്‍ ടോപ് സ്‌കോറര്‍ പട്ടികയിലും ഉണ്ടാവുമെന്നാണ് വ്യക്തമാകുന്നത്.

അതേസമയം ടൂര്‍ണമെന്റിലെ താരമാകാനുള്ള ഒരുക്കത്തിലാണ് ഈ താരങ്ങള്‍. 2011ന് ശേഷം ഒരു ഇന്ത്യന്‍ താരവും പട്ടികയില്‍ ഇടംപിടിച്ചു എന്നത് നേട്ടമാണ്. 2011ല്‍ യുവരാജ് സിംഗായിരുന്നു പരമ്പരയിലെ താരം. ഇത്തവണ പക്ഷേ അന്നത്തേക്കാള്‍ കടുപ്പമാണ്. ബംഗ്ലാദേശ് നിരയില്‍ നിന്ന് ഷാക്കിബ് അല്‍ ഹസന്‍ അപ്രതീക്ഷിതമായി മുന്‍നിരയിലെത്തിയതാണ് ടൂര്‍ണമെന്റില്‍ ഇതുവരെ അമ്പരിപ്പിക്കുന്നത്.

മികച്ച സെഞ്ച്വറികള്‍

മികച്ച സെഞ്ച്വറികള്‍

രോഹിത് ശര്‍മ, ഷാക്കിബ് അല്‍ ഹസന്‍, ആരോണ്‍ ഫിഞ്ച്, ജോ റൂട്ട് എന്നിവരുടെ സെഞ്ച്വറികളാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച സെഞ്ച്വറികള്‍. ഇതില്‍ തന്നെ മികച്ച് നില്‍ക്കുന്നത് രോഹിത്തിന്റെയും ഷാക്കിബിന്റെ സെഞ്ച്വറികളാണ്. രോഹിത്ത് രണ്ട് സെഞ്ച്വറികള്‍ ടൂര്‍ണമെന്റില്‍ നേടി കഴിഞ്ഞു. ആദ്യ സെഞ്ച്വറി സ്‌കോര്‍ ചേസ് ചെയ്യുമ്പോഴാണ് വന്നത്. അതാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച സെഞ്ച്വറി. ഷാക്കിബ് വിന്‍ഡീസിനെതിരെ നേടിയതും മികച്ചതാണ് അതും ചേസ് ചെയ്യുമ്പോഴാണ് പിറന്നത്.

ടോപ് സ്‌കോറര്‍മാര്‍

ടോപ് സ്‌കോറര്‍മാര്‍

ഷാക്കിബാണ് ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാമതുള്ള താരം. നാല് മത്സരങ്ങളില്‍ നിന്നാണ് ഷാക്കിബ് 384 റണ്‍സടിച്ചത്. രണ്ട് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഇതുവരെ ഷാക്കിബ് സ്‌കോര്‍ ചെയ്തു. ഇംഗ്ലണ്ട് താരം ജോ റൂട്ട് 5 മത്സരങ്ങളില്‍ നിന്ന് 367 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് സെഞ്ച്വറി റൂട്ട് നേടിയിട്ടുണ്ട്. ആരോണ്‍ ഫിഞ്ചിന് അഞ്ച് മത്സരങ്ങളില്‍ നിന്ന് 343 റണ്‍സുണ്ട്. രോഹിത് ശര്‍മ മൂന്ന് മത്സരങ്ങളില്‍ നിന്ന് 319 റണ്‍സുമായി നാലാം സ്ഥാനത്താണ്.

രോഹിത് താരമാകും

രോഹിത് താരമാകും

രോഹിത് ശര്‍മ ഇപ്പോഴത്തെ പട്ടിക നോക്കുമ്പോള്‍ ടൂര്‍ണമെന്റിലെ താരമാകാനാണ് സാധ്യത. മൂന്ന് മത്സരങ്ങള്‍ മാത്രമാണ് രോഹിത് ബാറ്റ് വീശിയത്. മറ്റുള്ളവരെല്ലാം അഞ്ച് മത്സരം വരെ കളിച്ച് കഴിഞ്ഞു. രോഹിത് ഇതേ ഫോം തുടരുമെന്നാണ് വ്യക്തമാകുന്നത്. 159.50 ശതമാനമാണ് രോഹിത്തിന്റെ ലോകകപ്പിലെ ബാറ്റിംഗ് ശരാശരി. ഇത്രയും ശരാശരിയുള്ള താരം വേറെയില്ല. ഷാക്കിബിന് 128 ആണ് ശരാശരി. റൂട്ടിന് ഇത് 91.75 ശതമാനമാണ്. ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ രോഹിത്തിന് മുന്‍തൂക്കമുണ്ട്.

ഇവര്‍ക്ക് വെല്ലുവിളി

ഇവര്‍ക്ക് വെല്ലുവിളി

ആരോണ്‍ ഫിഞ്ച് ശ്രീലങ്കയ്‌ക്കെതിരെ നേടിയ സെഞ്ച്വറി മികച്ചതാണ്. റൂട്ട് വിന്‍ഡീസിനെതിരെ നേടിയതും മികച്ച സെഞ്ച്വറിയാണ്. ഷാക്കിബിന്റെ ടീം ബംഗ്ലാദേശ് സെമിയില്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്താന്‍ സാധ്യമല്ല. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്ക് സെമി കളിക്കാന്‍ സാധിക്കുമെന്നതും വലിയ നേട്ടമാണ്. ഫിഞ്ചിന് വലിയ ടീമുകളോട് മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കാറില്ല. റൂട്ടിന് ഇന്ത്യക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡില്ല എന്നതും ടോപ് സ്‌കോറര്‍ പട്ടികയില്‍ തിരിച്ചടിയാവും.

Story first published: Tuesday, June 18, 2019, 22:27 [IST]
Other articles published on Jun 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+