വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യക്ക് പുതിയ മുഖം... ഐപിഎല്ലിനു നന്ദി, എല്ലാം അരങ്ങേറ്റക്കാര്‍, ബേസിലും ടീമില്‍

ഇതുവരെ ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്തവരാണ് 11 പേരും

മുംബൈ: ഇന്ത്യന്‍ ടീമിനു കഴിഞ്ഞ 11 വര്‍ഷത്തിനിടെ നിരവധി താരങ്ങളെ സമ്മാനിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. ഒട്ടേറെ താരങ്ങള്‍ ഐപിഎല്‍ വഴി ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് സ്ഥാനമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന 11ാം സീസണിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ദേശീയ ടീമിനു വേണ്ടി ജഴ്‌സിയണിയാന്‍ മികവുള്ള ചില താരങ്ങള്‍ ഈ സീസണിലും ഉയര്‍ന്നു വന്നിട്ടുണ്ട്.

ഇതുവരെ സീനിയര്‍ ടീമിനു വേണ്ടി കളിച്ചിട്ടില്ലാത്ത, ഈ സീസണിലെ ഐപിഎല്ലിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചാല്‍ ആരൊക്കെ പ്ലെയിങ് ഇലവനിലുണ്ടാവുമെന്നു നോക്കാം.

പൃഥ്വി ഷാ (ഡല്‍ഹി)

പൃഥ്വി ഷാ (ഡല്‍ഹി)

ഈ വര്‍ഷം ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ പൃഥ്വി ഷാ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി ഉജ്ജ്വല പ്രകടനമാണ് നടത്തുന്നത്. താരത്തിന്റെ കന്നി ഐപിഎല്‍ സീസണ്‍ കൂടിയാണിത്. ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന പൃഥ്വിക്ക് മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ മോശം ഫോമാണ് തിരിച്ചടിയായത്. ഫോം കണ്ടെത്താനാവാത്തതിനെ തുടര്‍ന്നു ഗംഭീര്‍ പ്ലെയിങ് ഇലവനില്‍ നിന്നു മാറിനിന്നപ്പോള്‍ പൃഥ്വിക്ക് നറുക്ക് വീഴുകയായിരുന്നു. ലഭിച്ച അവസരം താരം ശരിക്കും മുതലെടുക്കുകയും ചെയ്തു.
നാല് ഇന്നിങ്‌സുകളിലായി ഈ സീസണില്‍ 140 റണ്‍സ് പൃഥ്വി നേടിക്കഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നേടിയ 62 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സൂര്യകുമാര്‍ യാദവ് (മുംബൈ)

സൂര്യകുമാര്‍ യാദവ് (മുംബൈ)

തന്റെ സ്ഥിരം പൊസിനായ മധ്യനിരയില്‍ നിന്നും ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഓപ്പണിങ് റോളിലേക്കു പ്രൊമോഷന്‍ ലഭിച്ച സൂര്യകുമാര്‍ യാദവ് മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പൃഥ്വിക്കൊപ്പം ഓപ്പണറായി സൂര്യകുമാര്‍ തന്നെ ഡ്രീം ടീമില്‍ കളിക്കും.
എട്ടു മല്‍സരങ്ങളില്‍ നിന്നും 35.38 ശരാശരിയോടെ 283 റണ്‍സ് താരം നേടിക്കഴിഞ്ഞു. 128 സ്‌ട്രൈക്ക്‌റേറ്റോടെയാണിത്. വലംകൈയന്‍ ബാറ്റ്‌സ്മാനായ സൂര്യകുമാറിന്റെ മുംബൈക്കൊപ്പമുള്ള കന്നി സീസണാണിത്.

നിതീഷ് റാണ (കൊല്‍ക്കത്ത)

നിതീഷ് റാണ (കൊല്‍ക്കത്ത)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍റൗ ണ്ടര്‍ നിതീഷ് റാണ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഇറങ്ങും. 24കാരനായ ഡല്‍ഹി താരം ഈ സീസണില്‍ കൊല്‍ക്കത്തയുടെ അപ്രതീക്ഷിത തുറുപ്പുചീട്ടായി മാറിക്കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ കരകയറ്റുന്ന റാണ പാര്‍ട്ട്് ടൈം സ്പിന്നറായും തിളങ്ങുന്നുണ്ട്.
എട്ടു ഇന്നിങ്‌സുകളില്‍ നിന്നായി ഇതിനകം 188 റണ്‍സാണ് റാണ നേടിയത്. 136 എന്ന മികച്ച സ്‌ട്രൈക്ക്‌റേറ്റും താരത്തിനുണ്ട്. ബാറ്റിങിനൊപ്പം നാലു വിക്കറ്റെടുത്ത് റാണ ബൗളിങിലും തിളങ്ങിയിരുന്നു. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ വിക്കറ്റും ഇതില്‍പ്പെടുന്നു.

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത)

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത)

അണ്ടര്‍ 19 ടീമില്‍ പൃഥ്വി ഷായുടെ സഹതാരമായിരുന്ന ശുഭ്മാന്‍ ഗില്ലും ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇന്ത്യ ചാംപ്യന്മാരായ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയതും ഈ പഞ്ചാബ് ബാറ്റ്‌സ്മാനായിരുന്നു. വിരാട് കോലിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മാന്റെ കന്നി ഐപിഎല്‍ കൂടിയാണിത്.
പൃഥ്വിയെപ്പോലെ തന്നെ ശുഭ്മാനും ഈ സീസണില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പമുള്ള ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. തന്റെ ഫേവറിറ്റ് പൊസിഷനായ ടോപ്പ് ഓര്‍ഡറില്‍ നിന്നും ഏഴാം നനമ്പറിലാണ് താരം കൂടുതലും കളിച്ചത്. എങ്കിലും ആറ് ഇന്നിങ്‌സുകളില്‍ നിന്നും 40നു മുകളില്‍ ശരാശരിയില്‍ 122 റണ്‍സ് ശുഭ്മാന്‍ നേടിക്കഴിഞ്ഞു.
ചെന്നൈക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ നാലാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച ശുഭ്മാന്‍ 36 പന്തില്‍ പുറത്താവാതെ 57 റണ്‍സുമായി തിളങ്ങിയിരുന്നു.

 ഇഷാന്‍ കിഷന്‍ (മുംബൈ)

ഇഷാന്‍ കിഷന്‍ (മുംബൈ)

മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ പുതിയ ഇലവനിലെ വിക്കറ്റ് കീപ്പറാവാന്‍ അനുയോജ്യന്‍. യുവ വിക്കറ്റ്കീപ്പര്‍മാരില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ റിഷഭ് പന്താണ് സീസണില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതെങ്കിലും അദ്ദേഹം നേരത്തേ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. അതുകൊണാണ് ഇഷാണ് ഡ്രീം ഇലവനിലേക്കു നറുക്ക് വീണത്.
ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി ഈ സീസണില്‍ 21.57 ശരാശരിയോടെ 151 റണ്‍സ് ഇഷാന്‍ നേടിയിട്ടുണ്ട്.
കൂടാതെ ആറുക ക്യാച്ചുകളും രണ്ടു സ്റ്റംപിങുകളും ഒരു റണ്ണൗട്ടിന് വഴിയൊരുക്കുകയും ചെയ്ത് വിക്കറ്റിനു പിന്നിലും 19 കാരന്‍ മി്ന്നുന്ന പ്രകടനമാണ് നടത്തിയത്.

ക്രുനാല്‍ പാണ്ഡ്യ (മുംബൈ)

ക്രുനാല്‍ പാണ്ഡ്യ (മുംബൈ)

ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ജ്യേഷ്ഠനായ ക്രുനാല്‍ പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2016ല്‍ ഐപിഎല്ലില്‍ അരങ്ങേറിയതു മുതല്‍ മുംബൈ ടീമിലെ സ്ഥിരസാന്നിധ്യമാണ് 27 കാരന്‍.
ഈ സീസണില്‍ 22.67 ശരാശരിയില്‍ ഏഴു ഇന്നിങ്‌സുകളില്‍ നിന്നായി 136 റണ്‍സ് മുംബൈക്കു വേണ്ടി ക്രുനാല്‍ നേടിക്കഴിഞ്ഞു. 7.04 എന്ന മികച്ച റണ്‍റേറ്റില്‍ എട്ടു വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

കൃഷ്ണപ്പ ഗൗതം (രാജസ്ഥാന്‍)

കൃഷ്ണപ്പ ഗൗതം (രാജസ്ഥാന്‍)

പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ അവസാന സ്ഥാനത്താണെങ്കിലും ടീമിന്റെ കണ്ടെത്തലായി മാറിക്കഴിഞ്ഞ താരമാണ് കര്‍ണാടക ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം. ഇത്തവണ ലേലത്തില്‍ 6.2 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഈ മൂല്യത്തിനൊത്ത പ്രകടനം ഗൗതം കളിക്കളത്തില്‍ തിരിച്ചുനല്‍കുകയും ചെയ്യുകയാണ്.
മുംബൈക്കെതിരായ കൡഞ്ഞ കളിയില്‍ രാജസ്ഥാന്‍ തോറ്റെങ്കിലും 11 പന്തില്‍ 33 റണ്‍സ് നേടിയ ഗൗതമിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. സീസണില്‍ ഇതുവരെ 74 റണ്‍സാണ് താം നേടിയത്. അഞ്ചു വിക്കറ്റുകളും ഗൗതമിന്റെ പേരിലുണ്ട്.

മയാങ്ക് മര്‍ക്കാന്‍ഡെ (മുംബൈ ഇന്ത്യന്‍സ്)

മയാങ്ക് മര്‍ക്കാന്‍ഡെ (മുംബൈ ഇന്ത്യന്‍സ്)

യുസ്‌വേന്ദ്ര ചഹലിലും കുല്‍ദീപ് യാദവിനും ശേഷം ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച മറ്റൊരു സ്പിന്‍ സെന്‍സേഷനായി മുംബൈ ഇന്ത്യന്‍സ് യുവതാരം മയാങ്ക് മര്‍ക്കാന്‍ഡെ മാറിക്കഴിഞ്ഞു. പഞ്ചാബില്‍ നിന്നുള്ള 20 കാരനായ സ്പിന്നറെ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്.
ചെന്നൈക്കെതിരായ കരിയറിലെ കന്നി ഐപിഎല്‍ മല്‍സരത്തില്‍ തന്നെ മൂന്നു വിക്കറ്റുമായി മയാങ്ക് അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. ഈ പ്രകടനത്തിനു ശേഷം മുംബൈയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ച താരം എട്ടു മല്‍സരങ്ങളില്‍ നിന്നും ഇതുവരെ 11 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

ടീം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെപ്പോലും മറികടന്ന് സണ്‍റൈസേഴ്‌സിന്റെ പേസ് ബൗളിങിലെ തുറുപ്പുചീട്ടായി മാറിയ താരമാണ് സിദ്ധാര്‍ഥ് കൗള്‍. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു സീസണുകളിലെ ഐപിഎല്ലിലും ഹൈദരാബാദിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള കൗള്‍ ഈ സീസണിലും പ്രതീക്ഷ തെറ്റിച്ചില്ല.
കഴിഞ്ഞ സീസണില്‍ 10 മല്‍സരങ്ങളില്‍ നിന്നായി 16 വിക്കറ്റുകളായിരുന്നു കൗളിന്റെ സമ്പാദ്യം. ഈ സീസണില്‍ 6.87 റണ്‍റേറ്റില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ പേസര്‍ പോക്കറ്റിലാക്കിക്കഴിഞ്ഞു.

ബേസില്‍ തമ്പി (ഹൈദരാബാദ്)

ബേസില്‍ തമ്പി (ഹൈദരാബാദ്)

ഇന്ത്യയുടെ ഡ്രീം ഇലവനിലെ ഏക മലയാളി സാന്നിധ്യമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ പേസറായ ബേസില്‍ തമ്പി. കഴിഞ്ഞ സീസണില്‍ സുരേഷ് റെയ്‌ന നയിച്ച ഗുജറാത്ത് ലയണ്‍സ് ടീമിന്റെ തുറുപ്പുചീട്ടായിരുന്നു ബേസില്‍. 12 മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളാണ് താരം നേടിയത്.
ഈ സീസണില്‍ 95 ലക്ഷം രൂപയ്പ്പ് ബേസിലിനെ ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു. എല്ലാ മല്‍സരങ്ങളിലും കളിച്ചിട്ടില്ലെങ്കിലും അവസരം ലഭിച്ചപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്താന്‍ താരത്തിനു കഴിഞ്ഞു. മൂന്നു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകളാണ് ബേസില്‍ നേടിയത്.

അങ്കിത് രാജ്പൂത്ത് (പഞ്ചാബ്)

അങ്കിത് രാജ്പൂത്ത് (പഞ്ചാബ്)

മൂന്നു കോടി രൂപയ്ക്ക് ഈ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പേസറായ അങ്കിത് രാജ്പൂത്ത് മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 24കാരനായ പേസര്‍ സണ്‍റൈസേഴ്്‌സ് ഹൈദരാബാദിനെതിരേ നടത്തിയ പ്രകടനം ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചവയില്‍ ഒന്നായിരുന്നു. 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് അങ്കിത് അന്നു നേടിയത്.
സീസണില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ നേടിയ അദ്ദേഹം സീസണില്‍ പഞ്ചാബിനായി ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളര്‍ കൂടിയാണ്.

കാംപ്‌നൂവില്‍ ക്ലാസിക് സമനില... എല്‍ ക്ലാസിക്കോ ഒപ്പത്തിനൊപ്പം, അപരാജിത റെക്കോര്‍ഡ് കാത്ത് ബാഴ്സകാംപ്‌നൂവില്‍ ക്ലാസിക് സമനില... എല്‍ ക്ലാസിക്കോ ഒപ്പത്തിനൊപ്പം, അപരാജിത റെക്കോര്‍ഡ് കാത്ത് ബാഴ്സ

Story first published: Monday, May 7, 2018, 10:57 [IST]
Other articles published on May 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X