ഐപിഎല്‍: ഇതാണ് ഡ്രീം ടീം... രോഹിത്തും കോലിയുമില്ല!! നയിക്കാന്‍ ധോണി

By Manu
ഇതാണ് ഡ്രീം ടീം... രോഹിത്തും കോലിയുമില്ല!

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണ്‍ അവസാനിച്ചപ്പോള്‍ കിരീടമുയര്‍ത്താനുള്ള ഭാഗ്യം ലഭിച്ചത് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനാണ്. അവസാന പന്ത് വരെ നീണ്ട ത്രില്ലറില്‍ ഒരു റണ്‍സിന് കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുംബൈയുടെ നീലപ്പട മുട്ടുകുത്തിക്കുകയായിരുന്നു. മുംബൈയുടെ നാലാമത് ഐപിഎല്‍ കിരീടനേട്ടമാണിത്.

ഐപിഎല്‍: വില കൂടിയ താരമാര്? എമേര്‍ജിങ് പ്ലെയറായത് ഈ താരം... ഇവര്‍ പുരസ്കാര വിജയികള്‍

ഇതോടെ കൂടുതല്‍ തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡിനും മുംബൈ അവകാശികളായി. ഈ സീസണിലെ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു സാങ്കല്‍പ്പിക ഡ്രീം ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ടീമിലെത്തുകയെന്ന് നോക്കാം.

ഡേവിഡ് വാര്‍ണര്‍ (12 മല്‍സരം, 692 റണ്‍സ്)

ഡേവിഡ് വാര്‍ണര്‍ (12 മല്‍സരം, 692 റണ്‍സ്)

ടീമിന്റെ ഓപ്പണര്‍മാരില്‍ ഒരാള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറായിരിക്കും. സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നും 692 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയും അദ്ദേഹം തന്നെയാണ്.

വിലക്ക് മൂലം കഴിഞ്ഞ സീസണില്‍ പുറത്തിരിക്കേണ്ടി വന്ന വാര്‍ണര്‍ ഇത്തവണ ഗംഭീര പ്രകടനത്തോടെയാണ് തിരിച്ചുവരവ് ആഘോഷിച്ചത്. ആദ്യ കളിയില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ 53 പന്തില്‍ 85 റണ്‍സുമായി തുടങ്ങിയ ഓസീസ് താരത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.

ലോകേഷ് രാഹുല്‍ (14 മല്‍സരം, 593 റണ്‍സ്)

ലോകേഷ് രാഹുല്‍ (14 മല്‍സരം, 593 റണ്‍സ്)

രണ്ടാമത്തെ ഓപ്പണര്‍ക്കുള്ള നറുക്ക് വീഴുക കിങ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണറായലോകേഷ് രാഹുലിനാണ്. സീസണില്‍ പഞ്ചാബ് നിരാശപ്പെടുത്തിയെങ്കിലും 14 മല്‍സരങ്ങളില്‍ നിന്നും 593 റണ്‍സോടെ രാഹുല്‍ മിന്നിയിരുന്നു.

ഉത്തരവാദിത്വത്തോടെ കളിച്ച അദ്ദേഹമാണ് പല മല്‍സരങ്ങളിലും ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റിയത്.

ശ്രേയസ് അയ്യര്‍ (16 മല്‍സരം, 463 റണ്‍സ്)

ശ്രേയസ് അയ്യര്‍ (16 മല്‍സരം, 463 റണ്‍സ്)

മൂന്നാമനായി ക്രീസിലെത്തുക ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ കൂടിയായ ശ്രേയസ് അയ്യരാണ്. സീസണില്‍ ഡല്‍ഹിയെ ക്വാളിഫയര്‍ 2 വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം 16 മല്‍സരങ്ങളില്‍ നിന്നും 463 റണ്‍സെടുക്കുകയും ചെയ്തിരുന്നു.

റിഷഭ് പന്ത് (16 മല്‍സരം 488 റണ്‍സ്)

റിഷഭ് പന്ത് (16 മല്‍സരം 488 റണ്‍സ്)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തന്നെ മറ്റൊരു താരവും യുവ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ് ഡ്രീം ടീമിലെ നാലാമത്തെയാള്‍. സീസണില്‍ 16 മല്‍സരങ്ങൡ നിന്നും താരം 488 റണ്‍സ് അടിച്ചെടുത്തിരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടതിന്റെ ക്ഷീണം ഐപിഎല്ലില്‍ പന്ത് തീര്‍ക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ പന്ത് നേടിയ 78 റണ്‍സ് സീസണിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ്.

എംഎസ് ധോണി (15 മല്‍സരം, 416 റണ്‍സ്)

എംഎസ് ധോണി (15 മല്‍സരം, 416 റണ്‍സ്)

ഡ്രീം ഇലവനെ നയിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായ എംഎസ് ധോണിയേക്കാള്‍ മികച്ചൊരാളില്ല. ടീമിന്റെ വിക്കറ്റ് കീപ്പറും ധോണി തന്നെയാണ്. സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും 416 റണ്‍സ് ധോണി നേടിയിട്ടുണ്ട്. പല മല്‍സരങ്ങളിലും ചെന്നൈ തോല്‍വി മുന്നില്‍ കണ്ടപ്പോള്‍ നായകന്റെ കളി പുറത്തെടുത്ത് ടീമിന്റെ രക്ഷകനായത് ധോണിയായിരുന്നു. ഡെത്ത് ഓവറുകളിലും അദ്ദേഹത്തിന് അതിവേഗം റണ്‍സെടുക്കാനായിരുന്നു.

ആന്ദ്രെ റസ്സല്‍ (14 മല്‍സരം, 510 റണ്‍സ്, 11 വിക്കറ്റ്)

ആന്ദ്രെ റസ്സല്‍ (14 മല്‍സരം, 510 റണ്‍സ്, 11 വിക്കറ്റ്)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മിന്നും താരവും വിന്‍ഡീസിന്റെ ഇടിവെട്ട് ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സല്‍ ഐപിഎല്ലിനെ അക്ഷരാര്‍ഥത്തില്‍ ഇളക്കി മറിക്കുക തന്നെ ചെയ്തു. 14 മല്‍സരങ്ങളില്‍ നിന്നും 510 റണ്‍സ് അടിച്ചെടുത്ത റസ്സല്‍ 11 വിക്കറ്റുകളുമായി ബൗളിങിലും തിളങ്ങിയിരുന്നു.

അസാധ്യമെന്നു കരുതിയ സ്‌കോറുകള്‍ പോലും കെകെആര്‍ പിന്തുടര്‍ന്ന് ജയിച്ചത് റസ്സലിന്റെ ബാറ്റിങ് കരുത്തിലായിരുന്നു. 52 സിക്‌സറുകളാണ് താരം സീസണില്‍ വാരിക്കൂട്ടിയത്.

ഹര്‍ദിക് പാണ്ഡ്യ (16 മല്‍സരം, 402 റണ്‍സ്, 14 വിക്കറ്റ്)

ഹര്‍ദിക് പാണ്ഡ്യ (16 മല്‍സരം, 402 റണ്‍സ്, 14 വിക്കറ്റ്)

റസ്സലിനോളം വരില്ലെങ്കിലും മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയും സീസണില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. ഡെത്ത് ഓവറുകളില്‍ 25 കാരനായ പാണ്ഡ്യ നടത്തിയ ചില വെടിക്കെട്ട് പ്രകടനങ്ങള്‍ മുംബൈക്ക്് ഏറെ ഗുണം ചെയ്തിരുന്നു.

്ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും പാണ്ഡ്യ മോശമാക്കിയില്ല. 16 മല്‍സരങ്ങളില്‍ ്‌നിന്നും 14 വിക്കറ്റുകളാണ് താരം കൊയ്തത്.

ശ്രേയസ് ഗോപാല്‍ (14 മല്‍സരം, 20 വിക്കറ്റ്)

ശ്രേയസ് ഗോപാല്‍ (14 മല്‍സരം, 20 വിക്കറ്റ്)

രാജസ്ഥാന്‍ റോയല്‍സ് സ്പിന്നറായ ശ്രേയസ് ഗോലാല്‍ മികച്ച പ്രകടനമാണ് ഈ സീസണില്‍ കാഴ്ചവച്ചത്. രാജസ്ഥാന്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായെങ്കിലും ശ്രേയസിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 14 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് താരം കൊയ്തത്. ഇതില്‍ ഒരു ഹാട്രിക്കുമുണ്ടായിരുന്നു.

കാഗിസോ റബാദ (12 മല്‍സരം, 25 വിക്കറ്റ്)

കാഗിസോ റബാദ (12 മല്‍സരം, 25 വിക്കറ്റ്)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയ്ക്കു ഐപിഎല്ലില്‍ ഇത് അരങ്ങേറ്റ സീസണായിരുന്നു. കന്നി സീസണ്‍ തന്നെ താരം ഗംഭീരമാക്കുകയും ചെയ്തു. 12 മല്‍സരങ്ങളില്‍ നിന്നും 25 വിക്കറ്റുകളാണ് റബാദ കടപുഴക്കിയത്. ഡല്‍ഹിയെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചൊരാള്‍ റബാദ തന്നെയായിരുന്നു.

ജസ്പ്രീത് ബുംറ (16 മല്‍സരം, 19 വിക്കറ്റ്)

ജസ്പ്രീത് ബുംറ (16 മല്‍സരം, 19 വിക്കറ്റ്)

നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍ താന്‍ തന്നെയാണന്ന് മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുംറ ഒരിക്കല്‍ക്കൂടി തെളിയിച്ച ഐപിഎല്ലായിരുന്നു ഇത്. 16 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് ബുംറയുടെ സമ്പാദ്യം. കൂടുതല്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും വെറും 6.63 ഇക്കോണമി റേറ്റിലാണ് താരം പന്തെറിഞ്ഞത് എന്നതാണ് ഹൈലൈറ്റ്.

ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ബുംറയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

ഇമ്രാന്‍ താഹിര്‍ (17 മല്‍സരം, 26 വിക്കറ്റ്)

ഇമ്രാന്‍ താഹിര്‍ (17 മല്‍സരം, 26 വിക്കറ്റ്)

ഐപിഎല്ലില്‍ പ്രായം ഒന്നിനും ഒരു വെല്ലുവിളിയല്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ കാണിച്ചു തന്നു. 40 കാരനയ താരം 17 മല്‍സരങ്ങളില്‍ നിന്നും 26 വിക്കറ്റുകളാണ് കൊയ്തത്. വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയും താഹിര്‍ തന്നെ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, May 13, 2019, 14:49 [IST]
Other articles published on May 13, 2019

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more