വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: റിയല്‍ ക്യാപ്റ്റന്‍, റിയല്‍ ഹീറോ... ഇവരാണ് നായകര്‍, റാങ്കിങ് അറിയാം

രോഹിത് ശര്‍മയാണ് കൂടുതല്‍ തവണ കിരീടം നേടിയ ക്യാപ്റ്റന്‍

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണാണ് മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കാനിരിക്കുന്നത്. ആവേശകരമായ 12 സീസണുകള്‍ക്കു ശേഷം മറ്റൊരു ത്രില്ലിങ് സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഐപിഎല്ലിലെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ നിരവധി മികച്ച ക്യാപ്റ്റന്‍മാരെ കാണാന്‍ സാധിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ കലാപത്തില്‍ രൂക്ഷമായി പ്രതികരിച്ച് രോഹിത് ശര്‍മ; ഒപ്പം യുവരാജും സെവാഗുംഡല്‍ഹിയിലെ കലാപത്തില്‍ രൂക്ഷമായി പ്രതികരിച്ച് രോഹിത് ശര്‍മ; ഒപ്പം യുവരാജും സെവാഗും

Ranking top 5 captains in IPL History | Oneindia Malayalam

ടീമിനെ മുന്നില്‍ നിന്നു നയിച്ച് യഥാര്‍ഥ ക്യാപ്റ്റന്‍ ആരാണന്നു ലോകത്തിനു കാണിച്ചു കൊടുത്തവര്‍ കൂടിയാണിത്. ടൂര്‍ണമെന്റിന്റെ ഇതുവരെ നടന്ന 12 സീസണുകളിലെ ഏറ്റവും മികച്ച അഞ്ചു ക്യാപ്റ്റന്‍മാര്‍ ആരൊക്കെയെന്നു നോക്കാം.

 റാങ്ക് 5- ഷെയ്ന്‍ വോണ്‍ (രാജസ്ഥാന്‍ റോയസ്)

റാങ്ക് 5- ഷെയ്ന്‍ വോണ്‍ (രാജസ്ഥാന്‍ റോയസ്)

ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്നു. കന്നി സീസണില്‍ രാജസ്ഥാനെ ചാംപ്യന്‍മാരാക്കുന്നതില്‍ ചുക്കാന്‍ പിടിച്ചത് വോണായിരുന്നു. തുടര്‍ന്നു മൂന്നു സീസണ്‍ കൂടി അദ്ദേഹം ടീമിനെ നയിച്ചു.
55 മല്‍സരങ്ങളാണ് വോണിനു കീഴില്‍ രാജസ്ഥാന്‍ കളിച്ചത്. ഇവയില്‍ 30ലും അവര്‍ക്കു ജയിക്കാന്‍ സാധിച്ചു. 54.54 ആണ് ക്യാപ്റ്റനെന്ന നിലയില്‍ വോണിന്റെ വിജയശരാശരി. 2011ല്‍ വോണ്‍ ക്രിക്കറ്റിനോടു വിടപറഞ്ഞതോടെ അതു രാജസ്ഥാന്റെ പതനത്തിനും കാരണമായി. വോണിനു പകരം വയ്ക്കാവുന്ന മറ്റൊരു ക്യാപ്റ്റന്‍ പിന്നീട് ഇതുവരെ രാജസ്ഥാനുണ്ടായിട്ടില്ല.

റാങ്ക് 4- ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

റാങ്ക് 4- ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കു ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്) ടീമിനു വേണ്ടി കളിച്ചായിരുന്നു അദ്ദേഹം ഐപിഎല്ലില്‍ തുടങ്ങിയത്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തിയതോടെയാണ് വാര്‍ണര്‍ തനിനിറം പുറത്തെടുത്തത്.
2013ല്‍ ഡല്‍ഹിയുടെ നായകനായിരുന്നു അദ്ദേഹം. എന്നാല്‍ സീസണില്‍ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ഇതേ തുടര്‍ന്നു വാര്‍ണറെ ഡല്‍ഹി ഒഴിവാക്കുകയും ചെയ്തു. 2014ല്‍ ഹൈദരാബാദിലേക്കു താരം ചേക്കേറി. 2015ല്‍ വാര്‍ണറെ ടീം നായകസ്ഥാനം ഏല്‍പ്പിക്കുകയും ചെയ്തു. തൊട്ടടുത്ത സീസണില്‍ തന്നെ ടീമിനു കന്നിക്കിരീടവും അദ്ദേഹം നേടിക്കൊടുത്തു.
ഐപിഎല്ലില്‍ 47 മല്‍സരങ്ങളിലാണ് വാര്‍ണര്‍ കളിച്ചത്. ഇവയില്‍ 25 കളികളില്‍ ടീമിനെ ജയിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 57 ആണ് അദ്ദേഹത്തിന്റെ വിജയശരാശരി. നിലവില്‍ വാര്‍ണര്‍ ഹൈദരാബാദ് ടീമിന്റെ തന്നെ ഭാഗമാണെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ്.

റാങ്ക് 3- ഗൗതം ഗംഭീര്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

റാങ്ക് 3- ഗൗതം ഗംഭീര്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ മികവ് ലോകം കണ്ടത് ഐപിഎല്ലിലൂടെയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാവി തന്നെ തിരുത്തിക്കുറിച്ച നായകനാണ് അദ്ദേഹം. ഐപിഎല്ലിന്റെ നാലാം സീസണിനു മുമ്പാണ് ഡല്‍ഹിയില്‍ നിന്നു ഗംഭീര്‍ കെകെആറിലെത്തിയത്. മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയെ മാറ്റി അന്നു ഗംഭീറിനു നായകസ്ഥാനം നല്‍കിയത് വലിയ വിവാദമായി മാറിയിരുന്നു.
എന്നാല്‍ കളിക്കളത്തിലാണ് ഗംഭീര്‍ ഇവര്‍ക്കു മറുപടി നല്‍കിയത്. ആദ്യ സീസണില്‍ തന്നെ ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 2012, 14 വര്‍ഷങ്ങളില്‍ കെകെആറിനെ ഐപിഎല്‍ ചാംപ്യന്മാരാക്കിയതും ഗംഭീറിന്റെ മിടുക്കായിരുന്നു.
കെകെആര്‍ വിട്ട ശേഷം ഗംഭീര്‍ തന്റെ പഴയ തട്ടകമായ ഡല്‍ഹിയിലെത്തിയെങ്കിലും അദ്ദേഹത്തിന് പഴയ മാജിക്ക് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഐപിഎല്ലില്‍ 129 മല്‍സരങ്ങളിലാണ് ഗംഭീര്‍ നായകനായത്. ഇവയില്‍ 71ലും ടീമിനെ ജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 55.03 ആണ് വിജയശരാശരി.

റാങ്ക് 2- എംഎസ് ധോണി (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

റാങ്ക് 2- എംഎസ് ധോണി (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണി ഐപിഎല്ലിലും മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റനാണ്. പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീണ്ടുമൊരിക്കല്‍ക്കൂടി നയിക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ നായകനാണ് ധോണി. കളിച്ച എല്ലാ സീസണിലും ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിനു മൂന്നു തവണ സിഎസ്‌കെയെ ചാംപ്യന്‍മാരാക്കാനും സാധിച്ചു.
രണ്ടു സീസണില്‍ സിഎസ്‌കെയെ ഐപിഎല്ലില്‍ നിന്നു വിലക്കിയപ്പോള്‍ റൈസിങ് പൂനെ ജയന്റ്‌സിനെയും ധോണി നയിച്ചെങ്കിലും അവിടെ അദ്ദേഹത്തിന് തിളങ്ങാന്‍ കഴിഞ്ഞില്ല. ഐപിഎല്ലില്‍ 174 മല്‍സരങ്ങളില്‍ ക്യാപ്റ്റനായ ധോണിക്കു 104 കളികളില്‍ ടീമിനു ജയം നേടിക്കൊടുക്കാന്‍ കഴിഞ്ഞു. 60.11 ആണ് വിജയശരാശരി. ഐപിഎല്ലിലെ ഏറ്റവും അനുഭവസമ്പത്തുള്ള നായകനും ധോണി തന്നെയാണ്.

റാങ്ക് 1 -രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)

റാങ്ക് 1 -രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്കു സ്വന്തമാണ്. നാലു ഐപിഎല്‍ ട്രോഫികളാണ് ഹിറ്റ്മാന്റെ അക്കൗണ്ടിലുള്ളത്. നിലവിലെ ഐപിഎല്‍ ചാംപ്യന്മാരും രോഹിത്തിന്റെ മുംബൈയാണ്.
2011ല്‍ മുംബൈയിലെത്തിയ രോഹിത് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടീമിന്റെ നായകനാവുന്നത്. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ ഹിറ്റ്മാന്‍ ടീമിനു കിരീടം സമ്മാനിക്കുകയും ചെയ്തു. പിന്നീട് 2015, 17, 19 സീസണുകളിലും രോഹിത്തിനു കീഴില്‍ മുംബൈ ചാംപ്യന്മാരായി. ഐപിഎല്ലില്‍ 104 മല്‍സരങ്ങളിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഇവയില്‍ 60 കളികളില്‍ ടീം ജയിക്കുകയും ചെയ്തു. ഹിറ്റ്മാന്റെ വിജയ ശരാശരി 58.65 ആണ്.

Story first published: Thursday, February 27, 2020, 10:55 [IST]
Other articles published on Feb 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X