തൊട്ടതെല്ലാം വിക്കറ്റ്, ഇത് ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം
ഇംഗ്ലണ്ട്: ട്വന്റി-20 ബാറ്റ്‌സ്മാന്‍മാരുടെ കളിയെന്നാണ് പൊതുവേ ധാരണ. പന്തിനെ നാലുപാടും പായിക്കാന്‍ ബാറ്റ്‌സ്മാന്‍ ഒരുങ്ങിക്കെട്ടിയിറങ്ങുമ്പോള്‍ ബോളര്‍മാര്‍ക്ക് പ്രസക്തി കുറയുന്നതായി പരിഭവം കേള്‍ക്കാം. പക്ഷെ അടുത്തകാലത്തായി ബോളര്‍മാര്‍ ഈ പേരുദോഷം മാറ്റുകയാണ്. ഇന്നലെ ഇംഗ്ലണ്ടില്‍ നടന്ന വൈറ്റാലിറ്റി ബ്ലാസ്റ്റ് T20 ലീഗില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഏഴു വിക്കറ്റുകള്‍ കൊയ്ത ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കോളിന്‍ അക്കെര്‍മാന്‍ കാണിച്ചുതരുന്നു, ട്വന്റി-20 ബോളര്‍മാരുടെയും കളിയാണെന്ന്

മികച്ച ബോളിങ് പ്രകടനം
ലെസ്റ്റര്‍ഷയറും വാര്‍വിക്ക്ഷയറും തമ്മില്‍ നടന്ന മത്സരത്തിലാണ് ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിന് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷികളായത്. ലെസ്റ്റര്‍ഷയര്‍ നായകന്‍ കൂടിയായ അക്കെര്‍മാന്‍ വലിയ അടികള്‍ വാങ്ങിക്കൂട്ടാതെയാണ് നാലോവറില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയതും.

മുന്‍ റെക്കോര്‍ഡ്
ഇതുവരെ സോമര്‍സെറ്റ് ഓള്‍റൗണ്ടറും മലേഷ്യന്‍ താരവുമായ അരുല്‍ സുപിയ്യയുടെ പേരിലായിരുന്നു ട്വന്റി-20 -യിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം. 2011 -ല്‍ ഗ്ലാമോര്‍ഗന്‍ ടീമിനെതിരെ 3.4 ഓവറുകളില്‍ അഞ്ചു റണ്‍സിന് ആറു വിക്കറ്റ് നേടിയാണ് സുപിയ്യ റെക്കോര്‍ഡിട്ടത്. കഴിഞ്ഞ മത്സരത്തോടെ ഈ റെക്കോര്‍ഡ് അക്കെര്‍മാന്‍ സ്വന്തം പേരിലാക്കി.

ബാറ്റ്‌സ്മാന്‍മാരെ വട്ടംകറക്കി
രണ്ടും കല്‍പ്പിച്ചു ബാറ്റവീശിയ വാര്‍വിക്ക്ഷയര്‍ ബാറ്റ്‌സ്മാന്‍മാരെ ഓഫ്‌സ്പിന്‍കൊണ്ടാണ് അക്കെര്‍മാന്‍ വട്ടം കറക്കിയത്. നേരത്തെ അക്കെര്‍മാന്‍ നയിച്ച ലെസ്റ്റര്‍ഷയര്‍ ടോസ് നേടി ആദ്യം ബാറ്റു ചെയ്യുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 189 കുറിച്ച ലെസ്റ്റര്‍ഷയര്‍, നായകന്‍ അക്കെര്‍മാന്റെ പിന്‍ബലത്തില്‍ വാര്‍ക്ക്‌വിക്ക്ഷയര്‍ നിരയെ കശക്കിയെറിഞ്ഞു.
നിര്‍ഭാഗ്യവാന്‍, മനോജ് തിവാരിയെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്
ഇരകള്‍
മൈക്കല്‍ ബര്‍ഗെസ്, സാം ഹെയിന്‍, വില്‍ റോഡ്‌സ്, ലിയാം ബാങ്ക്‌സ്, അലെക്‌സ് തോമസ്, ഹെന്റി ബ്രൂക്ക്‌സ്, ജീത്തന്‍ പട്ടേല്‍ എന്നിവരുടെ വിക്കറ്റുകളാണ് അക്കെര്‍മാന്‍ വീഴ്ത്തിയത്. മത്സരത്തില്‍ ആദ്യ രണ്ടു ഓവറുകളില്‍ത്തന്നെ ഏഴില്‍ ആറു വിക്കറ്റുകളും താരം കൈയ്യടക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications