For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സ്വയംഭോഗം ചെയ്തിട്ട് തുടങ്ങിയാല്‍ മതി'.... പെണ്‍കുട്ടികള്‍ക്കുള്ള ഞെട്ടിപ്പിക്കുന്ന നിര്‍ദ്ദേശം

ബെംഗളൂരുവിലെ കാന്തീവര സ്റ്റേഡിയത്തില്‍ ആണ് സംഭവം. പരിശീലനത്തിന് അഞ്ച് മിനിട്ട് മുമ്പ് സ്വയംഭോഗം ചെയ്യണം എന്നാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

By നരേന്ദ്രൻ

ബെംഗളൂരു: കായിക പരിശീലനവും സ്വയംഭോഗവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ശാരീരികാവസ്ഥകളൊക്കെ വച്ച് നോക്കുമ്പോള്‍ ചില ബന്ധങ്ങളെല്ലാം കണ്ടെത്താം. എന്നാല്‍ അത് എല്ലാവര്‍ക്കും ബാധകമായ ഒരു കാര്യമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ?

കായിക താരങ്ങളായ പെണ്‍കുട്ടികളോട് പരിശീലനത്തിന് മുമ്പ് സ്വയംഭോഗം ചെയ്യാന്‍ പറയുന്നത് എന്ത് യുക്തിയുടെ പുറത്തായിരിക്കും. വെറുതേ പറയുന്നതല്ല, സംഭവിച്ച കാര്യമാണ്.

ബെംഗളൂരുവിലെ കാന്തീവര സ്റ്റേഡിയത്തില്‍ ആണ് സംഭവം. പരിശീലനത്തിന് അഞ്ച് മിനിട്ട് മുമ്പ് സ്വയംഭോഗം ചെയ്യണം എന്നാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. എന്നാല്‍ നേരിട്ടല്ല ഇക്കാര്യം അറിയിച്ചിട്ടുള്ളത് എന്ന് മാത്രം.

സംഭവം നടന്നത് ബെംഗളൂരുവില്‍

ബെംഗളൂരുവിലെ കാന്തീവര സ്റ്റേഡിയത്തില്‍ ആണ് ഇങ്ങനെ ഒരു നോട്ടീസ് എഴുതി ഒട്ടിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ആണ് ഇത് പ്രത്യക്ഷപ്പെട്ടത്.

ജൂനിയര്‍ പെണ്‍കുട്ടികള്‍ കണ്ട് ഞെട്ടി

ഇത്തരം ഒരു സന്ദേശം ശുചിമുറിയ്ക്കുള്ളില്‍ കണ്ടതോടെ ജൂനിയര്‍ പെണ്‍കുട്ടികള്‍ ഞെട്ടിപ്പോയി. തികച്ചും അപ്രീക്ഷിതവും യുക്തിയ്ക്ക് നിരക്കാത്തതയും ആയിരുന്നു ആ നോട്ടീസില്‍ ഉണ്ടായിരുന്നത്.

ഒന്നല്ല, നാല് അശ്ലീല സന്ദേശങ്ങള്‍

ജൂനിയര്‍ പെണ്‍കുട്ടികള്‍ കാര്യം പറഞ്ഞപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികള്‍ അകത്ത് കയറി നോക്കി. അപ്പോള്‍ ഇങ്ങനത്തെ നാല് സന്ദേശങ്ങളാണ് കണ്ടെത്തിയത്.

എല്ലാം 'സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ' പേരില്‍

സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ പേരിലാണ് ഈ നോട്ടീസുകള്‍ എല്ലാം പതിപ്പിച്ചിരുന്നത് എന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം. എല്ലാത്തിന്റേയും അടിയില്‍ ഒപ്പും ഇട്ടിട്ടുണ്ട്.

നിര്‍ദ്ദേശം മാത്രമല്ല, ഗ്രാഫിക്‌സ് ചിത്രങ്ങളും

'പരിശീലനത്തിന് മുമ്പ് സ്വയംഭോഗം ചെയ്യേണ്ടതാണെന്ന് അറിയിക്കുന്നു' എന്നായിരുന്നു സന്ദേശം. ഇതിന്റെ ചില ഗ്രാഫിക് ചിത്രങ്ങളും ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ മനസ്സ് മടുപ്പിക്കുന്നതായിരുന്നു ഇതെല്ലാം.

ബാത്ത് റൂമില്‍ വച്ച് തന്നെ ചെയ്യണം

എല്ലാവരും ബാത്ത് റൂമില്‍ വച്ച് തന്നെ ഇത് ചെയ്ത് നോക്കണം എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. അതിന് ഒരു ന്യായവും അതില്‍ തന്നെ പറയുന്നുണ്ട്

ക്ഷീണം അനുഭവപ്പെടുകയേ ഇല്ലെന്ന്

പരീശീലനത്തിന് മുമ്പ് സ്വയം ഭോഗം ചെയ്താല്‍ ഒരിക്കലും ക്ഷീണം അനുഭവപ്പെടില്ലെന്നാണ് നോട്ടീസില്‍ എഴുതിയിരിക്കുന്നത്. പരിശീലനം തുടങ്ങുന്നതിന് അഞ്ച് മിനിട്ട് മുമ്പ് ഇത് ചെയ്യണം എന്നാണ് നിര്‍ദ്ദേശം. ഇക്കാര്യം പേന കൊണ്ടാണ് എഴുതിയിരിക്കുന്നത്.

പുറത്ത് നിന്നുള്ളവരല്ല, അകത്തുള്ളവര്‍ തന്നെ

പുറത്ത് നിന്നുള്ള ആരെങ്കിലും ആണ് ഇത് ചെയ്തത് എന്ന് സംശയിക്കാനുള്ള ഒരു സാധ്യതയും നിലവിലില്ല. കാരണം സ്‌പോര്‍ട്‌സ് അതോറിറ്റി എന്ന് പറഞ്ഞാണ് ഒപ്പ് വച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് അതോറിറ്റിയില്‍ ഉള്ള ആരോ തന്നെ ആണ് ഇതിന് പിന്നില്‍ എന്ന് സംശയിക്കേണ്ടി വരും.

ഇങ്ങനെ ഒരു നോട്ടീസ് ഒട്ടിക്കാമെങ്കില്‍ ഒളിക്യാമറയും ഉണ്ടാകുമോ

ഇങ്ങനെ ഒരു നോട്ടീസ് പെണ്‍കുട്ടികളുടെ ശുചിമുറിയ്ക്കകത്ത് ഒട്ടിക്കാന്‍ കഴിയുമെങ്കില്‍ ്അവര്‍ക്ക് അതിനുള്ളില്‍ ഒളിക്യാമറകളും സ്ഥാപിച്ചുകൂടെ എന്ന ആശങ്കയും ഉയരുന്നുണ്ട്. പല പെണ്‍കുട്ടികളും ശുചിമുറി പിന്നീട് ഉപയോഗിക്കാന്‍ തന്നെ വിസമ്മതിച്ചു.

ഇത് പതിവ് സംഭവമോ?

കാന്തീവര സ്‌റ്റേഡിയത്തിന്റെ സ്ഥിതി കാലങ്ങളായി ഇങ്ങനെയൊക്കെ ആണെന്നാണ് ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നത്.

Story first published: Thursday, December 15, 2016, 13:29 [IST]
Other articles published on Dec 15, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+