വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ISL: ചെന്നൈയില്‍ ഗോളില്ല, ബെംഗളൂരു- ചെന്നൈ പോര് ഗോള്‍രഹിതം

ബെംഗളൂരു പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത് തുടരുന്നു

1
2026502

ചെന്നൈ: ഐഎസ്എല്ലിലെ 78ാം റൗണ്ടില്‍ നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയും മുന്‍ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സിയും തമ്മിലുള്ള പോരാട്ടം ഗോള്‍ഗരഹിതമായി കലാശിച്ചു. ചെന്നൈയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇരുടീമുകളും ഗോളിനായി പൊരുതിയെങ്കിലും ഫലമുണ്ടായില്ല. സമനിലയോടെ ബെംഗളൂരുവും ചെന്നൈയും പോയിന്റ് പട്ടികയില്‍ മൂന്നും അഞ്ചും സ്ഥാനങ്ങളില്‍ തുടരുകയാണ്. ലീഗില്‍ തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കു ശേഷം ചെന്നൈയുടെ ആദ്യത്തെ സമനില കൂടിയാണിത്.

1

25ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയനിലൂടെ ബെംഗളൂരുവിനാണ് കളിയില്‍ ആദ്യത്തെ ഗോളവസരം ലഭിക്കുന്നത്. ഉദാന്ത സിങിന്റെ ക്രോസിനൊടുവില്‍ ലഭിച്ച പന്ത് പിടിച്ചെടുത്ത് ആഷിഖ് വെടിയുണ്ട കണക്കെയുള്ള ഷോട്ട് പരീക്ഷിച്ചെങ്കിലും നേരെ ഗോള്‍കീപ്പറുടെ കൈകളിലാണ് അവസാനിച്ചത്. 31ാം മിനിറ്റില്‍ ചെന്നൈക്കു അക്കൗണ്ട് തുറക്കാന്‍ നല്ലൊരവസരം ലഭിച്ചെങ്കിലും ചാങ്‌തെയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

രണ്ടാം പകുതിയില്‍ ഇരുടീമുകളും കൂടുതല്‍ ആവേശകരമായ കളിയാണ് പുറത്തെടുത്തത്. 50ാം മിനിറ്റില്‍ വാല്‍സ്‌കിസിലൂടെ ചെന്നൈ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. എന്നാല്‍ ഗോളി ഗുര്‍പ്രീത് സിങ് സന്ധു ബെംഗളൂരുവിനെ രക്ഷിച്ചു. ക്രിവെല്ലാറോയുടെ പാസിനൊടുവില്‍ ബോക്‌സിന് തൊട്ടരികില്‍ നിന്നും വാല്‍സ്‌കിസ് തൊടുത്ത ഗോളെന്നുറച്ച ഷോട്ട് ഗോളി സന്ധു വിഫലമാക്കുകയായിരുന്നു. 70ാം മിനിറ്റില്‍ വാല്‍സ്‌കിസ് വീണ്ടുമൊരു ഷോട്ട് ഗോളിലേക്ക് തൊടുത്തെങ്കിലും ഇത്തവണ ടീമംഗം ഷെംബ്രിയുടെ ശരീരത്തില്‍ തട്ടി പുറത്തു പോവുകയായിരുന്നു.

2

79ാം മിനിറ്റില്‍ രാഹുല്‍ ഭേക്കെയുടെ ഗോള്‍ലൈന്‍ സേവ് ബെംഗളൂരുവിനെ ഗോള്‍ വഴങ്ങുന്നതില്‍ നിന്നു രക്ഷിച്ചു. ക്രിവെല്ലാറോയുടെ മനോഹരമായ പാസ് പിടിച്ചെടുത്ത ഷെംബ്രി ഗോളി സന്ധുവിനെ കബളിപ്പിച്ച് വലയിലേക്ക് ഷോട്ട് പായിച്ചെങ്കിലും ഗോള്‍ ലൈനില്‍ വച്ച് രാഹുല്‍ ഭേക്കെ ക്ലിയര്‍ ചെയ്യുകയായിരുന്നു.

Story first published: Sunday, February 9, 2020, 22:11 [IST]
Other articles published on Feb 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X