കൊല്‍ക്കത്ത: ബോളിവുഡ് നടി അനുഷ്ക ശര്‍മയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മില്‍ എന്താണ് ബന്ധം. ബന്ധമുണ്ടെന്നും ഇല്ലെന്നും പറയാം എന്നതാണ് സ്ഥിതി. വിരാട് കോലിയും അനുഷ്ക ശര്‍മയും ഒരുമിച്ച് ഡേറ്റിംഗിലായിരുന്നു കുറച്ചുകാലം. എന്നാല്‍ പിന്നീട് ഇവര്‍ പിരിഞ്ഞു. കരിയറില്‍ ശ്രദ്ധ പതിപ്പിക്കാന്‍ വേണ്ടിയാണ് പിരിയുന്നത് എന്നാണ് രണ്ടുപേരും പുറത്ത് പറഞ്ഞത്.
പിരിഞ്ഞതിന് ശേഷവും വിരാട് കോലിയെയും അനുഷ്ക ശര്‍മയെയും ഒരുമിച്ച് പലയിടത്തും ഒരുമിച്ച് കണ്ടിരുന്നു. താരങ്ങള്‍ വീണ്ടും ഒരുമിക്കാന്‍ പോകുകയാണ് എന്ന് വാര്‍ത്തകളും പരന്നു. കഴിഞ്ഞ ദിവസം അനുഷ്കയുടെ പുതിയ ചിത്രമായ ഫില്ലോരിയുടെ സെറ്റില്‍ കോലി സന്ദര്‍ശനം നടത്തിയിരുന്നു. അതിന് മുമ്പ് അനുഷ്ക ശര്‍മ ദില്ലിയിലെത്തി വിരാട് കോലിയെയും കുടുംബത്തെ കണ്ടതായും റിപ്പോര്‍ട്ടുകള്‍ വന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായത് കൊണ്ട് തന്നെ ഇരുവരും എപ്പോഴും വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അനുഷ്ക ശര്‍മയെ വിരാട് കോലിയുടെ കാമുകി എന്ന് ഇപ്പോഴും പലരും വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ വിരാട് കോലിയുടെ ഭര്‍ത്താവ് എന്ന് ആരെങ്കിലും അനുഷ്കയെ വിശേഷിപ്പിച്ചാല്‍ എങ്ങനെയിരിക്കും. പ്രമുഖ ബെംഗാളി ദിനപ്പത്രമായ ആനന്ദ് ബസാര്‍ പത്രികയ്ക്കാണ് ഈ പറ്റ് പറ്റിയത്.
ഫില്ലോരിയുടെ സെറ്റില്‍ കോലി സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് എഴുതിയ വാര്‍ത്തയിലായിരുന്നു പത്രിക ഈ അബദ്ധം കാണിച്ചത്. ജൂണ്‍ 15 ന് ഇരുവരും ഒരുമിച്ച് ചണ്ഡിഗഡ് വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്തതായും വാര്‍ത്തയില്‍ പറയുന്നു. ഭര്‍ത്താവിനെ കാണാന്‍ വേണ്ടിയാണോ വിരാട് കോലി ചണ്ഡിഗഡിലെത്തിയത് എന്നാണ് പത്രിക ചോദിക്കുന്നത്.