ലാറയ്ക്കു മാത്രമല്ല, ഇന്ത്യക്കാര്‍ക്കും പറ്റും 400 അടിക്കാന്‍
കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയ്ക്കു മാത്രമല്ല ഒരു കളിയില്‍ 400 റണ്‍സ് അടിച്ചെടുക്കാന്‍ ഇന്ത്യക്കാര്‍ക്കും കഴിയുമെന്ന് ഒരു താരം തെളിയിച്ചു. ബംഗാള്‍ ബാറ്റ്‌സ്മാന്‍ പങ്കജ് ഷായാണ് പുറത്താവാതെ 413 റണ്‍സ് അടിച്ചെടുത്ത് വിസ്മയം സൃഷ്ടിച്ചത്.

ഒന്നാം ഡിവിഷന്‍ ലീഗില്‍ ദക്ഷിണ്‍ കാലിക്കത്ത സന്‍സദ് ടീമിനെതിരേയാണ് ബാരിഷ സ്‌പോര്‍ട്ടിങിനുവേണ്ടി പങ്കജ് 400 റണ്‍സ് വാരിക്കൂട്ടിയത്. 28കാരനായ താരത്തിന്റെ ഇന്നിങ്‌സില്‍ 44 ബൗണ്ടറികളും 23 സിക്‌സറും ഉള്‍പ്പെട്ടിരുന്നു. ബംഗാളിനുവേണ്ടി കഴിഞ്ഞ സീസണില്‍ പങ്കജ് രഞ്ജി ട്രോഫിയില്‍ അരങ്ങേറിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ലാറയുടെ പേരിലുള്ള 400* എന്ന സ്‌കോര്‍ ഇപ്പോഴും ലോകറെക്കോഡായി തുടരുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലാറയ്ക്കാണ് ലോകറെക്കഡ് (501*).
Story first published: Monday, December 26, 2016, 17:35 [IST]
Other articles published on Dec 26, 2016
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications