Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അശോക് ഡിന്‍ഡ, എല്ല പിന്തുണയ്ക്കും നന്ദി പറഞ്ഞ് താരം

കൊല്‍ക്കത്ത: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് അശോക് ഡിന്‍ഡ്. ഇന്ത്യന്‍ ദേശീയ ടീമിനുവേണ്ടിയടക്കം കളിച്ചിട്ടുള്ള ഡിന്‍ഡ 36ാം വയസിലാണ് കളി മതിയാക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് ഡിന്‍ഡ. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനായിരുന്നില്ല. അതിനാല്‍ത്തന്നെ വലിയ വിമര്‍ശനങ്ങള്‍ ഡിന്‍ഡയ്ക്ക് ആരാധകരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്.

Ashok Dinda announces retirement from all forms of cricket

ഐപിഎല്ലിലെ തല്ലുകൊള്ളി ബൗളറെന്ന നിലയില്‍ 'ഡിന്‍ഡ അക്കാദമി' എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ താരത്തെ ആരാധകര്‍ അധിക്ഷേപിച്ചിരുന്നു. മോശം പ്രകടനം നടത്തുന്ന താരങ്ങളെ ഡിന്‍ഡ അക്കാദമിയില്‍ ചേര്‍ക്കുന്നുവെന്ന രീതിയില്‍ അധിക്ഷേപിച്ചതിനോടെല്ലാം ശക്തമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചിരുന്നു.

ബംഗാളിനുവേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ് ഡിന്‍ഡ. 116 മത്സരത്തില്‍ നിന്ന് 420 വിക്കറ്റാണ് ഡിന്‍ഡ സ്വന്തമാക്കിയത്. 123 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 26 തവണ അദ്ദേഹം അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. 98 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 151 വിക്കറ്റാണ് ഡിന്‍ഡ നേടിയത്. 29 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ashokdinda

ഇന്ത്യക്കുവേണ്ടി 13 ഏകദിനത്തില്‍ നിന്ന് 12 വിക്കറ്റും 9 ടി20കളില്‍ നിന്ന് 17 വിക്കറ്റും ഡിന്‍ഡ നേടിയിട്ടുണ്ട്. എന്നാല്‍ റണ്‍സ് വഴങ്ങുന്നതില്‍ യാതൊരു പിശുക്കും കാട്ടാത്ത ബൗളറാണ് അദ്ദേഹം. അതിനാല്‍ത്തന്നെ അന്താരാഷ്ട്ര വേദികളില്‍ വേണ്ടത്ര തിളങ്ങാനായില്ല. 78 ഐപിഎല്ലില്‍ നിന്നായി 69 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,ഡല്‍ഹി ക്യാപിറ്റല്‍സ്,പൂനെ വാരിയേഴ്‌സ്,റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍,റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ് ടീമുകള്‍ക്കുവേണ്ടിയെല്ലാം അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.

അവസാന സീസണില്‍ ഗോവയ്ക്കുവേണ്ടിയാണ് ഡിന്‍ഡ കളിച്ചത്. ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമാക്കിയതിന് ബിസിസി ഐയോട് ഡിന്‍ഡ നന്ദി പറഞ്ഞു. ദീപ് ദശഗുപ്ത,രോഹന്‍ ഗവാസ്‌കര്‍ എന്നിവര്‍ ക്രിക്കറ്റ് കരിയറിലെ വളര്‍ച്ചക്ക് വലിയ പിന്തുണ നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യക്കുവേണ്ടി കളിക്കുകയെന്നത് എല്ലാവരുടെയും ലക്ഷ്യമാണ്. ബംഗാളിനുവേണ്ടി കളിച്ചതാണ് ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ അവസരം നല്‍കിയത്. ഇന്ത്യക്കുവേണ്ടി കളിക്കാന്‍ അവസരം നല്‍കിയതില്‍ ബിസിസി ഐക്ക് നന്ദി. സീനിയര്‍ താരങ്ങളായ ദീപ് ദാസ് ഗുപ്ത,രോഹന്‍ ഗവാസ്‌കര്‍ ബംഗാളില്‍ കളിക്കുമ്പോള്‍ എന്നെ ഏറെ സഹായിച്ചു. ഓരോ വിക്കറ്റ് നേടിയപ്പോഴും അവന്‍ എനിക്ക് വലിയ പിന്തുണ നല്‍കി'-വിരമിക്കല്‍ പ്രഖ്യാപിച്ച് ഡിന്‍ഡ പറഞ്ഞു.

Story first published: Wednesday, February 3, 2021, 10:22 [IST]
Other articles published on Feb 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+