വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ

സ്വന്തം പിഴവുകൊണ്ട് താരങ്ങള്‍ സ്വയം പരിക്ക് ഉണ്ടാക്കുകയും ടീമില്‍ നിന്ന് പുറത്താവുകയും ചെയ്ത ചില സംഭവങ്ങള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്

1

ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് ഫിറ്റനസിന് വലിയ പ്രാധാന്യമുണ്ട്. ബാറ്റ് ചെയ്യുമ്പോഴും പന്തെറിയുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴുമെല്ലാം പരിക്കേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും തങ്ങളുടെ ഫിറ്റ്‌നസ് കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താറുണ്ട്. പരിക്കേറ്റ് പുറത്തായാല്‍ വളരെ മത്സരമുള്ള ദേശീയ ടീമുകളിലേക്ക് മടങ്ങിയെത്തുക പോലും പ്രയാസമാണ്. പരിക്കേല്‍ക്കാതെയിരിക്കാന്‍ താരങ്ങള്‍ വളരെയധികം ശ്രദ്ധ നല്‍കാറുമുണ്ട്. എന്നാല്‍ സ്വന്തം പിഴവുകൊണ്ട് താരങ്ങള്‍ സ്വയം പരിക്ക് ഉണ്ടാക്കുകയും ടീമില്‍ നിന്ന് പുറത്താവുകയും ചെയ്ത ചില സംഭവങ്ങള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള അഞ്ച് സംഭവങ്ങളിതാ.

IND vs SA T20: തിരിച്ചടിക്കാന്‍ ഇന്ത്യ, ജയം തുടരാന്‍ സൗത്താഫ്രിക്ക, പ്രിവ്യൂ, സാധ്യതാ 11IND vs SA T20: തിരിച്ചടിക്കാന്‍ ഇന്ത്യ, ജയം തുടരാന്‍ സൗത്താഫ്രിക്ക, പ്രിവ്യൂ, സാധ്യതാ 11

കോലിയുടെ കട്ട ഫാന്‍സ്, ഈ നാല് ഇംഗ്ലണ്ട് വനിതാ താരങ്ങള്‍ക്ക് കോലി ജീവന്‍കോലിയുടെ കട്ട ഫാന്‍സ്, ഈ നാല് ഇംഗ്ലണ്ട് വനിതാ താരങ്ങള്‍ക്ക് കോലി ജീവന്‍

സൂര്യയെ കീഴടക്കിയ ദേവിഷയെ അറിയാമോ?, ക്യാമ്പസ് പ്രേമം വിവാഹത്തിലേത്തിയ കഥയിതാസൂര്യയെ കീഴടക്കിയ ദേവിഷയെ അറിയാമോ?, ക്യാമ്പസ് പ്രേമം വിവാഹത്തിലേത്തിയ കഥയിതാ

ഡൗഗ് ബ്രേസ്‌വെല്‍

ഡൗഗ് ബ്രേസ്‌വെല്‍

ന്യൂസീലന്‍ഡ് പേസര്‍ ഗൗഡ് ബ്രേസ് വെല്‍ തന്റേതായ പിഴവുകൊണ്ട് പരിക്കേറ്റ് ടീമിന് പുറത്തായ താരങ്ങളിലൊരാളാണ്. മദ്യപാന ശീലമുള്ള താരം നിരവധി തവണ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. 2013ല്‍ ഒരു പ്രധാന പരമ്പര നടക്കാനിരിക്കെ തന്റെ പിഴവുകൊണ്ട് ഡൗഗ് പരിക്ക് വരുത്തിവെച്ചു. ഒരു പാര്‍ട്ടിക്കിടെ ചില്ല ഗ്ലാസിന് തൊഴിച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഇതോടെ ഇംഗ്ലണ്ട് പരമ്പര അദ്ദേഹത്തിന് നഷ്ടമാവുകയും ഇയാന്‍ ബട്‌ലറെ പകരക്കാരനായി ടീമിലെടുക്കുകയും ചെയ്തു.

ജോഫ്രാ ആര്‍ച്ചര്‍

ജോഫ്രാ ആര്‍ച്ചര്‍

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസറാണ് ജോഫ്രാ ആര്‍ച്ചര്‍. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാള്‍. ഇപ്പോള്‍ പരിക്കിന്റെ പിടിയിലായി ആര്‍ച്ചര്‍ വിശ്രമത്തിലാണ്. 2021ല്‍ നിരവധി പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വേട്ടയാടി. ടി20 ലോകകപ്പും ഐപിഎല്ലും നഷ്ടമായി. കൈക്കേറ്റ പരിക്കാണ് ഇതിന് കാരണം. വീട്ടിലെ അലങ്കാര മത്സ്യത്തിന്റ ടാങ്ക് കഴുകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കൈക്ക് പരിക്കേറ്റത്. വലത് കൈയുടെ മധ്യവിരലിനാണ് പരിക്ക്. അശ്രദ്ധമായി ചെയ്തതുകൊണ്ട് ടി20 ലോകകപ്പാണ് അദ്ദേഹത്തിന് നഷ്ടമായത്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ആര്‍ച്ചറുടെ വിടവ് നികത്താന്‍ പ്രയാസമുള്ളതായിരുന്നു.

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്‌സ്. നിലവിലെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനായ സ്റ്റോക്‌സിന് 2014ലെ ടി20 ലോകകപ്പ് നഷ്ടമായിരുന്നു. ഇതിന് തൊട്ടുമുമ്പായി ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസുമായി പരമ്പര കളിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സ്റ്റോക്‌സ് വലിയ സ്‌കോര്‍ നേടാതെ പുറത്തായി. നിരാശനായി ഡ്രസിങ് റൂമിലെത്തി ലോക്കറില്‍ ഒരു ഇടി കൊടുത്തു. ഇത് കൈക്ക് പരിക്കേല്‍ക്കാന്‍ കാരണവുമായി പല പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളും നഷ്ടപ്പെടുത്തുകയും ചെയ്തു.

ഹസന്‍ അലി

ഹസന്‍ അലി

പാകിസ്താന്റെ പേസ് ഓള്‍റൗണ്ടറാണ് ഹസന്‍ അലി. വിക്കറ്റ് നേടിയ ശേഷമുള്ള ഹസന്‍ അലിയുടെ ആഘോഷം വളരെ പ്രശസ്തമാണ്. ഉയര്‍ന്നു ചാടി കൈകള്‍ വിരിച്ചാണ് ഹസന്‍ അലിയുടെ ആഘോഷം. ബോംബ് സെലിബ്രേഷന്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഒരു തവണ ഈ സെലിബ്രേഷന്‍ കാരണം ഹസന്‍ അലിക്ക് പരിക്കേറ്റു. വിക്കറ്റ് നേടിയപ്പോള്‍ തന്റെ ബോംബ് ആഘോഷം നടത്തിയ ഹസന്‍ അലിയുടെ തോളിന് പരിക്കേല്‍ക്കുകയും മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു.

ഡെവോന്‍ കോണ്‍വെ

ഡെവോന്‍ കോണ്‍വെ

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ഓപ്പണറാണ് ഡെവോന്‍ കോണ്‍വെ. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായും കളിച്ച കോണ്‍വെ തന്റെ പിഴവുകൊണ്ട് ഒരിക്കല്‍ പരിക്ക് പറ്റി പുറത്തായി. 2021ലെ ടി20 ലോകകപ്പ് സെമിയിലാണ് അദ്ദേഹത്തിന് പരിക്കേല്‍ക്കാന്‍ കാരണമായ സംഭവം ഉണ്ടായത്. വിക്കറ്റ് നഷ്ടമായപ്പോള്‍ നിരാശയോടെ ബാറ്റില്‍ അടിച്ചു. നാല് റണ്‍സ് അകലെ അദ്ദേഹത്തിന് അര്‍ധ സെഞ്ച്വറി നഷ്ടമായിരുന്നു. ലിയാം ലിവിങ്സ്റ്റണിന്റെ പന്തില്‍ ജോസ് ബട്‌ലര്‍ സ്റ്റംപ് ചെയ്താണ് കോണ്‍വേയെ പുറത്താക്കിയത്. നിരാശയില്‍ ബാറ്റില്‍ ഇടിച്ചതോടെ കോണ്‍വേയുടെ വിരലിന് ചെറിയ പൊട്ടല്‍ സംഭവിക്കുകയും വിശ്രമം വേണ്ടിവരികയും ചെയ്തു.

Story first published: Saturday, June 11, 2022, 17:15 [IST]
Other articles published on Jun 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X