Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്‌റ്റോക്ക്‌സിനെ ജയിലിലടച്ചതെന്തിന്?

ലണ്ടന്‍: മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബെന്‍ സ്റ്റോക്കിനെ ഒരു രാത്രി ജയിലിലിട്ടു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പുറത്തുപോയ ബെന്‍സ്‌റ്റോക്ക് മറ്റൊരാളുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇയാളെ മുഖത്ത് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെന്‍ സ്റ്റോക്കിനെ പിന്നീട് വിട്ടയച്ചു. കേസില്‍ അന്വേഷണം നടക്കുകയാണ്.

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ഇംഗ്ലീഷ് ഓള്‍ റൗണ്ടറുടെ അതിരുവിട്ട പെരുമാറ്റം. സ്റ്റോക്ക്‌സിനൊപ്പം മറ്റൊരു താരമായ അലക്‌സ് ഹെയില്‍സും ഉണ്ടായിരുന്നെങ്കിലും ഹെയില്‍സിനെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇരുവരെയും വെസ്റ്റിന്‍ഡീസിനെതിരായ നാലം ഏകദിനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

benstokes

മോശം പെരുമാറ്റവും അറസ്റ്റും സ്റ്റോക്ക്‌സിന് പുതുമയുള്ള കാര്യമല്ല. 2002ലും സമാനരീതിയില്‍ താരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. 2013ല്‍ അമിത മദ്യപാനത്തിന്റെ പേരില്‍ ഇംഗ്ലണ്ട് ലയണ്‍സ് ടീം അംഗമായിരുന്ന സ്റ്റോക്ക്‌സിനെ ക്രിക്കറ്റ് ടൂറിനിടെ വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു. 2014 ടി20 ലോകകപ്പിന് തൊട്ടുമുന്‍പ് കൈകൊണ്ട് ലോക്കറിന് ഇടിച്ച സ്‌റ്റോക്ക്‌സിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടൂര്‍ണമെന്‍ുതന്നെ നഷ്ടമായിരുന്നു.

Story first published: Wednesday, September 27, 2017, 10:11 [IST]
Other articles published on Sep 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+