Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്ര നേട്ടം സ്വന്തമാക്കി ബെന്‍ സ്റ്റോക്‌സ്; ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇംഗ്ലണ്ട് താരം

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്‌ലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ്. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ അഞ്ച് ക്യാച്ചുകള്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന റെക്കോഡാണ് സ്‌റ്റോക്‌സ് സ്വന്തം പേരിലാക്കിയത്. കൂടാതെ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ ക്യാച്ച് നേടുന്ന വിക്കറ്റ് കീപ്പറല്ലാത്ത താരങ്ങളുടെ റെക്കോഡിനൊപ്പമെത്താനും സ്റ്റോക്‌സിനായി. സ്‌റ്റോക്‌സിന് മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീന്‍, സ്റ്റീഫന്‍ ഫ്‌ളമിങ്, ഗ്രയിം സ്മിത്ത്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

ഒരു ഇന്നിങ്‌സില്‍ നാല് ക്യാച്ചെന്ന നേട്ടം 23 താരങ്ങള്‍ ഇംഗ്ലണ്ടിനുവേണ്ടി സ്വന്തമാക്കിയിട്ടുണ്ട്. സുബൈര്‍ ഹംസ, ഫഫ് ഡുപ്ലെസിസ്, വാന്‍ ഡെര്‍ ഡൂസന്‍, പ്രിട്ടോറിയസ്, നോര്‍ജ എന്നിവരുടെ ക്യാച്ചുകളാണ് സ്റ്റോക്‌സ് നേടിയത്. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ പിടിമുറുക്കുകയാണ്.

benstokescatch

ഒന്നാം ഇന്നിങ്‌സില്‍ 269 റണ്‍സടിച്ച ഇംഗ്ലണ്ട് മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ 223 റണ്‍സിന് ഓള്‍ഔട്ടാക്കി. ലീഡ് സ്വന്തമാക്കി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 117 റണ്‍സ് ലീഡ് സന്ദര്‍ശകരായ ഇംഗ്ലണ്ടിനുണ്ട്.

Story first published: Sunday, January 5, 2020, 17:34 [IST]
Other articles published on Jan 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+