മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂടുതല്‍ ശക്തമാകുന്നു; സാം കറന് പകരം ബെന്‍ സ്റ്റോക്ക്‌സ്
ലണ്ടന്‍: ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓള്‍ റൗണ്ടര്‍ സാം കറന് പകരം ബെന്‍ സ്‌റ്റോക്ക്‌സ് കളിക്കും. അടിപിടിക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സ്റ്റോക്ക്‌സിനെ വീണ്ടും ടീമിലെടുക്കുന്നതുസംബന്ധിച്ച് വിവാദം നടക്കവെയാണ് ടീം പ്രഖ്യാപനം വന്നത്.
നേരത്തെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ജയത്തില്‍ നിര്‍ണായകമായത് ബെന്‍ സ്റ്റോക്ക്‌സ് ആയിരുന്നു. എന്നാല്‍, രണ്ടാം ടെസ്റ്റില്‍ സ്‌റ്റോക്ക്‌സിന് കളിക്കാനായില്ല. കേസില്‍ ഹാജരാകേണ്ടിയിരുന്നതിനാല്‍ സ്‌റ്റോക്ക്‌സിന് പകരം ക്രിസ് വോക്ക്‌സ് ആയിരുന്നു ടീമിലെത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ വോക്ക്‌സിനെ ഒഴിവാക്കാന്‍ പറ്റാത്ത സ്ഥിതിയായതോടെയാണ് സാം കറനെ പുറത്തുനിര്‍ത്തുന്നത്.

സ്റ്റോക്ക്‌സിനെ ഉള്‍പ്പെടുത്താന്‍ കറനെ പുറത്താക്കിയത് നിര്‍ഭാഗ്യകരമെന്നാണ് ടീം ക്യാപ്റ്റന്‍ ജോ റൂട്ട് പ്രതികരിച്ചത്. കേസില്‍ മുക്തനായ സ്റ്റോക്ക്‌സ് കളിക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. പരിചയ സമ്പത്തുള്ള സ്റ്റോക്ക്‌സിന് ടീമിന്റെ ജയത്തില്‍ നിര്‍ണായകമാകാന്‍ കഴിയുമെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
ആദ്യ രണ്ടു ടെസ്റ്റുകളില്‍ തോറ്റ ഇന്ത്യയ്ക്ക് മൂന്നാം ടെസ്റ്റ് നിര്‍ണായകമാണ്. മത്സരം തോല്‍ക്കുകയോ സമനിലയിലാകുകയോ ചെയ്താല്‍ പരമ്പരമോഹം ഇല്ലാതാകും. ബാറ്റ്‌സ്മാന്മാര്‍ ഒന്നടങ്കം മോശം പ്രകടനം നടത്തുന്നതാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്കിടയാക്കിയത്. മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ കളി ജയിച്ച് പരമ്പര നേടാനാകും ഇംഗ്ലണ്ടിന്റെ ശ്രമം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications