Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്‌ക്കെതിരെ ചരിത്രമെഴുതി ഇംഗ്ലണ്ട് ബൗളര്‍ സാം കറന്‍; യോഗ്യന്മാരുടെ ക്ലബ്ബില്‍ ബെന്‍ സ്‌റ്റോക്ക്‌സ്

ലണ്ടന്‍: എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റില്‍ ചരിത്രമെഴുതി ഇംഗ്ലീഷ് ബൗളര്‍ സാം കറന്‍. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റ് നേടുന്ന പ്രായം കുറഞ്ഞ ബൗളറെന്ന ബഹുമതി ഇനി സാം കറന് സ്വന്തം. ഇന്ത്യയുടെ ഓപ്പണിങ് ജോഡികളായ മുരളി വിജയ്, ശിഖര്‍ ധവാന്‍ കൂടാതെ കെഎല്‍ രാഹുലും യുവ ബൗളര്‍ക്ക് വിക്കറ്റ് നല്‍കി.

samcurran

മറ്റൊരു ബൗളറായ ബെന്‍ സ്‌റ്റോക്ക്‌സ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലാണ് ഇടം നേടിയത്. 2500 റണ്‍സും 100 വിക്കറ്റും എന്ന നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇംഗ്ലീഷ് ബൗളറാണ് ഇനി സ്റ്റോക്ക്‌സ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ റണ്ണൊന്നുമെടുക്കുന്നതിന് മുന്‍പ് ക്ലീന്‍ ബൗള്‍ഡാക്കിയാണ് സ്റ്റോക്ക്‌സ് എലൈറ്റ് ക്ലബ്ബില്‍ സ്ഥാനം പിടിച്ചത്.

ടോണി ഗ്രെയ്ഗ്, ഇയാന്‍ ബോതം, ആന്‍്ഡ്രൂ ഫ് ളിന്റോഫ്, സ്റ്റിയുവര്‍ട്ട് ബ്രോഡ് എന്നിവര്‍ സ്റ്റോക്ക്‌സിന് മുന്‍പേ പട്ടികയില്‍ ഇടം പിടിച്ചു. വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ മൂന്നാമത്തെ കളിക്കാരന്‍ കൂടിയാണ് സ്‌റ്റോക്ക്‌സ്. 43 ടെസ്റ്റുകളില്‍നിന്നാണ് ഈ വലംകൈയ്യന്‍ ബാറ്റ്‌സ്മാന്റെ നേട്ടം.

37 ടെസ്റ്റുകളില്‍ നിന്നും 2500 റണ്‍സും 100 വിക്കറ്റും വീഴ്ത്തിയ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സന്‍ ആണ് ഈ നേട്ടം വേഗതയില്‍ കൈവരിച്ച താരം. സൗത്താഫ്രിക്കയുടെ ട്രെവര്‍ ഗോഡാര്‍ഡ് 40 മത്സരങ്ങളില്‍ നിന്നും നേട്ടം സ്വന്തമാക്കി. മൈതാനത്തിന് പുറത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ടീമില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സ്റ്റോക്ക്‌സിന്റെ മികച്ച തിരിച്ചുവരവു കൂടിയായി ആദ്യ ടെസ്റ്റ്.

Story first published: Friday, August 3, 2018, 9:49 [IST]
Other articles published on Aug 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+