വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍; രാജസ്ഥാന്റെ 12.5 കോടി രൂപ വെള്ളത്തില്‍; ബെന്‍ സ്‌റ്റോക്ക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങി

ബെന്‍ സ്‌റ്റോക്ക്‌സും ഇംഗ്ലണ്ടിലേക്ക് മടങ്ങി

കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ കോടികളുടെ നേട്ടമുണ്ടാക്കിയ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്ക്‌സ് സീസണ്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ നാട്ടിലേക്ക് മടങ്ങുന്നു. ഈദന്‍ ഗാര്‍ഡനില്‍ നടന്ന കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം സ്റ്റോക്ക്‌സിന്റെ സീസണിലെ അവസാനത്തെ മത്സരമായി. വികാര നിര്‍ഭരമായിട്ടായിരുന്നു സ്‌റ്റോക്ക്‌സ് വിടപറയല്‍ നടത്തിയത്.

ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതിന് മുന്‍പുള്ള തന്റെ അവസാനത്തെ കളിക്കായാണ് കൊല്‍ക്കത്തയില്‍ ഇറങ്ങുന്നതെന്ന് സ്റ്റോക്ക്‌സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ടൂര്‍ണമെന്റിലുടനീളം ആസ്വദിച്ചാണ് കളിച്ചത്. രാജസ്ഥാന്‍ ടീമിനൊപ്പം കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നെന്നും കളി ജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റോക്ക്‌സ് കുറിച്ചു.

ben-stokes

രാജസ്ഥാന്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറുകയാണെങ്കില്‍ തീര്‍ച്ചയായും കളികളെല്ലാം നാട്ടിലിരുന്നുകാണും. കഴിഞ്ഞ മൂന്നു കളികളില്‍ ടീമിന്റെ കരുത്ത് തെളിയിച്ചു കഴിഞ്ഞതാണ്. ടീമെന്ന നിലയില്‍ ഇനിയും മുന്നേറാന്‍ കഴിയും. രാജസ്ഥാന് പ്ലേ ഓഫിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റോക്ക്‌സ് പറഞ്ഞു.

12.5 കോടി രൂപയ്ക്ക് രാജസ്ഥാനിലെത്തിയ സ്റ്റോക്ക്‌സ് മോശം പ്രകടനമാണ് ടീമിനായി പുറത്തെടുത്തത്. 13 മത്സരങ്ങളില്‍നിന്നായി 196 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത സ്‌റ്റോക്ക്‌സ് ബൗളിങ്ങില്‍ ശരാശരിയിലും താഴെയാണ് പ്രകടനം നടത്തിയത്. മൂല്യത്തിനൊത്ത് കളിക്കാന്‍ കഴിയാത്തതില്‍ സ്റ്റോക്ക്‌സ് ടീം മാനേജ്‌മെന്റിനോട് ഖേദം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

Story first published: Wednesday, May 16, 2018, 8:38 [IST]
Other articles published on May 16, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X