ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് അറസ്റ്റില്‍.. 'കുറ്റം' തുറന്ന് പറയാന്‍ പറ്റാതെ ഇസിബി!!
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 25 തിങ്കളാഴ്ചയാണ് സ്റ്റോക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനം നടന്ന ബ്രിസ്‌റ്റോളില്‍ വെച്ചായിരുന്നു അറസ്റ്റ്. കളി നടന്ന ഞായറാഴ്ച രാത്രിയിലെ സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റോക്‌സ് അറസ്റ്റിലാകുമ്പോള്‍ ഒന്നിച്ച് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ അലക്‌സ് ഹെയ്ല്‍സും ഒപ്പം ഉണ്ടായിരുന്നത്രെ. എന്നാല്‍ ഹെയ്ല്‍സിനെ പോലീസ് വിട്ടയച്ചിരുന്നു. പോലീസ് അന്വേഷണവുമായി സഹകരിക്കന്നതിനായി ഹെയ്ല്‍സ് ബ്രിസ്‌റ്റോളിലേക്ക് മടങ്ങിയതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സ്‌റ്റോക്‌സും ഹെയ്ല്‍സും ബുധനാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തിന് ഉണ്ടാകില്ലെന്നും ഇ സി ബി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം എന്താണ് സ്റ്റോക്‌സ് ചെയ്ത തെറ്റ് എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നാണ് ഇ സി ബിയുടെ നിലപാട്. സ്റ്റോക്‌സിനും ഹെയ്ല്‍സിനും പകരക്കാരെ കണ്ടെത്താനായി ഇംഗ്ലണ്ട് സെലക്ടര്‍മാര്‍ അടിയന്തിര യോഗം ചേരുന്നുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ ്പരമ്പരയ്ക്കുള്ള ടീമിനെ ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കേയാണ് സ്റ്റോക്‌സിന്റെ അറസ്റ്റ്. അതേസമയം ബ്രിസ്‌റ്റോളില്‍ വെച്ചുണ്ടായ അടിപിടി കേസിലാണ് സ്റ്റോക്‌സിന്റെ അറസ്‌റ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications