വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'വെറുതെയല്ല ഇംഗ്ലണ്ടില്‍ തിരിച്ചടി; ടീമിന്റെ മെനുവില്‍ ബീഫ്'; ആരാധകര്‍ക്ക് കലിപ്പടങ്ങുന്നില്ല

ഇന്ത്യന്‍ കളിക്കാര്‍ ഉച്ചഭക്ഷണ മെനുവില്‍ ബീഫ് ഉള്‍പ്പെടുത്തിയത് വിവാദം

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് പിടിമുറുക്കുമ്പോള്‍ പിന്നണിയില്‍ വിവാദവുമായി ആരാധകര്‍. ഇന്ത്യന്‍ കളിക്കാര്‍ ഉച്ചഭക്ഷണ മെനനുവില്‍ ബീഫ് ഉള്‍പ്പെടുത്തിയതാണ് വിവാദത്തിനിടയാക്കിയത്. ഓരോ ദിവസത്തേയും ഉച്ചഭക്ഷണ മെനു ലോര്‍ഡ്‌സ് അധികൃതര്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. കഴിഞ്ഞദിവസത്തെ മെനുവില്‍ ബീഫും കണ്ടതോടെ ആരാധകര്‍ കലിപ്പിലാണ്.

ഇന്ത്യയില്‍ ഒരുവിഭാഗം ബീഫിനെതിരെ വ്യാപകമായ പ്രതിഷേധവും മറ്റും സംഘടിപ്പിച്ചുകൊണ്ടിരിക്കെ ഇന്ത്യന്‍ പ്രതിനിധികളായ ടീം വിദേശരാജ്യത്ത് ബീഫ് കഴിച്ചത് ശരിയായില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ഇന്ത്യയില്‍ മാത്രമാണോ ബീഫ് നിരോധനമെന്നും വിദേശത്ത് ഇന്ത്യക്കാര്‍ അത് കഴിക്കുന്നതെങ്ങിനെയെന്നും അവര്‍ ചോദിക്കുന്നുണ്ട്.

beef

അതേസമയം, ഭക്ഷണം ഓരോരുത്തരുടെയും ഇഷ്ടമാണെന്നും അത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് സോഷ്യല്‍ മീഡയയില്‍ വേറൊരുവിഭാഗത്തിന്റെ നിലപാട്. എന്തായാലും, മൂന്നാം ദിവസം ഉച്ചഭക്ഷണ സമയത്തിനുശേഷമാണ് ഇന്ത്യ കളി കൈവിട്ടത്. ഒരവസരത്തില്‍ നാലുവിക്കറ്റിന് 84 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍, 250 റണ്‍സിന്റെ ലീഡ് നേടി ഇംഗ്ലണ്ട് പിന്നീട് മുന്നേറി. മത്സരം രണ്ടുദിവസം കൂടി ശേഷിക്കവെ നാനൂറ് റണ്‍സിന് മേല്‍ ഇംഗ്ലണ്ട് ലീഡ് നേടിയാല്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് പരാജയമുണ്ടായേക്കും.

Story first published: Sunday, August 12, 2018, 15:02 [IST]
Other articles published on Aug 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X