വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ ലോകകപ്പ് ഞങ്ങളുടേതാണ്, വിട്ടുതരില്ല; ഇന്ത്യയ്ക്ക് ബെന്‍ സ്റ്റോക്കിസിന്റെ മുന്നറിയിപ്പ്

Ben Stokes Issues Warning To Team India After Defeat Against Australia | Oneindia Malayalam

ലണ്ടന്‍: ലോകകപ്പ് സെമി പ്രവേശനം ഉറപ്പില്ലെങ്കിലും ഇത്തവണ തങ്ങള്‍ തന്നെ കിരീടം നേടുമെന്നാണ് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്‌സിന്റെ അവകാശവാദം. ഓസ്‌ട്രേലിയയോട് തോല്‍വി പിണഞ്ഞതോടെ ശേഷിക്കുന്ന രണ്ട് ലീഗ് മത്സരങ്ങളിലും ജയിക്കാതെ ഇംഗ്ലണ്ടിന് സെമി സാധ്യത ഉറപ്പിക്കാന്‍ കഴിയില്ല. ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരങ്ങള്‍.

ലോകകപ്പില്‍ ഇന്ത്യ കൈവിട്ടത് ഒരേയൊരു ക്യാച്ച്; മികച്ചവര്‍ ഇന്ത്യയെങ്കില്‍ ഏറ്റവും മോശം പാകിസ്താന്‍ലോകകപ്പില്‍ ഇന്ത്യ കൈവിട്ടത് ഒരേയൊരു ക്യാച്ച്; മികച്ചവര്‍ ഇന്ത്യയെങ്കില്‍ ഏറ്റവും മോശം പാകിസ്താന്‍

എല്ലാ ടീമുകള്‍ക്കെതിരെയും ആധികാരിക ജയം നേടുമെന്ന് കരുതപ്പെട്ടിരുന്ന ഇംഗ്ലണ്ടിന് പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളോടേറ്റ അപ്രതീക്ഷിത തോല്‍വി വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ശേഷിക്കുന്ന മത്സരങ്ങള്‍ കരുത്തരായ ടീമുകള്‍ക്കെതിരെയാണെന്നത് അവര്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കും. എന്നാല്‍, ലോകകപ്പില്‍ തങ്ങള്‍ കിരീടം നേടുമെന്നുതന്നെയാണ് സ്റ്റോക്‌സിന്റെ പ്രതീക്ഷ.

ഈ ലോകകപ്പ് ഞങ്ങളുടേത്

ഈ ലോകകപ്പ് ഞങ്ങളുടേത്

ഓസ്‌ട്രേലിയയ്‌ക്കെതിരായ തോല്‍വിക്കുശേഷവും സ്‌റ്റോക്‌സ് പറയുന്നത് ഇത് തങ്ങളുടെ ലോകകപ്പാണെന്നാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ച് സെമിയില്‍ പ്രവേശിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഞങ്ങളുടെ വിധി ഞങ്ങളുടെതന്നെ കൈയ്യിലാണ്. വരും മത്സരങ്ങളില്‍ മെച്ചപ്പെടും. ഇന്ത്യയ്‌ക്കെതിരെ ജയിക്കുമെന്ന് ഉറപ്പാണെന്നും സ്റ്റോക്‌സ് പ്രത്യാശ പ്രകടിപ്പിച്ചു.

ഇംഗ്ലണ്ടിന്റെ സാധ്യതകള്‍

ഇംഗ്ലണ്ടിന്റെ സാധ്യതകള്‍

ഏഴു കളികളില്‍നിന്നും എട്ടു പോയന്റ് മാത്രമാണ് ഇംഗ്ലണ്ടിനുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരവും ജയിച്ചാല്‍ 12 പോയന്റോടെ കടന്നുകൂടാം. ഇംഗ്ലണ്ട് തോല്‍ക്കുകയാണെങ്കില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്ക് സാധ്യത തെളിയും. ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. ഈ കളിയില്‍ ഓപ്പണര്‍ ജേസണ്‍ റോയ് തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

ഓസ്‌ട്രേലിയയോട് തോല്‍വി

ഓസ്‌ട്രേലിയയോട് തോല്‍വി

ഓസ്‌ട്രേലിയയ്‌ക്കെതിരെ 64 റണ്‍സിനാണ് ഇംഗ്ലണ്ട് തോറ്റത്. എതിരാളിയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ കഴിഞ്ഞെങ്കിലും ബാറ്റ്‌സ്മാന്മാരുടെ നിരുത്തരവാദപരമായ കളിയാണ് ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തപ്പോള്‍ 221 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. ഓസീസിനുവേണ്ടി ആരോണ്‍ ഫിഞ്ച്(100) സെഞ്ച്വറി നേടി. അതേസമയം, ബെന്‍ സ്‌റ്റോക്ക്‌സ്(89) മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പൊരുതിയത്.

Story first published: Wednesday, June 26, 2019, 12:04 [IST]
Other articles published on Jun 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X