Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുംബ്ലെയോ ശാസ്ത്രിയോ അതോ മൂന്നാമതൊരാളോ... ഇന്ത്യന്‍ കോച്ചിനെ 24ന് അറിയാം!

മുംബൈ: ആരായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകന്‍. സമീപകാലത്തൊന്നും ഇന്ത്യന്‍ കോച്ച് സ്ഥാനത്തെക്കുറിച്ച് ഇത്ര വലിയ ഹൈപ്പ് ഉണ്ടായിട്ടില്ല. ഇന്ത്യന്‍ ഭാഷ സംസാരിക്കുന്ന കോച്ചിന് മുന്‍തൂക്കമെന്ന് ബി സി സി ഐ പ്രഖ്യാപിച്ചതോടെയാണ് ഇത്തവണത്തെ കോച്ചിന്റെ തിരഞ്ഞെടുപ്പ് ഇത്രയധികം ആകാംക്ഷാഭരിതമായത്. ആള്‍ എന്തായാലും ഇന്ത്യക്കാരനായിരിക്കും എന്നാണ് അറിയുന്നത്.

ജൂണ്‍ 24ന് ധരംശാലയില്‍ ചേരുന്ന ബി സി സി ഐ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പുതിയ കോച്ചിനെ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റ് ഇന്‍ഡീസിലേക്ക് തിരിക്കും മുമ്പ് പുതിയ കോച്ചിനെ പ്രഖ്യാപിക്കാനാണ് ബി സി സി ഐയ്ക്ക് താല്‍പര്യം. സിംബാബ്‌വെ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറാണ് താല്‍ക്കാലിക പരിശീലകനായി ഉള്ളത്.

ravi-shastri-kumbl

57 പേരാണ് ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ജൂണ്‍ പത്തായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷ നല്‍കിയ ആളുകളില്‍ നിന്നും യോഗ്യരായവരെ ബി സി സി ഐ ഇന്റര്‍വ്യൂവിന് വിളിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാകും പുതിയ കോച്ചിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുക എന്നറിയുന്നു.

മുന്‍ ക്യാപ്റ്റന്‍മാരായ അനില്‍ കുംബ്ലെ, രവി ശാസ്ത്രി, സന്ദീപ് പട്ടീല്‍, മുന്‍ കര്‍ണാടക ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദ് തുടങ്ങിയവരാണ് അപേക്ഷകരിലെ പ്രമുഖര്‍. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ഐ പി എല്‍ ടീമുകളുടെ മെന്ററായിരുന്നു കുംബ്ലെ. രവി ശാസ്ത്രിയാകട്ടെ ഇന്ത്യന്‍ ടീമിന്റെ ഡയറക്ടര്‍ ആയും താല്‍ക്കാലിക കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാണ് സന്ദീപ് പാട്ടീല്‍.

Story first published: Wednesday, June 15, 2016, 11:26 [IST]
Other articles published on Jun 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+