വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിസിസിഐക്ക് കയ്യൂക്കുണ്ട്, അവര് ജയിക്കും — ലോകകപ്പ് വിഷയത്തില്‍ ഇയാന്‍ ചാപ്പല്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് 'കയ്യൂക്കുണ്ട്'. അവര് വിചാരിച്ചാല്‍ എന്തും നടക്കും. ട്വന്റി-20 ലോകകപ്പിന് പകരം ഐപിഎല്‍ വേണമെന്നാണ് ബിസിസിഐ പിടിവാശിയെങ്കില്‍ അതുതന്നെ സംഭവിക്കും — പറഞ്ഞതു മറ്റാരുമല്ല, മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍ തന്നെ. ഒക്ടോബര്‍ – നവംബര്‍ മാസത്തിലാണ് ട്വന്റി-20 ലോകകപ്പ് നടത്താന്‍ ഐസിസി ഒരുങ്ങുന്നത്. എന്നാല്‍ കൊറോണ കാരണം മുടങ്ങിനില്‍ക്കുന്ന ഐപിഎല്‍ സീസണ്‍ ഇതേ കാലയളവില്‍ നടത്താനുള്ള ആലോചന ബിസിസിഐക്കുണ്ട്.

ബിസിസിഐക്ക് കയ്യൂക്കുണ്ട്, അവര് ജയിക്കും — ലോകകപ്പ് വിഷയത്തില്‍ ഇയാന്‍ ചാപ്പല്‍

എന്തായാലും ഒരു ടൂര്‍ണമെന്റ് മാത്രമേ ഒരു സമയം നടക്കുകയുള്ളൂ. ഒന്നുകില്‍ ട്വന്റി-20 ലോകകപ്പ്; അല്ലെങ്കില്‍ ഐപിഎല്‍. മെയ് 28 -ന് കൂടുന്ന ഐസിസി ജനറല്‍ ബോഡി കൂടിക്കാഴ്ച്ചയില്‍ തീരുമാനം അറിയാം. ഈ പശ്ചാത്തലത്തിലാണ് ഇയാന്‍ ചാപ്പലിന്റെ പ്രതികരണം. നേരത്തെ, മുന്‍ ഓസീസ് നായകന്‍ അലന്‍ ബോര്‍ഡറും ഇക്കാര്യത്തില്‍ അഭിപ്രായം അറിയിച്ചിരുന്നു. ലോകകപ്പിന് പകരം ഐപിഎല്‍ നടക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് അലന്‍ ബോര്‍ഡറിന്റെ പക്ഷം.

Most Read: ഈസി ക്യാച്ച് പോലും അവന്‍ കൈവിട്ടിരുന്നു, അന്ന് ഭയന്നു... ശ്രീശാന്തിന്റെ ക്യാച്ചിനെക്കുറിച്ച് ഉത്തപ്പMost Read: ഈസി ക്യാച്ച് പോലും അവന്‍ കൈവിട്ടിരുന്നു, അന്ന് ഭയന്നു... ശ്രീശാന്തിന്റെ ക്യാച്ചിനെക്കുറിച്ച് ഉത്തപ്പ

ക്രിക്കറ്റില്‍ ബിസിസിഐക്കുള്ള മേല്‍ക്കോയ്മ എല്ലാവര്‍ക്കുമറിയാമെന്ന് ഇയാന്‍ ചാപ്പലും പറയുന്നു. സ്ഥിതിഗതികള്‍ മാറിമറിഞ്ഞ സാഹചര്യത്തില്‍ ലോകകപ്പിനുള്ള സാധ്യത വിരളമാണ്. ഐപിഎല്ലായിരിക്കും നടക്കുക, ഒരു രാജ്യാന്തര സ്‌പോര്‍ട്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇയാന്‍ ചാപ്പല്‍ അറിയിച്ചു. ഒക്ടോബറില്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ തീരുമാനമെങ്കില്‍ അതു നടക്കും. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് ഇതിനുള്ള പിടിപാടുണ്ട്. മാത്രമല്ല, കൊറോണ ഭീതി തുടരുന്ന പശ്ചാത്തലത്തില്‍ ട്വന്റി-20 ലോകകപ്പിനുള്ള സാധ്യതയും വിരളമാണ്, ഇയാന്‍ ചാപ്പല്‍ വ്യക്തമാക്കി.

Most Read: ഷുഐബിന്റെ സ്വഭാവത്തില്‍ ഇഷ്ടമില്ലാത്തത് എന്ത്? അതുമാത്രം സഹിക്കാനാവില്ല- തുറന്നു പറഞ്ഞ് സാനിയMost Read: ഷുഐബിന്റെ സ്വഭാവത്തില്‍ ഇഷ്ടമില്ലാത്തത് എന്ത്? അതുമാത്രം സഹിക്കാനാവില്ല- തുറന്നു പറഞ്ഞ് സാനിയ

16 ടീമുകള്‍ ലോകകപ്പിനായി ഓസ്‌ട്രേലിയയില്‍ എത്തുക ചില്ലറക്കാര്യമല്ല. സംഘാടകര്‍ക്ക് വലിയ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതായി വരും. ഇപ്പോഴത്തെ ചിത്രം നോക്കിയാല്‍ ലോകകപ്പ് നടത്താന്‍ ഓസ്‌ട്രേലിയ സജ്ജവുമല്ല. അതുകൊണ്ട് ഒക്ടോബറില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചാല്‍ ലോകകപ്പ് മാറ്റിവെയ്ക്കപ്പെടാന്‍ സാധ്യതയേറെ, ഇയാന്‍ ചാപ്പല്‍ ചൂണ്ടിക്കാട്ടി.

ഇതേസമയം, ഐപിഎല്ലിനായി ട്വന്റി-20 ലോകകപ്പ് നീട്ടിവെയ്ക്കില്ലെന്ന് ബിസിസിഐ ട്രഷര്‍ അരുണ്‍ ധുമാല്‍ അടുത്തിടെ അറിയിച്ചിരുന്നു. ലോകകപ്പ് നടത്തണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നത് ഐസിസിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ചേര്‍ന്നാണ്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനും തീരുമാനത്തില്‍ നിര്‍ണായക പങ്കുണ്ട്. നിലവില്‍ സെപ്തംബര്‍ വരെ ഓസ്‌ട്രേലിയ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Story first published: Saturday, May 23, 2020, 20:27 [IST]
Other articles published on May 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X