Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി തോറ്റതിന് ക്യുറേറ്ററെ അധിക്ഷേപിച്ച് ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവിശാസ്ത്രി!

മുംബൈ: അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമുണ്ടോ എന്ന് ചോദിച്ചത് പോലെയാണ് ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ സ്ഥിതി. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ 214 റണ്‍സിന് ഇന്ത്യ തോറ്റതിന് പിച്ച് തയ്യാറാക്കിയ ക്യുറേറ്ററെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ. ദക്ഷിണാഫ്രിക്ക മാത്രമല്ലല്ലോ ഇന്ത്യന്‍ ടീമും ഇതേ പിച്ചില്‍ തന്നെയല്ലേ ബാറ്റ് ചെയ്തത്.

ഇത്തവണ ക്യാപ്റ്റനും കളിക്കാരും അല്ല, ടീം ഡയറക്ടര്‍ രവി ശാസ്ത്രിയാണ് വിവാദം ഉണ്ടാക്കിയിരിക്കുന്നത്. മുംബൈ വാങ്കഡെയിലെ ക്യുറേറ്റര്‍ സുധീര്‍ നായകിനെ അധിക്ഷേപിച്ചിരിക്കുന്നത്. കളിക്ക് തയ്യാറാക്കിയ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചായിരുന്നത്രെ രവി ശാസ്ത്രിയുടെ പരമാമര്‍ശം. എന്തായാലും ഈ വിവാദത്തെ കുറിച്ച് വിശദമായി അന്വേഷിക്കാനാണ് ബി സി സി ഐയുടെ തീരുമാനം.

എപ്പോഴും പരാതിയാണല്ലോ

എപ്പോഴും പരാതിയാണല്ലോ

ട്വന്റി 20 പരമ്പര തോറ്റപ്പോള്‍ ഇന്ത്യന്‍ ടീമിന് അംപയറെ കുറിച്ചായിരുന്നു പരാതി. അതും സ്വന്തം രാജ്യക്കാരനായ അംപയറെ കുറിച്ച്. ധോണിയും ഇന്ത്യന്‍ ടീം മാനേജരും അംപയര്‍ക്കെതിരെ പരസ്യ പ്രസ്താവനകള്‍ നടത്തിയത് വലിയ നാണക്കേടിനാണ് വഴി വെച്ചത്.

ദക്ഷിണാഫ്രിക്ക പരാതി പറഞ്ഞില്ല

ദക്ഷിണാഫ്രിക്ക പരാതി പറഞ്ഞില്ല

എന്നാല്‍ സന്ദര്‍ശക ടീമായിട്ടും പരാതികള്‍ പറയാതെ ദക്ഷിണാഫ്രിക്ക അവരുടെ നിലവാരം കാണിച്ചു. ഡിവില്ലിയേഴ്‌സ്, ബെഹര്‍ദീന്‍, ഡുപ്ലിസി തുടങ്ങിയവര്‍ക്ക് നേരെയുള്ള അംപയറുടെ പല തീരുമാനങ്ങളും സംശയം തോന്നിപ്പിക്കുന്നതായിരുന്നു ബെഹര്‍ദീനാകട്ടെ വൈഡ് ബോളിലാണ് ക്യാച്ച് വിധിച്ചത്.

ക്യുറേറ്റര്‍ക്കും കുറ്റം

ക്യുറേറ്റര്‍ക്കും കുറ്റം

മുംബൈ വാങ്കഡെയില്‍ ദക്ഷിണാഫ്രിക്ക 438 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ ഈ ബാറ്റിംഗ് പിച്ച് ഇന്ത്യ ബാറ്റ് എടുത്തതും ബൗളിംഗ് പിച്ചായി. ഇന്ത്യ വെറും 224 റണ്‍സിനാണ് ഓളൗട്ടായത്. ഇതില്‍ ക്യുറേറ്റര്‍ എന്ത് പിഴച്ചു.

ഡയറക്ടറല്ലേ

ഡയറക്ടറല്ലേ

മാന്യന്മാരുടെ കളി എന്ന് പേരെയുള്ളു. ഇന്ത്യന്‍ ക്യാപ്റ്റനും കളിക്കാരും ഗ്രൗണ്ടില്‍ നിയന്ത്രണം വിട്ട് പെരുമാറാന്‍ തുടങ്ങിയിട്ട് നാള് കുറച്ചായി. എന്നാല്‍ ടീം ഡയറക്ടറുടെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന രവി ശാസ്ത്രി കൂടി ഈ നിലവാരത്തിലേക്ക് ഇറങ്ങിയാല്‍ എന്ത് ചെയ്യും

ബി സി സി ഐ അന്വേഷിക്കും

ബി സി സി ഐ അന്വേഷിക്കും

രവി ശാസ്ത്രി ക്യുറേറ്ററെ അധിക്ഷേപിച്ച സംഭവം അന്വേഷിക്കുമെന്ന് ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു. കളിക്കാരനായാലും ടീം മാനേജ്‌മെന്റ് അംഗമായാലും ബോര്‍ഡിന് ഇക്കാര്യത്തില്‍ ഒരേ സമീപനമായിരിക്കുമെന്നും താക്കൂര്‍ പറഞ്ഞു

Story first published: Tuesday, October 27, 2015, 11:57 [IST]
Other articles published on Oct 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+