വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: റെയ്‌നയ്ക്കു സിഎസ്‌കെയിലേക്കു മടങ്ങിവരാം, പക്ഷെ ടീം വിടാന്‍ കാരണമെന്ത്? ബിസിസിഐക്ക് അറിയണം!

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു റെയ്‌നയുടെ പിന്‍മാറ്റം

ഐപിഎല്ലിന്റെ ഈ സീസണില്‍ ഇനി കളിക്കില്ലെന്നറിയിച്ച് ആരാധകരെ ഞെട്ടിച്ച് ഇന്ത്യയിലേക്കു മടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍ താരം സുരേഷ് റെയ്‌ന ടീമില്‍ തിരിച്ചെത്തുമോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിഎസ്‌കെ ഫാന്‍സിന് ഇടയില്‍ മാത്രമല്ല ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലും ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ചോദ്യമാണിത്. റെയ്‌നയെ ഈ സീസണില്‍ ഇനി കാണില്ലെന്ന യാഥാര്‍ഥ്യം എല്ലാവരും ഞെട്ടലോടെയാണെങ്കിലും ഉള്‍ക്കൊണ്ടിരുന്നു. ഇതിനു പിന്നാലെയാണ് അവര്‍ക്കു വീണ്ടും പ്രതീക്ഷ നല്‍കി താരം തന്നെ രംഗത്തു വന്നത്. ഒരുപക്ഷെ ഈ സീസണില്‍ സിഎസ്‌കെ ക്യാംപില്‍ തന്നെ കാണില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നായിരുന്നു റെയ്‌നയുടെ വാക്കുകള്‍. ഇതോടെ റെയ്‌ന സിഎസ്‌കെ ടീമില്‍ വൈകാതെ മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു.

എന്നാല്‍ കരുതുന്നതു പോലെ അത്ര എളുപ്പത്തില്‍ സിഎസ്‌കയെില്‍ തിരികെ ചേരാന്‍ റെയ്‌നയ്ക്കു കഴിഞ്ഞേക്കില്ല. ഫ്രാഞ്ചൈസി അനുകൂലമായി പ്രതികരിച്ചതു കൊണ്ടു മാത്രം കാര്യമില്ല. സംഭവത്തില്‍ ബിസിസിഐയും ഇടപെട്ടുകഴിഞ്ഞു.

യഥാര്‍ഥ കാരണമെന്ത്?

യഥാര്‍ഥ കാരണമെന്ത്?

സിഎസ്‌കെ ടീമിനൊപ്പം വീണ്ടും ഈ സീസണില്‍ ചേരാന്‍ റെയ്‌ന ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്തു കൊണ്ട് നേരത്തേ ടീം വിട്ട് നാട്ടിലേക്കു തിരികെ പോയി എന്നതിന്റെ യഥാര്‍ഥ കാരണം തങ്ങള്‍ക്കു അറിയേണ്ടതുണ്ടെന്ന് ഒരു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
റെയ്‌നയുടെ പിന്‍മാറ്റത്തിന്റെ യഥാര്‍ഥ കാരണം ബിസിസിഐയ്ക്കു അറിഞ്ഞേ തീരൂ. ചിലപ്പോള്‍ അത് കുടുംബവുമായി ബന്ധപ്പെട്ടതാവാം, ചിലപ്പോള്‍ വ്യക്തിപരമാവാം, ചിലപ്പോള്‍ എംഎസ് ധോണിയുമായുള്ള തര്‍ക്കമാവാം. അത് സിഎസ്‌കെയുടെ ആഭ്യന്തര കാര്യമാണ്.
പക്ഷെ മാനസികസംഘര്‍ഷങ്ങളോ, വിഷാദ രോഗമോ കാരണമാണ് റെയ്‌ന മടങ്ങിയതെങ്കില്‍ അത് ഗൗരവമുള്ളതാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ അദ്ദേഹത്തെ യുഎഇയിലേക്കു പോവാന്‍ അനുവദിക്കില്ല. പിന്നീട് അരുതാത്തതായി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ആരായിരിക്കും ഉത്തരവാദിയെന്നും ബിസിസിഐ ഒഫീഷ്യല്‍ ചോദിക്കുന്നു.

കൗണ്‍സലിങിന് വിധേയനായോ?

കൗണ്‍സലിങിന് വിധേയനായോ?

ഈ സീസണില്‍ തിരികെ ടീമിനൊപ്പം ചേരാന്‍ സിഎസ്‌കെ അനുമതി നല്‍കിയാലും പിന്‍മാറാനുള്ള യഥാര്‍ഥ കാരണം എന്തായിരുന്നുവെന്ന് റെയ്‌നയ്ക്കു ബിസിസിഐ ബോധിപ്പിക്കേണ്ടതുണ്ട്. താരത്തിന്റെ വിശദീകരണം തൃപ്തികരമാണെങ്കില്‍ മാത്രമേ യുഎഇയിലേക്കു പറക്കാന്‍ ബിസിസിഐ പച്ചക്കൊടി കാണിക്കുകയുള്ളൂ.
മാനസിക പ്രശ്‌നങ്ങളായിരുന്നു പിന്‍മാറ്റത്തിനു പിന്നിലെങ്കില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ഏതെങ്കിലും കൗണ്‍സലിങിന് റെയ്‌ന വിധേയനായിരുന്നോയെന്നും ബിസിസിഐയ്ക്കു അറിയേണ്ടതുണ്ട്. ദുബായില്‍ നിന്നും താനില്ലെന്നു പറഞ്ഞ് നാട്ടിലേക്കു പറന്നതു പോലൊരു തിരികെപ്പോക്ക് അദ്ദേഹത്തിന് ഉണ്ടാവില്ലെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു. അതായത് ഇനി യുഎഇയിലെത്തി സിഎസ്‌കെയ്‌ക്കൊപ്പം തിരികെ ചേരണമെങ്കില്‍ ഒരുപാട് കടമ്പകള്‍ അദ്ദേഹത്തിന് കടക്കേണ്ടി വരും.

റെയ്‌നയുടെ തിരിച്ചുവരവ്

റെയ്‌നയുടെ തിരിച്ചുവരവ്

റെയ്‌ന ഈ സീസണില്‍ ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യത്തില്‍ സിഎസ്‌കെ ഇനിയും പ്രതികരിച്ചിട്ടില്ല. അതിനിടെ ക്യാപ്റ്റന്‍ എംഎസ് ധോണി, കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് എന്നിവരെ ഫോണില്‍ വിളിച്ച് തിരികെ വരാന്‍ താരം ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല സിഎസ്‌കെ ഉടമ എന്‍ ശ്രീനിവാസനോടു തന്റെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റത്തിന്റെ പേരില്‍ റെയ്‌ന മാപ്പു ചോദിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ റെയ്‌നയുടെ പകരക്കാരനെ ഇനിയും സിഎസ്‌കെ തീരുമാനിച്ചിട്ടില്ല. താരം മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്ത്യയില്‍ തിരിച്ചെത്തി ക്വാറന്റീനില്‍ കഴിയുമ്പോഴും താന്‍ വ്യായാമം മുടക്കിയിരുന്നില്ലെന്നു റെയ്‌ന വ്യക്തമാക്കിയിരുന്നു.

Story first published: Sunday, September 6, 2020, 13:30 [IST]
Other articles published on Sep 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X