വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: സ്‌പോണ്‍സര്‍മാരായി വിവോ തുടരും, സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ കരാര്‍ റദ്ദാക്കാമെന്ന് ബിസിസിഐ

ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരാണ് ചൈനീച് കമ്പനിയായ വിവോ

മുംബൈ: അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങളും നിക്ഷേപങ്ങളുമെല്ലാം ഇന്ത്യക്കാര്‍ ബഹിഷ്‌കരണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരും ചൈനീസ് കമ്പനിയുമായ വിവോയുമായുള്ള കരാര്‍ റദ്ദാക്കുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍.

1

ഒരു ചൈനീസ് കമ്പനിയെ സഹായിക്കുന്നതും അതിന്റെ ഉദ്ദേശ്യവും, ഒരു ചൈനീസ് കമ്പനിയുടെ പിന്തുണയോടെ ഇന്ത്യയെ സ ഹായിക്കുന്നതും ഇതിന്റെ ഉദ്ദേശ്യവും തമ്മിലുള്ള വ്യത്യാസം നമ്മള്‍ ആദ്യം മനസ്സിലാക്കണം. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും ചൈനീസ് കമ്പനികള്‍ ഫോണ്‍ വില്‍പ്പനയിലൂടെ പണം നേടുന്നുണ്ട്. നമ്മള്‍ ഈ പണം അവര്‍ക്കു ലഭിക്കുന്നതില്‍ തടസ്സം നില്‍ക്കുകയാണെങ്കില്‍ ഇന്ത്യയെയും അത് ബാധിക്കും. കാരണം നികുതിയായി ഇതിന്റെ ഒരു ശതമാനം സര്‍ക്കാരിനു ലഭിക്കുന്നുണ്ടെന്ന് ധുമാല്‍ വിശദമാക്കി.

ചൈനയ്‌ക്കെതിരേ ബഹിഷ്‌കരണം ഇപ്പോള്‍ പല തലങ്ങളിലും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ബിസിസിഐ ഇപ്പോള്‍ ഒരു തീരുമാനവും എടുക്കില്ലെന്നും സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം അറിഞ്ഞതിനു ശേഷം മാത്രമേ എന്തെങ്കിലും നടപടി കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ചൈനീസ് നിക്ഷേപം വേണോ, വേണ്ടയോ എന്നു തീരുമാനിക്കാനമെടുക്കേണ്ടത് ബിസിസിഐ അല്ല. എതെങ്കിലും ഉടമമ്പടികളോ കരാറുകളോ ഇത് സംബന്ധിച്ച് ഉണ്ടോയെന്നു കൂടി നമ്മള്‍ ചിന്തിക്കണം, അല്ലാതെ ചൈനീസ് കമ്പനികളോട് ബാഗും പാക്ക് ചെയ്ത് സ്ഥലം വിടാന്‍ ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും ധുമാല്‍ പറഞ്ഞു.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരേ നടക്കുന്ന പ്രഷോഭത്തില്‍ ഇന്ത്യന്‍ ജനതയ്‌ക്കൊപ്പം തന്നെയാണ് ബിസിസിഐ നില്‍ക്കുക. ജനവികാരത്തിന് എതിരല്ല ഞങ്ങള്‍. ഇന്ത്യയില്‍ എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങുടെയും ബഹിഷ്‌കരണം നടക്കട്ടെ. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും അവര്‍ക്കു പണമൊന്നും ലഭിക്കാതിരുന്നാല്‍ തനിക്കു സന്തോഷമേയുള്ളൂ. എന്നാല്‍ വിദേശത്തെ ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന പണം ചൈന ബിസിസിഐയ്ക്കു നല്‍കുന്നതിനോട് എതിര്‍പ്പില്ല. ഞങ്ങള്‍ക്കും മുമ്പുണ്ടായിരുന്നവരാണ് വിവോയുമായി കരാര്‍ ഒപ്പിട്ടത്. അതിന് ഒരുപാട് നടപടിക്രമങ്ങളുണ്ട്, പെട്ടെന്ന് ഇതില്‍ നിന്നും പിന്‍മാറുകയെന്നത് പ്രാവര്‍ത്തികമല്ലെന്നും ധുമാല്‍ വിശദമാക്കി.

2

അഹമ്മദാബാദില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന മൊട്ടേറ സ്റ്റേഡിയമാണ് ധുമാല്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിക്കുന്നത്. ചില ചൈനീസ് കമ്പനികള്‍ ഇതിന്റെ കരാര്‍ ഏറ്റെടുക്കാന്‍ സമീപിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ചൈനീസ് കമ്പനികളുടെ സഹായമില്ലാതെയാണ് അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാക്കിയത്. ഒരു ചൈനീസ് കമ്പനിയില്‍ നിന്നു പോലും സഹായം തേടിയിട്ടില്ല. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും ചൈന നേടുന്നതിന്റെ ഒരു പങ്ക് കൊണ്ട് നമ്മുടെ സമ്പദ് വ്യവസ്ഥയെയാണ് ബിസിസിഐ സഹായിക്കുന്നതെന്നും ധുമാല്‍ അറിയിച്ചു.

അതേസമയം, സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ചൈനീസ് കമ്പനികളുമായുള്ളള കരാര്‍ അവസാനിപ്പിക്കാന്‍ ബിസിസിഐ തയ്യാറാണ്. രാജ്യമാണ് ബിസിസിഐ സംബന്ധിച്ച് ഏറ്റവും വലുത്. മറ്റുള്ളവയെല്ലാം അപ്രധാനമാണ്. ചൈനീസ് കമ്പനിയുമായുള്ള കരാര്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ അത് അവസാനിപ്പിക്കും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനെ പിന്തുണയ്ക്കുമെന്നും ധമാല്‍ പറഞ്ഞു.

Story first published: Friday, June 19, 2020, 14:23 [IST]
Other articles published on Jun 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X