വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഭരണഘടന പരിഷ്‌കരിക്കാന്‍ ബിസിസിഐ, കാരണമിതാണ്

മുംബൈ: മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വാര്‍ഷിക ജനറല്‍ ബോഡി യോഗം വിളിക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. ഡിസംബര്‍ ഒന്നിന് ബിസിസിഐ ആസ്ഥാനത്ത് ബോര്‍ഡ് അംഗങ്ങളെല്ലാം ഒത്തുകൂടും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിസിസിഐയുടെ ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരികയാണ് ഇത്തവണത്തെ മുഖ്യ അജണ്ട. ഭാരവാഹികളുടെ കാലാവധി നീട്ടാന്‍ കഴിയുംവിധം ഭരണഘടന പരിഷ്‌കരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താത്പര്യപ്പെടുന്നു. പക്ഷെ ഇതിനായി നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ ബിസിസിഐക്ക് നേടേണ്ടതായുണ്ട്. ഒപ്പം സുപ്രീം കോടതിയുടെ അംഗീകാരവും.

ബിസിസിഐ

എന്തായാലും വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പരിഗണിക്കുന്ന 12 അജണ്ടകളുടെ പട്ടിക ബിസിസിഐ സെക്രട്ടറി ജയ് ഷാ സംസ്ഥാന അസോസിയേഷനുകള്‍ക്ക് അയച്ചു കഴിഞ്ഞു. നിലവിലെ ഭരണഘടന പ്രകാരം ബിസിസിഐയിലെയോ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിലെയോ ഭാരവാഹികള്‍ക്ക് തുടര്‍ച്ചയായി ആറു വര്‍ഷത്തില്‍ കൂടുതല്‍ പദവിയിലിരിക്കാന്‍ കഴിയില്ല. കാലാവധി പൂര്‍ത്തിയാക്കിയാല്‍ മൂന്നു വര്‍ഷത്തെ നിര്‍ബന്ധിത ഇടവളയെടുക്കാന്‍ ഇവര്‍ ബാധ്യസ്തരാണ്. ഈ കാലഘട്ടത്തില്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളില്‍ പ്രവര്‍ത്തിക്കാനും ഇവര്‍ക്ക് അനുവാദവുമില്ല. ഈ നിബന്ധനപ്രകാരം പത്തു മാസമേ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ സാധിക്കുകയുള്ളൂ. കാരണം 2014 മുതല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ വിവിധ ചുമതലകള്‍ ഗാംഗുലി വഹിച്ചിട്ടുണ്ട്. അതിനാല്‍ അടുത്തവര്‍ഷം സെപ്തംബറില്‍ ഗാംഗുലിക്ക് സ്ഥാനമൊഴിയേണ്ടതായി വരും.

ബിസിസിഐ

ഭരണഘടന പരിഷ്‌കരിച്ച് ഈ പ്രതിസന്ധി മറികടക്കാനാണ് ഇപ്പോള്‍ ബിസിസിഐയുടെ നീക്കം. അധ്യക്ഷനും ഉപാധ്യക്ഷനും പദവിയില്‍ തുടരാന്‍ നിശ്ചയിച്ചിരിക്കുന്ന കാലപരിധി എടുത്തുകളയണം. ഒപ്പം സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ ഭരണപദവികളിലുള്ളവര്‍ക്ക് തുടര്‍ച്ചയായി ഒന്‍പതു വര്‍ഷം ചുമതല നിര്‍വഹിക്കാനും സാധിക്കണം. ഇതിന് ഭരണഘടന പരിഷ്‌കരിക്കുകയാണ് ബിസിസിഐയുടെ മുന്‍പിലുള്ള പോംവഴി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനില്‍ പ്രവര്‍ത്തിച്ച കാലയളവ് പരിഗണിക്കാതെ ബിസിസിഐ ഭാരവാഹിയെന്ന നിലയില്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷം പദവിയിലിരുന്നവര്‍ക്ക് മാത്രം നിര്‍ബന്ധിത ഇടവേളയെന്ന രീതിയും ക്രിക്കറ്റ് ബോര്‍ഡിന്റെ ആലോചനയിലുണ്ട്.

Source: Cricbuzz

Story first published: Tuesday, November 12, 2019, 16:10 [IST]
Other articles published on Nov 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X