സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരില്‍ പരമ്പര വരുന്നു
മുംബൈ: എത്രയെത്ര പരമ്പരകള്‍ സച്ചിന്റെ തോളിലേറി ഇന്ത്യ വിജയിച്ചിട്ടുണ്ട്. അതും ഓസ്‌ട്രേലിയയും പാകിസ്താനും ദക്ഷിണാഫ്രിക്കയും പോലുള്ള വമ്പന്‍ ടീമുകള്‍ക്ക് എതിരെ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിനോടുള്ള ആദരമായി ഒരു പരമ്പരയ്ക്ക് സച്ചിന്റെ പേരിടാനാണ് ഇപ്പോള്‍ ബി സി സി ഐ പരിപാടിയിടുന്നത്. ഇതിന് ബി സി സി ഐ വാര്‍ഷിക ജനറല്‍ യോഗത്തില്‍ തത്വത്തില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ടുകള്‍.
എന്തായാലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ ബി സി സി ഐ തയ്യാറായിട്ടില്ല. സച്ചിന്റെ പേരില്‍ പരമ്പര നടത്തുന്നതിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ല എന്നാണ് ബി സി സി ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറയുന്നത്. ഇതിനായി ആദ്യം പരമ്പര കളിക്കാന്‍ ഒരു രാജ്യത്തെ കിട്ടണം. അവരുടെ ബോര്‍ഡ് പരമ്പരയ്ക്കുള്ള പേര് അംഗീകരിക്കണം. അങ്ങനെ കുറേ കാര്യങ്ങളുണ്ട്.

എന്തായാലും സച്ചിന്റെ പേരില്‍ വളരെ പ്രധാന്യമുള്ള ഒരു പരമ്പര തന്നെ വേണം എന്നാണ് ബി സി സി ഐയുടെ ആഗ്രഹം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയാണ് ഇപ്പോള്‍ ഇന്ത്യ കളിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പരമ്പര. ഇതിഹാസ താരങ്ങളായ സുനില്‍ ഗാവസ്‌കറിന്റെയും അലന്‍ ബോര്‍ഡറിന്റെയും പേരിലാണ് ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി എന്ന് പേരുള്ള ഈ പരമ്പര.
അടുത്തിടെ ഇന്ത്യ ഇംഗ്ലണ്ടില്‍ കളിച്ച് പൂര്‍ത്തിയാക്കിയ പരമ്പര മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ പേരിലായിരുന്നു. ഇതേ ടീമുകള്‍ ഇന്ത്യയില്‍ കളിക്കുമ്പോള്‍ പരമ്പരയ്ക്ക് ബി സി സി ഐ സ്ഥാകരിലൊരാളായ ആന്റണി ഡി മെല്ലോയുടെ പേരാകും. സെപ്തംബര്‍ 26 ന് നടക്കുന്ന ബി സി സി ഐ യോഗത്തില്‍ സച്ചിന്റെ പേരിലുള്ള പരമ്പരയുടെ തീരുമാനങ്ങള്‍ ഉണ്ടായേക്കും. സച്ചിന്റെ പേരില്‍ പരമ്പര വന്നാല്‍ ലോകത്തെ ഏറ്റവും ഗ്ലാമര്‍ പരമ്പര പിന്നെ അതാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications