വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ കളിച്ചാല്‍ കിട്ടുന്ന പണം ആഭ്യന്തര തലത്തിലും കൊടുക്കാന്‍ ബിസിസിഐ

ഐപിഎല്ലില്‍ കളിക്കണം, ആഭ്യന്തര തലത്തില്‍ ക്രിക്കറ്റ് കളിക്കുന്ന മിക്ക താരങ്ങളുടെയും ആഗ്രഹമാണിത്. താരത്തിളക്കമാര്‍ന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ദേശീയ ടീമിലേക്കുള്ള എളുപ്പവഴിയാണ്. ഐപിഎല്ലില്‍ തിളങ്ങിയാല്‍ പേരും പ്രശസ്തിയും പിന്നാലെ വരും. സാമ്പത്തിക ഭദ്രത കൂടി ഉറപ്പാവുമ്പോള്‍ ക്രിക്കറ്റിലെ യുവതലമുറ ഐപിഎല്ലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ തെല്ലും അതിശയോക്തിയില്ല.

Most Read: സിക്‌സര്‍ വഴങ്ങിയാലും ഔട്ടാക്കിയാലും ചിരി തന്നെ! ചഹല്‍ ഇത്ര കൂളായതെങ്ങനെ? രഹസ്യം പുറത്ത്Most Read: സിക്‌സര്‍ വഴങ്ങിയാലും ഔട്ടാക്കിയാലും ചിരി തന്നെ! ചഹല്‍ ഇത്ര കൂളായതെങ്ങനെ? രഹസ്യം പുറത്ത്

എന്തായാലും ഈ വര്‍ഷം മുതല്‍ ചിത്രം തിരുത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇതിനുള്ള ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു.

ഐപിഎല്‍ കളിച്ചാല്‍ കിട്ടുന്ന പണം ആഭ്യന്തര തലത്തിലും കൊടുക്കാന്‍ ബിസിസിഐ

ആഭ്യന്തര, ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലേക്ക് താരങ്ങളുടെ ശ്രദ്ധ വീണ്ടെടുക്കണം. കളിക്കാരുടെ പ്രതിഫലം കൂട്ടുകയാണ് പ്രതിവിധി. ആഭ്യന്തര തലത്തില്‍ കളിക്കുന്ന താരങ്ങളുടെ പ്രതിഫലം 200 ശതമാനം കൂട്ടും. ക്രിക്കറ്റ് ഭരണസമിതിക്ക് മുന്നില്‍ നിര്‍ദ്ദേശം ബോര്‍ഡ് വെച്ചെന്നാണ് സൂചന. ശമ്പള പരിഷ്‌കരണം വന്നുകഴിഞ്ഞാല്‍ 50 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെയായിരിക്കും താരങ്ങള്‍ ആഭ്യന്തര തലത്തില്‍ കളിച്ച് സമ്പാദിക്കുക.

Most Read: IPL: സിഎസ്‌കെയെ എല്ലാവര്‍ക്കും ഭയം, ഒരു ടീമിന് ഒഴികെ! അവരോട് മുട്ടിയാല്‍ ധോണിക്കു മുട്ടിടിക്കുംMost Read: IPL: സിഎസ്‌കെയെ എല്ലാവര്‍ക്കും ഭയം, ഒരു ടീമിന് ഒഴികെ! അവരോട് മുട്ടിയാല്‍ ധോണിക്കു മുട്ടിടിക്കും

ഐപിഎല്ലില്‍ കളിച്ചു കിട്ടുന്ന പണം രഞ്ജി ട്രോഫി കളിച്ചാലും കിട്ടുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ ബിസിസിഐ ആഗ്രഹിക്കുന്നു. ഐപിഎല്‍ കരാര്‍ നേടാനുള്ള താരങ്ങളുടെ വ്യഗ്രത അവസാനിപ്പിക്കണം. ഇതിന്് ആഭ്യന്തര മത്സരങ്ങളുടെ പ്രതിഫലം കൂട്ടുകയാണ് മാര്‍ഗ്ഗം. ആഭ്യന്തര മത്സരങ്ങളെ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ ഈ നടപടി സഹായിക്കും, ഉന്നത ബിസിസിഐ വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

Most Read: തന്റെ വീക്ക്‌നെസ് ചൂണ്ടിക്കാട്ടി സെലക്ടര്‍മാര്‍... ടീമിലെത്തിയത് അതിനു ശേഷം, വെളിപ്പെടുത്തി ശ്രേയസ്Most Read: തന്റെ വീക്ക്‌നെസ് ചൂണ്ടിക്കാട്ടി സെലക്ടര്‍മാര്‍... ടീമിലെത്തിയത് അതിനു ശേഷം, വെളിപ്പെടുത്തി ശ്രേയസ്

നിലവില്‍ കൊറോണ വൈറസ് ബാധ കാരണം രാജ്യത്തെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ പ്രതിഫലം കൂട്ടുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വരാന്‍ കാലതാമസമെടുക്കും. പോയവര്‍ഷം ബിസിസിഐ എത്ര വരുമാനമുണ്ടാക്കിയെന്ന കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. എന്തായാലും ആഭ്യന്തര തലത്തില്‍ താരങ്ങളുടെ പ്രതിഫലം കൂട്ടുന്ന സാഹചര്യത്തില്‍ വരുമാനം പങ്കിടുന്ന പതിവ് രീതിയില്‍ ബോര്‍ഡ് മാറ്റം വരുത്തുമോയെന്ന് കണ്ടറിയണം.

Story first published: Tuesday, April 7, 2020, 1:54 [IST]
Other articles published on Apr 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X