ചെന്നൈയും രാജസ്ഥാനും വേണ്ടെന്ന് അനുരാഗ് താക്കൂര്‍, വേണമെന്ന് രവി ശാസ്ത്രി!
മുംബൈ: സുപ്രീം കോടതി രണ്ട് വര്‍ഷത്തേക്ക് വിലക്കിയ ഐ പി എല്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ ചൊല്ലി ബി സി സി ഐയില്‍ അഭിപ്രായ ഭിന്നത. ബി ജെ പി എം പിയും ബോര്‍ഡ് സെക്രട്ടറിയുമായ അനുരാഗ് താക്കൂര്‍, അജയ് ഷിര്‍കെ എന്നിവര്‍ ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ ഒഴിവാക്കാന്‍ വേണ്ടി ഐ പി എല്‍ ഗവേണിംഗ് കൗണ്‍സിലില്‍ ആവശ്യപ്പെട്ടതായാണ് വിവരം.
എന്നാല്‍ മുന്‍ ക്യാപ്റ്റനും ടീം ഇന്ത്യയുടെ ഇപ്പോഴത്തെ ഡയറക്ടരുമായ രവി ശാസ്ത്രി അടക്കമുള്ള പ്രമുഖര്‍ ഇതിനോട് യോജിച്ചില്ല. ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ ഒഴിവാക്കി ഐ പി എല്‍ മുന്നോട്ട് പോകില്ല എന്ന അഭിപ്രായമാണ് ഇവര്‍ മുന്നോട്ട് വെച്ചതെന്ന് അറിയുന്നു. ടീമുകളെ വിലക്കുന്നതിന് പകരം ധോണി, ദ്രാവിഡ് എന്നിവരെ ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ ഏല്‍പ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച വന്നു. കൂടുതല്‍ വിവരങ്ങള്‍ കാണൂ...

എന്തിനാണ് ചെന്നൈ - രവി ശാസ്ത്രി പറയുന്നു
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നത് ഐ പി എല്ലിലെ വലിയ പേരാണ്. അവരില്ലാതെ ഐ പി എല്‍ വിജയിക്കില്ല. ബി സി സി ഐക്കും അത് കൊണ്ട് നേട്ടമില്ല. അതുകൊണ്ട് രണ്ട് ടീമുകളെയും നിലനിര്‍ത്താന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്നാണ് ആലോചിക്കേണ്ടത്. അതിനായി രവി ശാസ്ത്രി ഒരു ഉപായം മുന്നോട്ട് വെക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ഒരു ദേശീയ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തത്.

രവി ശാസ്ത്രി എവിടെയായിരുന്നു
മൂന്ന് വര്‍ഷം മുന്‍പ് കൊച്ചി ടസ്‌കേഴ്‌സ്, പുനെ വാരിയേഴ്‌സ് ടീമുകളെ ബി സി സി ഐ ഒഴിവാക്കിയപ്പോള്‍ ഇത്തരം ന്യായങ്ങളുമായി രവി ശാസ്ത്രി വന്നില്ലല്ലോ എന്നാണ് അജയ് ഷിര്‍കെ ചോദിക്കുന്നത്.

ധോണിയും ദ്രാവിഡും ടീം ഉടമകള്‍
ബി സി സി ഐയുടെ സഹകരണത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ എം എസ് ധോണിയും രാഹുല്‍ ദ്രാവിഡും നിയന്ത്രിക്കുക എന്നതാണ് ഉയര്‍ന്നുവരുന്ന ഒരു സാധ്യത.

പേരുകള്‍ മാറും, കളിക്കാര്‍ ഇത് തന്നെ
അങ്ങനെ വന്നാല്‍ രണ്ടുടീമുകളുടെയും പേരുകള്‍ മാറും. ഇപ്പോള്‍ ഫ്രാഞ്ചൈസിയുമായി കരാറുള്ള കളിക്കാര്‍ അങ്ങനെ തന്നെ തുടരും. രണ്ട് വര്‍ഷത്തിന് ശേഷം ഇങ്ങനെ തന്നെ തുടരുകയോ പുതിയ ഉടമസ്ഥര്‍ വരികയോ ചെയ്യും.

വാദ പ്രതിവാദങ്ങള്‍
ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ വേണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ഐ പി എല്‍ ഗവേണിംഗ് കൗണ്‍സിലില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ നടന്നു. ടീമുകളെ പുറത്താക്കണം എന്നാവശ്യപ്പെട്ട അജയ് ഷിര്‍കെയ്ക്ക് വലിയ പിന്തുണ കിട്ടിയില്ല എന്നാണ് അറിയുന്നത്.

എന്തിനാണ് ബി സി സി ഐ വര്‍ക്കിംഗ് കമ്മിറ്റി
ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയ വിധി പഠിക്കാന്‍ വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് ബി സി സി ഐ തീരുമാനം. ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുകഌയ്ക്കാണ് ഇതിനുള്ള ചുമതല.

ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട്
വിധി പഠിച്ചശേഷം അത് നടപ്പാക്കുന്നതിനെക്കുറിച്ചും ഐ പി എല്ലിന്റെ ഭാവി സംബന്ധിച്ചും ഉള്ള നിര്‍ദേശങ്ങള്‍ ആറാഴ്ചക്കകം കമ്മിറ്റി, ഗവേണിങ് കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തുടര്‍ന്നുള്ള നടപടിക്കായി കൗണ്‍സില്‍, ബി സി സി ഐ വര്‍ക്കിങ് കമ്മിറ്റിക്ക് മുമ്പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications