വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ എപ്പോള്‍, എവിടെ? വെള്ളിയാഴ്ച തീരുമാനമായേക്കും, ബിസിസിഐയുടെ നിര്‍ണായക യോഗം

ഇന്ത്യയുടെ ഭാവി പരമ്പരകളും ചര്‍ച്ചാവിഷയമാവും

മുംബൈ: ഐപിഎല്ലിന്റെ ഭാവിയുള്‍പ്പെടെ നിര്‍ണായക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബിസിസിഐയുടെ ഉന്നതതല യോഗം വെള്ളിയാഴ്ച നടക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ബിസിസിഐ ഭാവി പരിപാടിുകള്‍ ചര്‍ച്ച ചെയ്യുക. കൊവിഡിനെ തുടര്‍ന്ന് മുടങ്ങിയപ്പോയ ഐപിഎല്ലിന്റെ 13ാം സീസണ്‍ എങ്ങനെ നടത്താനാവുമെന്നതായിരിക്കും പ്രധാന അജണ്ട. കൂടാതെ ഇന്ത്യന്‍ ടീമിന്റെ ഭാവി പരമ്പരകളെക്കുറിച്ചും (Future tours programme), ആഭ്യന്തര ക്രിക്കറ്റിന്റെ മല്‍സക്രമം എന്നിവയുള്‍പ്പെടെ 11 പോയിന്റുകള്‍ ചര്‍ച്ചാ വിഷയായി വരും.

1

കൊവിഡിനെ തുടര്‍ന്നു ഇന്ത്യന്‍ പുരുഷ ടീമിന്റെ നാലു പരമ്പരകള്‍ ഇതിനകം റദ്ദാക്കിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയുള്ള പരമ്പരകളാണ് ഇതിനകം റദ്ദാക്കപ്പെട്ടത്. മാര്‍ച്ചിലാണ് വിരാട് കോലിയും സംഘവും അവസാനമായി കളിച്ചത്. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലായിരുന്നു ഇത്.

ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ ഐപിഎല്ലിനായിരിക്കും പ്രഥമ പരിഗണനയെന്നു നേരത്തേ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റാനാണ് കൂടുതല്‍ സാധ്യത. യുഇഎയ്ക്കാണ് ബിസിസിഐ പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് വിവരം. ഐപിഎല്ലിനു മുമ്പ് ഇന്ത്യന്‍ ടീമിന്റെ ആറാഴ്ച നീളുന്ന പരിശീലനക്യാംപ് ദുബായിുല്‍ നടത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ചും വെള്ളിയാഴ്ചത്തെ യോഗത്തില്‍ തീരുമാനമെടുക്കും.

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് ഐസിസി ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇതാണ് ഐപിഎല്ലിന്റെ മല്‍സരക്രമവും വേദിയും നിശ്ചയിക്കുന്നതില്‍ ബിസിസിഐക്കു തടസ്സമാവുന്നത്. സപ്തംബര്‍ മുതല്‍ നവംബര്‍ വരെ ഐപിഎല്‍ സംഘടിപ്പിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിയാല്‍ മാത്രമേ ഇതു പ്രാവര്‍ത്തികമാവുകയുള്ളൂ. ലോകകപ്പിനെക്കുറിച്ച് ഈ മാസം 10ന് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ ഐസിസി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ജൂലൈ പകുതി പിന്നിട്ടും ഐസിസിക്കു തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

യുഎഇയില്‍ ആയിരിക്കും ഐപിഎല്‍ നടക്കുകയെന്ന സൂചനകളാണ് ലഭിക്കുന്നത്. സപ്തംബറിലായിരിക്കും ഐപിഎല്‍ ആരംഭിക്കുകയെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 29 മുതല്‍ മേയ് 17 വരെയായിരുന്നു ഐപിഎല്‍ നടക്കാനിരുന്നത്. എന്നാല്‍ കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Thursday, July 16, 2020, 19:02 [IST]
Other articles published on Jul 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X