വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളി പറയാന്‍ ഇനി മഞ്ജരേക്കറില്ല, കമന്ററി പാനലില്‍ നിന്ന് പുറത്താക്കി ബിസിസിഐ!

കമന്ററി രംഗത്തെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം

മുംബൈ: സമീപകാലത്ത് പ്രതികരണങ്ങളുടെ പേരില്‍ പല തവണ കുഴപ്പത്തില്‍ ചാടിയ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറെ കമന്ററി പാനലില്‍ നിന്നും ബിസിസിഐ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ബിസിസിഐയോ, മഞ്ജരേക്കറോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മറ്റു പല കമന്റേറ്റര്‍മാരില്‍ നിന്നും വ്യത്യസ്തമായി പല അഭിപ്രായപ്രകടനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തനമായ കമന്റേറ്റര്‍മാരുടെ നിരയിലാണ് മഞ്ജരേക്കറുടെ സ്ഥാനം. കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും കമന്ററി പാനലിലുണ്ടായിരുന്ന അദ്ദേഹം ഐസിസിയുടെ ഒരുവിധം എല്ലാ ടൂര്‍ണമെന്റുകളിലും കമന്റേറ്ററാവുകയും ചെയ്തിട്ടുണ്ട്.

MANJ

മഞ്‌ജേക്കറുടെ ഇതുവരെയുള്ള സേവനത്തില്‍ ബിസിസിഐ അത്ര സംതൃപ്തരല്ലെന്നും ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ പാനലില്‍ നിന്നും നീക്കിയതെന്നുമാണ് സൂചന. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഇപ്പോള്‍ നീട്ടി വയ്ക്കപ്പെട്ട ഏകദിന പരമ്പര മുതലാണ് മഞ്ജരേക്കറെ ബിസിസിഐ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുമ്പോള്‍ മഞ്ജരേക്കര്‍ കമന്ററി സംഘത്തില്‍ ഇല്ലായിരുന്നു. സുനില്‍ ഗവാസ്‌കര്‍, എല്‍ ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക് തുടങ്ങിയ കമന്ററി പാനലിലെ എല്ലാവരുമെത്തിയെങ്കിലും മഞ്ജരേക്കറുടെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു.

വരാനിരിക്കുന്ന ഐപിഎല്ലിന്റെ കമന്ററി പാനലില്‍ നിന്നും മഞ്ജരേക്കറെ നീക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎല്ലില്‍ പാനലില്‍ നിന്ന് കൂടി മഞ്ജരേക്കര്‍ മാറ്റി നിര്‍ത്തപ്പെട്ടേക്കും. നിലവില്‍ ഇതല്ല അത്ര പ്രധാനപ്പെട്ട വിഷയം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ ബോര്‍ഡ് അത്ര ഹാപ്പിയല്ലെന്നത് യാഥാര്‍ഥ്യമാണെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പട്ടി, പൂച്ച, വവ്വാല്‍... എല്ലാം ഭക്ഷണമാക്കി, ചൈന ലോകത്തെ ചതിച്ചു! അക്തര്‍ കലിപ്പില്‍പട്ടി, പൂച്ച, വവ്വാല്‍... എല്ലാം ഭക്ഷണമാക്കി, ചൈന ലോകത്തെ ചതിച്ചു! അക്തര്‍ കലിപ്പില്‍

IPL 2020: ടൂര്‍ണമെന്റ് നടത്താം... ബിസിസിഐയ്ക്ക് മുന്നില്‍ മൂന്നു വഴികള്‍? ഏതെടുക്കും?IPL 2020: ടൂര്‍ണമെന്റ് നടത്താം... ബിസിസിഐയ്ക്ക് മുന്നില്‍ മൂന്നു വഴികള്‍? ഏതെടുക്കും?

കഴിഞ്ഞ വര്‍ഷം ചില പ്രതികരണങ്ങളുടെ പേരില്‍ മഞ്ജരേക്കര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമായുള്ള അദ്ദേഹത്തിന്റെ 'ഏറ്റുമുട്ടലാണ്'' ഇവയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ലോകകപ്പിലെ പ്രകടനത്തിന്റെ പേരില്‍ മഞ്ജരേക്കര്‍ ജഡേജയെ ട്വിറ്ററിലൂടെ കളിയാക്കിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലിലെ മികച്ച പ്രകടനത്തിലൂടെ ജഡേജ ഇതിനു മറുപടി നല്‍കുകയായിരുന്നു. പിന്നീടും സമൂഹമാധ്യമങ്ങള്‍ വഴി മഞ്ജരേക്കറും ജഡേജയും കൊമ്പുകോര്‍ത്തിരുന്നു. ഇത് കൂടാതെ തന്റെ സഹ കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെയുമായുള്ള വാഗ്വാദത്തിന്റെ പേരിലും മഞ്ജരേക്കര്‍ പഴി കേട്ടിരുന്നു.

Story first published: Saturday, March 14, 2020, 15:32 [IST]
Other articles published on Mar 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X