Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ പത്തിന് പുറത്ത്, ഈഡനില്‍ നിരാശ

കൊല്‍ക്കത്ത: അവസാന സീരിസ് കളിക്കാനിറങ്ങിയ സച്ചിന്‍ പത്ത് റണ്‍സിന് പുറത്തായിട്ടും ക്രിക്കറ്റ് ദൈവത്തോടുള്ള ആരാധന അവസാനിക്കുന്നില്ല. കൊല്‍ക്കത്തയില്‍ മാത്രമല്ല, ഓണ്‍ലൈന്‍ ലോകത്തും സച്ചിന്‍ മാത്രമാണ് താരം. സച്ചിന്റെ ഡിജിറ്റല്‍ ഓട്ടോഗ്രാഫുള്ള ചിത്രങ്ങളുമായാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകള്‍ സച്ചിന്റെ വിടവാങ്ങല്‍ പരമ്പര ആഘോഷിക്കുന്നത്.

സച്ചിന്റെ അവസാന കളികള്‍ ആഘോഷിക്കാനായി ബി സി സി ഐ ഒരുക്കിയ താങ്ക് യൂ സച്ചിന്‍ പരിപാടിയാണ് ഇവയില്‍ മുന്നില്‍. ബുധനാഴ്ചയാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ബി സി സി ഐ താങ്ക് യു സച്ചിന്‍ ഈവന്റ് തുടങ്ങിയത്. താങ്ക് യൂ സച്ചിന്‍ ഹാഷ് ടാഗോട് കൂടി ട്വീറ്റ് ചെയ്യുന്നവര്‍ക്ക് സച്ചിന്റെ ഡിജിറ്റല്‍ ഓട്ടോഗ്രാഫുള്ള ചിത്രമാണ് സമ്മാനം. പോരാത്തതിന് യൂസേഴ്‌സിന്റെ പേരെടുത്ത് പറഞ്ഞാണ് ഓട്ടോഗ്രാഫ്. പോരേ പൂരം.

sachin-autograph

ബി സി സി ഐ പരിപാടി തുടങ്ങിയതിന് പിന്നാലെ പതിനായിരക്കണക്കിന് ആരാധകരാണ് സച്ചിന്റെ ഡിജിറ്റല്‍ ഓട്ടോഗ്രാഫ് സ്വന്തമാക്കിയത്. പ്രശസ്തരായ ക്രിക്കറ്റ് താരങ്ങളും ഈ കൂട്ടത്തില്‍പ്പെടുന്നു. യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയവരും സച്ചിന്റെ ഓട്ടോഗ്രാഫ് വാങ്ങിയിരുന്നു.

ഡിജിഗ്രാഫ് എന്ന സൈറ്റാണ് ബി സി സി ഐയെ ഈ പരിപാടിക്ക് സഹായിക്കുന്നത്. ട്വിറ്ററിന്റെയും ഡിജിഗ്രാഫിന്റെയും പങ്കാളിത്തത്തോടെ പദ്ധതി വന്‍ വിജയമായതായി ബി സി സി ഐ പ്രതികരിച്ചു. കൊല്‍ക്കത്തയില്‍ അവസാന ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിനിറങ്ങിയ സച്ചിന്‍ മുംബൈയിലെ മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറയും.

അതേസമയം കൊല്‍ക്കത്തയില്‍ ഒന്നാമിന്നിംഗ്‌സില്‍ സച്ചിന്റെ പുറത്താകലിലും ആരാധകര്‍ക്ക് സംശയമുണ്ട്. സ്റ്റ്ംപിന് വളരെ മുകളിലൂടെ പോകുമായിരുന്ന പന്തിലാണ് സച്ചിനെ എല്‍ ബി ഡബ്ലു വിളിച്ചത്. കേവലം പത്ത് റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം.

Story first published: Thursday, November 7, 2013, 11:03 [IST]
Other articles published on Nov 7, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+