വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിസിസിഐ അംഗങ്ങളെ നഗ്നരാക്കി വടിയില്‍ കെട്ടിയടിക്കണം, വിവാദ ട്വീറ്റുമായി മാര്‍ക്കണ്ഡേയ കട്ജു

By Sandra

ദില്ലി: ബിസിസിഐ അംഗങ്ങള്‍ക്കെതിരെ ഗുരുതര വിമര്‍ശനവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ബിസിസിഐയോടുള്ള ലോധ കമ്മറ്റിയുടെ ഇപ്പോഴത്തെ സമീപനം കൊണ്ട് ഒന്നും മാറാന്‍ പോകുന്നില്ലെന്നും ബിസിസിഐ അംഗങ്ങളെ നഗ്നാക്കി കെട്ടിയിട്ട് ചാട്ടകൊണ്ടടിക്കണമെന്നാണ് ട്വീറ്റ്.

ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ വിലയിരുത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി കട്ജുവിനെ ബിസിസി നിയമിച്ചിരുന്നു. ലോധ പാനലിന് നിയമസാധുതയില്ലെന്ന് പറഞ്ഞ കട്ജുവാണ് ബിസിസിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ആരോപണമുന്നയിച്ചത്.ബിസിസിഐയും ജസ്റ്റിസ് ലോധ കമ്മറ്റിയും തമ്മില്‍ നടന്നുവരുന്ന തര്‍ക്കങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കിടെയാണ് ട്വീറ്റില്‍ കട്ജുവിന്റെ പ്രതികരണം.

ബിസിസിഐ ഉദ്യോഗസ്ഥരെ നഗ്നരാക്കി കോലില്‍ കെട്ടിയിട്ട് പിറകില്‍ 100 ചാട്ടയടി നല്‍കുകയാണ് ലോധ പാനല്‍ ചെയ്യേണ്ടതെന്നാണ് കട്ജുവിന്റെ ട്വീറ്റ്.

നിയമവിരുദ്ധം

നിയമവിരുദ്ധം

ബിസിസിഐയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നിര്‍ദ്ദേശിക്കുന്ന സുപ്രീം കോടതി വിധി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് കട്ജു ആഗസ്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ലംഘനം

ലംഘനം

ആഗസ്ത് ഏഴിന് ഒരു വാര്‍ത്താ സമ്മേളനത്തില്‍ വച്ചായിരുന്നു ലോധ കമ്മറ്റി വിഷയത്തില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കട്ജു തുറന്നടിച്ചത്. ഇന്ത്യന്‍ ഭരണഘടനയിലെ പല ചട്ടങ്ങളുടേയും ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

അജയ് ഷിര്‍ക്കെ

അജയ് ഷിര്‍ക്കെ

ബിസിസിയും ലോധ കമ്മറ്റിയും ചേര്‍ന്ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വച്ച് കട്ജു തയ്യാറാക്കിയ റിപ്പോര്‍ട്ട് ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെ തള്ളിക്കളഞ്ഞിരുന്നു.

 പരമ്പര മത്സരങ്ങള്‍

പരമ്പര മത്സരങ്ങള്‍

സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം കുറയ്ക്കാനുള്ള ലോധ കമ്മറ്റി നിര്‍ദേശം പാലിക്കാന്‍ ബിസിസിഐ
തയ്യാറാവാതായതോടെ ബിസിസിഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് ലോധ കമ്മറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ഇന്ത്യയും ന്യൂസിലന്റും തമ്മില്‍ നടക്കുന്ന പരമ്പര മത്സരങ്ങള്‍ റദ്ദാക്കുമെന്ന് ഭീഷണി മുഴക്കിയതോടെ ലോധ കമ്മറ്റി തീരുമാനം മാറ്റുകയായിരുന്നു.

Story first published: Tuesday, October 4, 2016, 17:42 [IST]
Other articles published on Oct 4, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X