ബിസിസിഐ ഉദ്യോഗസ്ഥരെ നഗ്നരാക്കി കോലില്‍ കെട്ടിയിട്ട് പിറകില്‍ 100 ചാട്ടയടി നല്‍കുകയാണ് ലോധ പാനല്‍ ചെയ്യേണ്ടതെന്നാണ് കട്ജുവിന്റെ ട്വീറ്റ്.

നിയമവിരുദ്ധം
ബിസിസിഐയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നിര്‍ദ്ദേശിക്കുന്ന സുപ്രീം കോടതി വിധി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് കട്ജു ആഗസ്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ലംഘനം
ആഗസ്ത് ഏഴിന് ഒരു വാര്‍ത്താ സമ്മേളനത്തില്‍ വച്ചായിരുന്നു ലോധ കമ്മറ്റി വിഷയത്തില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കട്ജു തുറന്നടിച്ചത്. ഇന്ത്യന്‍ ഭരണഘടനയിലെ പല ചട്ടങ്ങളുടേയും ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

അജയ് ഷിര്‍ക്കെ
ബിസിസിയും ലോധ കമ്മറ്റിയും ചേര്‍ന്ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വച്ച് കട്ജു തയ്യാറാക്കിയ റിപ്പോര്‍ട്ട് ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെ തള്ളിക്കളഞ്ഞിരുന്നു.

പരമ്പര മത്സരങ്ങള്‍
സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം കുറയ്ക്കാനുള്ള ലോധ കമ്മറ്റി നിര്‍ദേശം പാലിക്കാന്‍ ബിസിസിഐ
തയ്യാറാവാതായതോടെ ബിസിസിഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് ലോധ കമ്മറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ഇന്ത്യയും ന്യൂസിലന്റും തമ്മില്‍ നടക്കുന്ന പരമ്പര മത്സരങ്ങള്‍ റദ്ദാക്കുമെന്ന് ഭീഷണി മുഴക്കിയതോടെ ലോധ കമ്മറ്റി തീരുമാനം മാറ്റുകയായിരുന്നു.


Click it and Unblock the Notifications











