മുംബൈ: പുരുഷ ക്രിക്കറ്റിനു സമാനമായി വനിതകള്‍ക്കും ഐപിഎല്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മിതാലി രാജ്. വനിതള്‍ മാറ്റുരയ്ക്കുന്ന ഐപിഎല്ലിനു വേണ്ടി എക്കാലവും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും താരം തുറന്നടിച്ചു. അടുത്ത വര്‍ഷം തന്നെ വനിതകളുടെ ഐപിഎല്‍ തുടങ്ങാന്‍ ബിസിസിഐ ശ്രമിക്കണമെന്നും മിതാലി അഭ്യര്‍ഥിച്ചു.
2018ല്‍ ട്രെയ്ല്‍ബ്ലെയ്സേഴ്സ്, സൂപ്പര്‍നോവാസ് ടീമുകള്‍ വനിതകള്‍ക്കായി ഒരു പ്രദര്‍ശന ടി20 മല്‍സരം ബിസിസിഐ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ട്രെയ്ല്‍ബ്ലെയ്സേഴ്സ്, സൂപ്പര്‍നോവാസ്, വെലോസിറ്റി തുടങ്ങിയ മൂന്നു ടീമുകളുള്പ്പെട്ടെ പരമ്പരയും പരീക്ഷണാടിസ്ഥാത്തില്‍ ബിസിസിഐ നടത്തിയിരുന്നു. വനിതകളുടെ ആഭ്യന്തര ക്രിക്കറ്റില്‍ വേണ്ടത്ര മികച്ച താരങ്ങളിലെല്ലത് യാഥാര്‍ഥ്യമാണെന്നു സമ്മതിച്ച മിതാലി ചെറിയ രീതിയിലെങ്കിലും ഐപിഎല്ലിനു തുടക്കമിടാന്‍ ബിസിസിഐ മുന്‍കൈയെടുക്കണമെന്നും മിതാലി ആവശ്യപ്പെട്ടു.
സ്മിത്തും ഓസീസിന്റെ ലോകകപ്പ് നേട്ടവും... എല്ലാം മാറ്റിമറിച്ചത് തന്റെ നിര്‍ദേശം- ബെയ്ലി
ബാറ്റിങ് ഇതിഹാസങ്ങള്‍... പക്ഷെ ലോകകപ്പില്‍ ഒരവസരം പോലുമില്ല, ലിസ്റ്റില്‍ ഇന്ത്യന്‍ താരവും!
വനിതകള്‍ക്കു വേണ്ടിയുള്ള ഐപിഎല്‍ ബിസിസിഐ ഇനിയും വൈകിക്കരുത്. പുരുഷന്മാരുടെ ഐപിഎല്‍ പോലെ വലിയ ക്യാന്‍വാസില്‍ ആരംഭിക്കണമെന്നില്ല. ചെറിയ രീതിയില്‍ തുടങ്ങുന്നതാവും ഉചിതം. നിയമങ്ങളില്‍ ചില മാറ്റവും വരുത്താം. ഉദാഹരണമായി പുരുഷന്മാരുടെ ഐപിഎല്ലില്‍ നാലു വിദേശ താരങ്ങള്‍ക്കേ പ്ലെയിങ് ഇലവനില്‍ അനുമതിയുള്ളൂ. എന്നാല്‍ വനിതാ ഐപിഎല്ലില്‍ പ്രഥമ സീസണില്‍ അഞ്ചോ, ആറോ വിദേശ താരങ്ങളെ ഉള്‍പ്പെടുത്താമെന്നും രാജ് ഒരു അഭിമുഖത്തില്‍ വിശദമാക്കി.
ആഭ്യന്തര ക്രിക്കറ്റില്‍ വേണ്ടത്ര മികച്ച വനിതാ താരങ്ങള്‍ നമുക്കില്ലെന്നു സമ്മതിക്കുന്നു. എന്നാല്‍ ഐപിഎല്ലിനു ബിസിസിഐ തുടമിട്ടു കഴിഞ്ഞാല്‍ അത് പുതിയ ഫ്രാഞ്ചൈസികള്‍ വരാനും ടൂര്‍ണമെന്റിന് അടിത്തറയിടാനും സഹായിക്കും. നിലവില്‍ ഐപിഎല്ലിലുള്ള ഫ്രാഞ്ചൈസികള്‍ തന്നെ വനിതാ ക്രിക്കറ്റിലും ആരംഭിക്കുന്നതാവും ഉചിതം. എന്നാല്‍ എത്ര ഫ്രാഞ്ചൈസികള്‍ മുന്നോട്ടു വരുമെന്നറിയില്ലെന്നും മിതാലി വ്യക്തമാക്കി.
വനിതകളുടെ ഐപിഎല്ലിനു വേണ്ടി എക്കാലവും കാത്തിരിക്കാന്‍ സാധിക്കില്ല. എന്നെങ്കിലും ടൂര്‍ണമെന്റ് തുടങ്ങിയേ തീരൂ. ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നീട് ഓരോ വര്‍ഷവും ടൂര്‍ണമെന്റ് വളര്‍ന്നു കൊണ്ടിരിക്കും. അതിനു ശേഷം പുരുഷ ഐപിഎല്ലിനു സമാനമായി വനിതാ ഐപിഎല്ലിലും വിദേശ താരങ്ങളെ ഉള്‍പ്പെടുത്തുന്നത് നാലായി കുറയ്ക്കാന്‍ സാധിക്കുമെന്നും മിതാലി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സീസണില്‍ മൂന്നു ടീമുകളെ ഉള്‍പ്പെടുത്തി ടി20 ടൂര്‍ണമെന്റ് സംഘടിപ്പിച്ചതു പോലെ ഈ വര്‍ഷം നാലു ടീമുകളുള്‍പ്പെട്ട ചാംപ്യന്‍ഷിപ്പ് നടത്താന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഏഴു മല്സരങ്ങളുള്പ്പെട്ടതായിരുന്നു ടൂര്‍ണമെന്റ്. പുരുഷന്മാരുടെ ഐപിഎല്ലിനു സമാന്തരമായി തന്നെ ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലിന്റെ 13ാം സീസണും അനിശ്ചിതത്വത്തിലാണ്. നാലു വര്‍ഷത്തിനുള്ളില്‍ വനിതകളുടെയും ഐപിഎല്‍ ആരംഭിക്കാനാവുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടത്.