Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കോച്ച്; 36 പേരുടെ അപേക്ഷകള്‍ തള്ളി, അനില്‍ കുംബ്ലെയും പുറത്തേക്ക്?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച 36 പേരുടെ അപേക്ഷകള്‍ ബി സി സി ഐ തള്ളി. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 21 പേരുടെ പട്ടിക ബി സി സി ഐ ഉപദേശക സമിതിക്ക് കൈമാറി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവര്‍ക്കൊപ്പം ഉപദേശക സമിതി ചീഫ് കോഡിനേറ്റര്‍ സഞ്ജയ് ജഗ്ദാലെ എന്നിവരാണ് ഈ 21 പേരില്‍ നിന്നും കോച്ചിനെ കണ്ടെത്തുക.

ജൂണ്‍ 24 ന് ധരംശാലയില്‍ നടക്കുന്ന യോഗത്തില്‍ ബി സി സി ഐ പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ ടീമിന്റെ ഡയറക്ടര്‍ ആയിരുന്ന രവിശാസ്ത്രി, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ എന്നിവരാണ് പരീശിലക സ്ഥാനത്തെത്താന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇവരില്‍ത്തന്നെ രവി ശാസ്ത്രിക്കും സന്ദീപ് പാട്ടീലിനുമാണ് മുന്‍തൂക്കം.

ani

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ള ബൗളറായ അനില്‍ കുംബ്ലെയ്ക്ക് ബി സി സി ഐ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പറ്റിയിട്ടില്ല. ഐ സി സി അംഗരാജ്യങ്ങളെയോ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലോ പരിശീലിപ്പിച്ച പരിചയമാണ് ബി സി സി ഐ ആവശ്യപ്പെടുന്നത്. എന്നാല്‍ കുംബ്ലെയ്ക്ക് ഈ പരിചയം ഇല്ല. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനും ബാംഗ്ലൂരിനും മെന്ററായിരുന്നു കുംബ്ലെ. എന്നാല്‍ ഐ പി എല്‍ ടീമുകള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പെടില്ല.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് സന്ദീപ് പാട്ടീലിന്റെ കാലാവധി ഈ വര്‍ഷം അവസാനിക്കും. പാട്ടീലിന് കെനിയയെ പരിശീലിപ്പിച്ച പരിചയസമ്പത്തുണ്ട്. 2003 ലോകകപ്പില്‍ കെനിയയെ സെമിഫൈനലില്‍ എത്തിക്കാന്‍ പാട്ടീലിന് കഴിഞ്ഞിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായും താല്‍ക്കാലിക കോച്ചായും പ്രവര്‍ത്തിച്ച പരിചയമാണ് രവി ശാസ്ത്രിക്ക് കൈമുതലായി ഉള്ളത്.

Story first published: Thursday, June 16, 2016, 15:17 [IST]
Other articles published on Jun 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+