Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ കമന്റേറ്റേഴ്‌സ് അക്കാദമി തുടങ്ങുന്നു

ദില്ലി: ലോകത്തെ ഏറ്റവും സമ്പന്നമായ സ്‌പോര്‍ട്‌സ് സംഘടനകളില്‍ ഒന്നായ ബിസിസിഐ തങ്ങളുടെ ക്രിക്കറ്റ് സംപ്രേക്ഷണത്തില്‍ വ്യത്യസ്തത കൊണ്ടുവരാനായി പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്നു. ഇതിന്റെ ആദ്യപടിയെന്നോണം കമന്റേറ്റേഴ്‌സിനായി അക്കാദമി തുടങ്ങാനാണ് ബിസിസിഐയുടെ തീരുമാനം.

അക്കാദമിയിലൂടെ പരിശീലനം നേടി പുറത്തുവരുന്നവരെ ബിസിസിഐ നിയന്ത്രണത്തിലുള്ള മത്സരങ്ങള്‍ക്ക് കമന്റേറ്റേഴ്‌സ് ആയി നിയമിക്കും. ക്രിക്കറ്റ് കളി മതിയാക്കുന്നവര്‍ കമന്റേറ്റേഴ്‌സ് ആകുന്ന പ്രക്രിയയായിരുന്നു ഇതുവരെ തുടര്‍ന്നു വന്നത്. ക്രിക്കറ്റ് കളിക്കാതെ കമന്റേറ്റേഴ്‌സ് ആയവര്‍ ഹര്‍ഷ ഭോഗ്ലെലെയെ പോലെ വളരെ അപൂര്‍വാണ്.

bcci-logo

ചെറുപ്പക്കാരെയാണ് പുതിയ അക്കാദമിയിലേക്ക് ബിസിസിഐ പരിഗണിക്കുന്നതെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ പറയുന്നു. കമന്റേറ്ററി പ്രൊഫഷനായി സ്വീകരിക്കാന്‍ താത്പര്യമുള്ളവരെയും കഴിവുള്ളവരെയും ഇതിനായി പരിഗണിക്കും. ഇവര്‍ക്ക് കളിയെക്കുറിച്ചും മറ്റും അക്കാദമിയിലൂടെ വിദഗ്ധ പരിശീലനം നല്‍കുകയും ചെയ്യും.

വളരെക്കാലമായി കമന്റേറ്ററി ബോക്‌സിലെ പരിചിതനായ ഹര്‍ഷ ഭോഗ്ലെയെ ബസിസിഐ കരാറില്‍ നിന്നും പുറത്താക്കിയത് അടുത്തിടെയാണ്. പുതിയ ആളുകളെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് ബിസിസിഐ പറഞ്ഞിരുന്നത്. എന്നാല്‍, ഇന്ത്യന്‍ ടീം അംഗങ്ങളെ ചെറുതാക്കുന്ന രീതിയിലുള്ള കമന്റേറ്ററിയാണ് ഹര്‍ഷയുടെ ജോലി തെറിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Story first published: Saturday, April 23, 2016, 8:47 [IST]
Other articles published on Apr 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+