കോലിക്ക് 'ചെക്ക്' വെച്ച് ബിസിസിഐ, അനില്‍ കുംബ്ലെ വീണ്ടും ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 നായകസ്ഥാനം വരാനിരിക്കുന്ന യുഎഇ ഐപിഎല്ലിന് ശേഷം രാജിവെക്കുമെന്ന് വിരാട് കോലി പ്രഖ്യാപിച്ചത് മുതല്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. രോഹിത് ശര്‍മയെ ടി20 വൈസ് ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നും റിഷഭ് പന്തിനെ നിയമിക്കണമെന്നും കെ എല്‍ രാഹുലിനെ ഏകദിനത്തില്‍ നായകനാക്കണമെന്നും കോലി ബിസിസിഐയോട് ആവിശ്യപ്പെട്ടുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Anil Kumble to replace Ravi Shastri as Team India head coach? | Oneindia Malayalam

IPL 2021: മുംബൈ X സിഎസ്‌കെ, രോഹിതിന് മുന്നില്‍ മൂന്ന് വെല്ലുവിളികള്‍, പരിഹാരം എളുപ്പമല്ലIPL 2021: മുംബൈ X സിഎസ്‌കെ, രോഹിതിന് മുന്നില്‍ മൂന്ന് വെല്ലുവിളികള്‍, പരിഹാരം എളുപ്പമല്ല

എന്നാല്‍ കോലിയുടെ ആവിശ്യങ്ങള്‍ ബിസിസിഐ തള്ളിയെന്നാണ് വിവരം. നിലവില്‍ ലഭിക്കുന്ന സൂചന പ്രകാരം രോഹിത് ശര്‍മ തന്നെ ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്കും എത്തിയേക്കും. ഇപ്പോഴിതാ കോലിക്ക് തിരിച്ചടിയാവുന്ന മറ്റൊരു തീരുമാനത്തിലേക്ക് ബിസിസിഐ എത്താനൊരുങ്ങുകയാണെന്നാണ് വിവരം. ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിയുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു.

IPL 2021: ധോണിയുടെ ആ 'ടെക്‌നിക്ക്' ബാറ്റിങ് കൂടുതല്‍ എളുപ്പമാക്കി'- തുറന്ന് പറഞ്ഞ് ശര്‍ദുല്‍ ഠാക്കൂര്‍

ഇപ്പോഴിതാ രവിക്ക് പകരക്കാരനായി മുന്‍ പരിശീലകനും ഇന്ത്യയുടെ ഇതിഹാസ സ്പിന്നറുമായിരുന്ന അനില്‍ കുംബ്ലെയെ വീണ്ടും പരിശീലകസ്ഥാനത്തേക്ക് എത്തിക്കാന്‍ ബിസിസി ഐ തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകളുള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നേരത്തെ അനില്‍ പരിശീലകനായിരുന്ന സമയത്ത് വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് പാതിവഴിയില്‍ അദ്ദേഹം പടിയിറങ്ങിയത്.

കോലി എന്തുകൊണ്ട് ക്യാപ്റ്റന്‍സിയൊഴിഞ്ഞു? പ്രധാനമായും മൂന്നു കാരണങ്ങള്‍

ഇതില്‍ സൗരവ് ഗാംഗുലിയടക്കമുള്ള പല മുന്‍ താരങ്ങള്‍ക്കും വിയോജിപ്പുണ്ടായിരുന്നു. ഇന്ന് സൗരവ് ഗാംഗുലി ബിസിസി ഐയുടെ പ്രസിഡന്റായതിനാല്‍ത്തന്നെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. അനിലിനെ തിരികെ പരിശീലകസ്ഥാനത്തേക്ക് എത്തിച്ചാല്‍ അത് കോലിക്കെതിരായ പടയൊരുക്കമായിതന്നെ വേണം കാണാന്‍. കര്‍ക്കശ സ്വഭാവക്കാരനായ അനിലിന്റെ രീതികളോട് പൊരുത്തപ്പെട്ട് പോകാന്‍ കോലി നേരത്തെ തന്നെ വിസ്സമ്മതിച്ചിരുന്നു.

'ഈ സമയത്ത് ഇത് വേണ്ടായിരുന്നു', കോലിയുടെ പടിയിറക്കത്തെക്കുറിച്ച് പ്രസാദും ഇര്‍ഫാന്‍ പഠാനും

ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിയവെ സീനിയര്‍ താരങ്ങളെ പരോക്ഷമായി അനില്‍ വിമര്‍ശിച്ചിരുന്നു. അനില്‍ തിരിച്ചെത്തിയാല്‍ കോലിയുടെ നിലപാട് എന്താകുമെന്ന് കണ്ടറിയണം. ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയിട്ടുള്ള അനില്‍ കുംബ്ലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള താരങ്ങളില്‍ നാലാം സ്ഥാനത്താണ്. ഇന്ത്യയുടെ നായകനായും അദ്ദേഹം കളിച്ചിട്ടുണ്ട്.

കോലിയുടെ മോഹം നടക്കില്ല, ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയേക്കും!

2016ലാണ് കുംബ്ലെയെ ആദ്യമായി ഇന്ത്യയുടെ മുഖ്യ പരിശീലകനാക്കുന്നത്. ആദ്യ ഒരു വര്‍ഷം ഇന്ത്യന്‍ ടീമിനെ ഒത്തൊരുമയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ കുംബ്ലെക്കായി. ഇതോടെ 2017ല്‍ അനിലിന് കരാര്‍ നീട്ടി നല്‍കി. എന്നാല്‍ കോലിയുമായുള്ള അഭിപ്രായ ഭിന്നത ശക്തമായതോടെ പാതിവഴിയില്‍ അനില്‍ കുംബ്ലെ സ്ഥാനമൊഴിയുകയായിരുന്നു. രവി ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലകനാക്കാന്‍ കോലി ആഗ്രഹിച്ചിരുന്നുവെന്നും ഇതിനെത്തുടര്‍ന്നാണ് കുംബ്ലെയെ ഒഴിവാക്കാന്‍ ശ്രമം നടത്തിയതെന്നുമുള്ള തരത്തിലും വാര്‍ത്തകളുണ്ട്.

പുറത്തുനിന്നുള്ള സമ്മര്‍ദ്ദമല്ല കോലിയുടെ തീരുമാനത്തിന് പിന്നില്‍, തികച്ചും വ്യക്തിപരം- സാബ കരീം

രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യന്‍ ടീം വലിയ നേട്ടങ്ങള്‍ തന്നെയാണ് നേടിയത്. കോലിയും രവിയും തമ്മില്‍ വലിയ ആത്മബന്ധവുമുണ്ട്. കോലിയും രവി ശാസ്ത്രിയും ഏകാധിപത്യപരമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ക്ക് അഭിപ്രായമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള പലര്‍ക്കും ഇരുവരുടെയും നിലപാടുകളോട് അഭിപ്രായ ഭിന്നത ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. അത് വ്യക്തമായി അറിയുന്നതിനാലാണ് രവി പരിശീലകസ്ഥാനം ഒഴിയാമെന്ന നിലപാടിലേക്കെത്തിയതും.

ഇന്ത്യന്‍ ടീമിന്റെ പുതിയ ടി20 നായകന്‍ ആരാവണം? രോഹിതല്ല, സുനില്‍ ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നു

രോഹിത്തിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റണമെന്ന് കോലി! പകരക്കാരെയും നിര്‍ദേശിച്ചു?

നിലവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ പരിശീലകനാണ് അനില്‍ കുംബ്ലെ. പഞ്ചാബിനെ കിരീടത്തിലേക്കെത്തിക്കാന്‍ കുംബ്ലെക്ക് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഈ സീസണോടെ അദ്ദേഹം പഞ്ചാബിന്റെ പരിശീലകസ്ഥാനം രാജിവെച്ചേക്കും. അങ്ങനെയാണെങ്കില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് വീണ്ടും കുംബ്ലെ എത്താനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, September 18, 2021, 11:15 [IST]
Other articles published on Sep 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X