വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മതി ആർഭാഢം, സെലക്ടര്‍മാരുടെ യാത്ര ഇനി ഇക്കോണമി ക്ലാസില്‍ — തീരുമാനം കടുപ്പിച്ച് ഗാംഗുലി

'ആര്‍ഭാഢം കുറയ്ക്കാം', ചിലവുകള്‍ മാനംതൊടുന്ന സാഹചര്യത്തില്‍ പണം ലാഭിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. നിലവില്‍ വരുമാനത്തിന്റെ നല്ലൊരു പങ്ക് വിമാന ടിക്കറ്റുകള്‍ക്കായി വകയിരുത്തേണ്ടി വരുന്നുണ്ട്. അതുകൊണ്ട് ജീവനക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ബിസിസിഐ.

ആര്‍ഭാഢം വേണ്ട, സെലക്ടര്‍മാരുടെ യാത്ര ഇനി ഇക്കോണമി ക്ലാസില്‍ — തീരുമാനം കടുപ്പിച്ച് ഗാംഗുലി

ഇനി മുതല്‍ ദേശീയ സീനിയര്‍, ജൂനിയര്‍ ടീമുകളുടെ മുഖ്യ സെലക്ടര്‍മാര്‍ക്ക് മാത്രമേ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. മറ്റുള്ളവരെല്ലാം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സാധാരണ ഇക്കോണമി ക്ലാസില്‍ വേണം യാത്ര നടത്താന്‍. ആഭ്യന്തര വിമാനയാത്രകളുടെ കാര്യത്തിലാണ് ബിസിസിഐയുടെ ഈ നിര്‍ദ്ദേശം.

Most Read: ഇതിഹാസങ്ങള്‍ക്ക് പുല്ലുവില! പാകിസ്താന്‍ ഇന്ത്യയെ കണ്ടു പഠിക്കണം - അക്തര്‍Most Read: ഇതിഹാസങ്ങള്‍ക്ക് പുല്ലുവില! പാകിസ്താന്‍ ഇന്ത്യയെ കണ്ടു പഠിക്കണം - അക്തര്‍

ഇതോടെ ദേശീയ സീനിയര്‍ ടീം സെലക്ടര്‍ സുനില്‍ ജോഷിയും ജൂനിയര്‍ ടീം സെലക്ടര്‍ ആശിഷ് കപൂറും മാത്രമായിരിക്കും ബിസിനസ് ക്ലാസ് സൗകര്യത്തോടെ യാത്ര ചെയ്യുക. ഇതേസമയം, ഏഴു മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള യാത്രകളില്‍ സെലക്ടര്‍മാര്‍ക്കെല്ലാം ക്രിക്കറ്റ് ബോര്‍ഡ് ബിസിനസ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തുകൊടുക്കും.

ആര്‍ഭാഢം വേണ്ട, സെലക്ടര്‍മാരുടെ യാത്ര ഇനി ഇക്കോണമി ക്ലാസില്‍ — തീരുമാനം കടുപ്പിച്ച് ഗാംഗുലി

സുനില്‍ ജോഷിക്ക് പുറമെ സരണ്‍ദീപ് സിങ്, ഹര്‍വീന്ദര്‍ സിങ്, ദേവാംഗ് ഗാന്ധി, ജതിന്‍ പരാന്‍പേ എന്നിവര്‍ ദേശീയ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയിലുണ്ട്. ദേബാശിഷ് മൊഹന്തി, അമിത് ശര്‍മ, ഗ്യാനേന്ദ്ര പാണ്ഡെ, രാകേഷ് പരീക്ക് എന്നിവരാണ് ആശിഷ് കപൂര്‍ ചെയര്‍മാനായ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്.

Most Read: കൊറോണയ്ക്കു മുന്നില്‍ ഐപിഎല്‍ ബൗള്‍ഡാവില്ല, നടക്കും... ഈ വര്‍ഷം തന്നെ, ബിസിസിഐയുടെ പുതിയ നീക്കംMost Read: കൊറോണയ്ക്കു മുന്നില്‍ ഐപിഎല്‍ ബൗള്‍ഡാവില്ല, നടക്കും... ഈ വര്‍ഷം തന്നെ, ബിസിസിഐയുടെ പുതിയ നീക്കം

2013 വരെ ഇക്കോണമി ക്ലാസിലായിരുന്നു പദവി വ്യത്യാസമില്ലാതെ എല്ലാ ബിസിസിഐ സെലക്ടര്‍മാരുടെയും യാത്ര. എന്നാല്‍ ടീമിലെ കളിക്കാര്‍ക്കൊപ്പം ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്നത് ചില സിലക്ടര്‍മാരുടെ പരിഭവത്തിന് കാരണമായി. തുടര്‍ന്നാണ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെ യാത്ര ബിസിനസ് ക്ലാസിലായത്. എന്തായാലും ഈ കീഴ്‌വഴക്കം പൊളിച്ചെഴുതുകയാണ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും.

Most Read: ഐപിഎല്‍ റദ്ദാക്കിയാല്‍ ധോണി തീര്‍ന്നു!! ഇന്ത്യന്‍ ടീമിലെത്തില്ല... ആവശ്യമില്ലെന്ന് സെവാഗ്Most Read: ഐപിഎല്‍ റദ്ദാക്കിയാല്‍ ധോണി തീര്‍ന്നു!! ഇന്ത്യന്‍ ടീമിലെത്തില്ല... ആവശ്യമില്ലെന്ന് സെവാഗ്

ആഭ്യന്തര യാത്രകള്‍ക്ക് ഇക്കോണമി ക്ലാസ് തിരഞ്ഞെടുത്താല്‍ വലിയൊരു തുക മിച്ചം പിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവര്‍. പുതിയ ചട്ടം പ്രകാരം ബിസിസിഐ ജനറല്‍ മാനേജര്‍മാര്‍ പോലും ഇന്ത്യയ്ക്കകത്തുള്ള യാത്രകള്‍ക്ക് ഇക്കോണമി ക്ലാസിലാണ് ഇരിക്കേണ്ടത്.

Story first published: Wednesday, March 18, 2020, 18:06 [IST]
Other articles published on Mar 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X