മുംബൈ: ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ആഗ്രഹിക്കുന്നത് പോലെ ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിദേശി ക്യാപ്റ്റനെ കിട്ടിയേക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ, പ്രധാന കോച്ചിന് വേണ്ടിയുള്ള പരസ്യം ബി സി സി ഐ പുറത്തുവിട്ടതോടെയാണ് ഈ സൂചനകളും കിട്ടിയത്. ഹിന്ദി അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രാദേശിക ഭാഷ അറിയുന്ന ഒരാള്‍ പരീശീലക സ്ഥാനത്തെത്തുന്നതാണ് ബി സി സി ഐക്ക് താല്‍പര്യം.
ബി സി സി ഐ പ്രസിഡണ്ട് അനുരാഗ് താക്കൂറാണ് ഇക്കാര്യം പറഞ്ഞത്. ഇംഗ്ലീഷില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം ഹിന്ദിയോ മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷകളിലും കൂടി പ്രാവീണ്യമുള്ള ആളായിരിക്കണം പുതിയ കോച്ച് എന്നാണ് ബി സി സി ഐയുടെ താല്‍പര്യം. ആറാമത്തെ ക്രൈറ്റീരിയ ആയിട്ടാണ് ഇത് ചേര്‍ത്തിരിക്കുന്നത്. ജൂണ്‍ പത്ത് വരെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷകള്‍ സ്വീകരിക്കും.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായും താല്‍ക്കാലിക കോച്ചായും പ്രവര്‍ത്തിച്ചിരുന്ന രവി ശാസ്ത്രി പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കുന്നുണ്ട് എന്നാണ് അറിയുന്നത്. ട്വന്റി 20 ലോകകപ്പിന് പിന്നാലെ രവി ശാസ്ത്രിയുമായുള്ള കരാര്‍ ബി സി സി ഐ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഹിന്ദി അറിയുന്നു, നല്ല രീതിയില്‍ ആശയവിനിമയം നടത്തുന്ന രവി ശാസ്ത്രി കോച്ചായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.
മീഡിയം പേസ് ബൗളറും ബാറ്റ്സ്മാനുമായ ബംഗാറിനെ ബൗളിംഗ് കോച്ചാക്കിയതില്‍ ആക്ഷേപമുണ്ടായിരുന്നു. സപ്പോര്‍ട്ട് സ്റ്റാഫംഗങ്ങളായ സഞ്ജയ് ബംഗാര്‍, ആര്‍ ശ്രീധര്‍, ഭാരത് അരുണ്‍ എന്നിവരുമായുള്ള കരാര്‍ ബി സി സി ഐ അവസാനിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിംബാബ്‌വെ പര്യടനത്തിനുള്ള താല്‍ക്കാലിക കോച്ചായി ബി സി സി ഐ ബംഗാറിനെ നിയമിച്ചത്. ബംഗാറും ടീമും രവി ശാസ്ത്രിക്കൊപ്പം അപേക്ഷ നല്‍കുന്നുണ്ട് എന്നാണ് വിവരം.